റൊളാങ് ഫ്രൈസ്ലർ

From Wikipedia, the free encyclopedia

റൊളാങ് ഫ്രൈസ്ലർ
Remove ads

ഒരു നാസി ജഡ്‌ജിയായിരുന്നു റൊളാങ് ഫ്രൈസ്ലർ (Roland Freisler) (30 ഒക്ടോബർ 1893 – 3 ഫെബ്രുവരി 1945). നാസി നിയമമന്ത്രാലയത്തിലെ സെക്രട്ടറിയുമായ ഇയാൾ ജനകീയ കോടതിയുടെ അധ്യക്ഷനും ആയിരുന്നു. പൂർണ്ണമായ രീതിയിൽ ഹോളോകോസ്റ്റ് നടപ്പിലാക്കാൻ കാരണമായ 1942-ലെ വാൻസീ കോൺഫറൻസിൽ പങ്കെടുത്തവരിൽ ഒരാളുമായിരുന്ന ഫ്രൈസ്ലർ. തന്റെ മുന്നിൽക്കിട്ടുന്ന നാസിവിരുദ്ധരെ മുഴുവൻ കൊലക്കയറിലേക്ക് അയച്ചനിലയിൽ അറിയപ്പെടുന്നു..

വസ്തുതകൾ റൊളാങ് ഫ്രൈസ്ലർ, Judge President of the People's Court ...
Remove ads

ആദ്യകാലജീവിതം

1893 ഒക്ടോബർ 30-നാണ് ഇയാൾ ജനിച്ചത്.[1] 1893 ഡിസംബർ 13 -ന് പ്രൊട്ടസ്റ്റന്റ് മതത്തിലേക്ക് ഇയാൾ ജ്ഞാനസ്നാനം ചെയ്യപ്പെട്ടു.[2] 1914 -ൽ യുദ്ധം തുടങ്ങിയപ്പോൾ ഇയാളൊരു നിയമവിദ്യാർത്ഥിയായിരുന്നു.[3]

ഒന്നാം ലോകമഹായുദ്ധം

ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.[4] 1915 -ൽ ലഫ്റ്റനന്റ് ആയി മാറി.[1] യുദ്ധത്തിലെ സംഭാവനകൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[4] 1915 -ൽ യുദ്ധത്തിനിടയിൽ പരിക്കേറ്റ ഇയാൾ റഷ്യൻ സേനയുടെ പിടിയിലായി.[5]

യുദ്ധക്കുറ്റവാളി ആയിരിക്കേ ഫ്രേസ്ലർ റഷ്യൻ ഭാഷ സംസാരിക്കാൻ പഠിച്ചു . റഷ്യൻ വിപ്ലവത്തിനുശേഷം ഇയാൾക്ക് മാർക്സിസത്തിലും താല്പര്യമുണർന്നു. 1917-18 കാലത്ത് ഇയാളുടെ ക്യാമ്പിലെ ഭക്ഷണവിതരണചുമതലകളിൽ ഇയാളെയും നിയമിച്ചിരുന്നു.[6] 1918 -ൽ യുദ്ധാനന്തരം കുറ്റവാളികളെ കൈമാറുമ്പോൾ ഇയാളെയും തിരിച്ചയയ്ക്കാൻ തുടങ്ങുമ്പോൾ ഇയാൾക്ക് റഷ്യൻ പക്ഷത്തേക്ക് ഒരു ചായ്‌വ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.[7] എന്നാൽ നാസിപ്പാർട്ടി രൂപീകരിക്കുമ്പോഴേക്കും അതിന്റെ ഇടതുവശത്ത് ഫ്രേസ്ലർ എത്തിയിരുന്നു.[8] 1930 -ന്റെ അവസാനത്തിൽ സോവിയറ്റ് മോസ്കോ വിചാരണാകൾ വീക്ഷിക്കാൻ അയാൾ എത്തിയിരുന്നു. പിന്നീട് റഷ്യയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നെന്ന കാര്യങ്ങൾ അയാൾ ശക്തമായി എതിർത്തിരുന്നു.

Remove ads

യുദ്ധാനന്തര നിയമജീവിതം

1919 -ൽ തിരികെ ജർമനിയിലെത്തിയ ഫ്രൈസ്ലർ ജെന സർവ്വകലാശാല്ലയിൽ നിന്നും 1922 -ൽ നിയമത്തിൽ ഗവേഷണബിരുദം നേടി. കടുത്തവലതുപക്ഷവിഭാഗമായ Völkisch-Sozialer Block ("People's Social Block") -ൽ അംഗമെന്ന നിലയ്ക്ക് ഇയാളെ സിറ്റി കൗൺസിലർ ആയി തെരഞ്ഞെടുത്തു.[9] 195 -ജൂലൈയിൽ അംഗത്വസംഖ്യ 9679 ആയി ഫ്രസ്ലർ നാസിപ്പാർട്ടിയിൽ അംഗമായി. രാഷ്ട്രീയ അക്രമത്തിൽ പ്രതികളാകുന്ന പാർട്ടി അംഗങ്ങളെ നിയമജ്ഞനെന്നനിലയിൽ പിന്തുണച്ചും അവർക്കായി വാദിച്ചും അയാൾ വളരെപ്പെട്ടെന്ന് പാർട്ടിയിൽ അധികാരശ്രേണിയുടെ മുകളിലെത്തി. തെരുവുകലാപങ്ങളിൽ നിന്നും ഈർക്കിലിപാർട്ടി നിലവാരത്തിൽ നിന്നും നാസിപ്പാർട്ടി ഒരു രാഷ്ട്രീയപ്പാർട്ടി ആയി നീങ്ങവേ ഇയാൾ തെരഞ്ഞെടുപ്പുകളിൽക്കൂടി ഭരണകേന്ദ്രങ്ങളിലും പാർലമെന്റിലും എത്തി.

അന്നത്തെ ഫ്രൈസ്ലറെപ്പറ്റി ഒരു സഹപ്രവർത്തകന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു. "നന്നായി പ്രസംഗിച്ചുതകർക്കാൻ അറിയുന്ന അയാൾക്ക് നല്ല ജനകീയ പിന്തുണ ഉണ്ടായിരുന്നുവെങ്കിലും ചിന്തിക്കുന്നവർക്ക് അയാളെപ്പറ്റി ഒട്ടും മതിപ്പ് ഇല്ലായിരുന്നു. പ്രസംഗങ്ങൾക്ക് ഉപയോഗിക്കാമെന്നല്ലാതെ അധികാരസ്ഥാനങ്ങൾ വിശ്വസിച്ച് ഏൽപ്പിക്കാൻ ആകുന്ന ഒരാളല്ല ഫ്രൈസ്ലർ" എന്നാണ് [10]

നാസി ജർമനിയിലെ ജീവിതം

1933 ഫെബ്രുവരിയിൽ നാസികൾ അധികാരം പിടിച്ചടക്കിയശേഷം ഫ്രൈസ്ലറെ പ്രഷ്യൻ നീതിമന്ത്രാലയത്തിന്റെ ഡിറക്ടർ ആയി നിയമിച്ചു. പ്രഷ്യൻ നീതിമന്ത്രാലയത്തിന്റെ സെക്രട്ടറി ആയിട്ട് ഇയാൾ 1933-34 ൽ ജോലിചെയ്തു. നാസികളുടെ നീതിമന്ത്രാലയത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായ ഇയാൾ 1934-42 കാലത്ത് ആ സ്ഥാനത്ത് തുടർന്നു.

നിയമകാര്യങ്ങളിലെ ഗാഢമായ അറിവ്, മനസ്ഥൈര്യം, കോടതിമുറിയിലെ നാടകീയമായ പെരുമാറ്റം, സംസാരത്തിന്റെ ശക്തി എന്നിവയോടൊപ്പം നാസിസത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത ആനുകൂല്യം ഒക്കെക്കൂടി നാസി ഭരണകാലത്ത് ഏറ്റവും ഭയപ്പാടോടെ കാണേണ്ട ഒരു ജഡ്‌ജിയായി ഫ്രൈസ്ലർ മാറി. എന്നാലും നിയമകാര്യങ്ങളിൽ ഒഴികെ ഇയാളെ ഒരിക്കലും ഹിറ്റ്‌ലർ മറ്റു ഭരണസ്ഥാനങ്ങളിൽ നിയമിക്കുകയുണ്ടായില്ല. ഒരുപക്ഷേ നാസിനേതാക്കൾക്കിടയിൽ അയാൾക്ക് പിന്തുണയില്ലാത്തതോ അയാളുടെ സഹോദരൻ നാസിവിരുദ്ധ കുറ്വാളികൾക്കായി കോടതിയിൽ വാദിക്കാറുള്ളതോ ആവാം കാരണമെന്നു കരുതുന്നു. ഫ്രൈസ്ലറുടെ സഹോദരനായ ഓസ്വാ‌ൾഡിനെപ്പറ്റി ഗീബൽസ് ഹിറ്റ്‌ലർക്ക് പരാതി നൽകുകയും അയാളെ നാസിപ്പാർട്ടിയിൽ നിന്നു  പുറത്താക്കുകയും ചെയ്തു. ഓസ്വാ‌ൾഡ് 1939 -ൽ ആത്മഹത്യ ചെയ്യുകയായിരുന്നു ഉണ്ടയത്. 1941 -ൽ ഒഴിവുവന്ന നാസിനീതികാര്യ മന്ത്രിയുടെ സ്ഥാനത്ത് ഫ്രൈസ്ലറെ നിയമിക്കുന്ന കാര്യം ഗീബൽസ് ഹിറ്റ്‌ലറോട് സൂചിപ്പിച്ചപ്പോൾ "ഏത്, ആ ചുവന്ന പഴയ ബോൾഷെവിക്കോ, സാധ്യമല്ല" എന്നായിരുന്നു ഹിറ്റ്ലറുടെ മറുപടി.

Remove ads

നിയമങ്ങളെ നാസിവൽക്കരിക്കാനുള്ള സംഭാവനകൾ

കറകളഞ്ഞ ഒരു നാസിവിശ്വാസിയായ ഫ്രൈസ്ലർ തറ്റ്നെ നിയമത്തിലുള്ള പരിജ്ഞാനം മുഴുവൻ പ്രായോഗികമായി നാസിനിയമങ്ങൾ ഉണ്ടാക്കാൻ വിനിയോഗിച്ചു. കുട്ടികളുടെ ക്രിമിനൽ നിയമം ഉണ്ടാക്കുന്നതിന്റെ വർഗജീവശാസ്ത്രബുദ്ധിമുട്ടുകൾ എന്നപേരിൽ "Die rassebiologische Aufgabe bei der Neugestaltung des Jugendstrafrechts ("The racial-biological task involved in the reform of juvenile criminal law") എന്നപേരിൽ അയാളൊരു പേപ്പർ പ്രസിദ്ധീകരിച്ചു.[11] ഇതിൽ ശുദ്ധജർമൻ രക്തമുള്ള കുട്ടികളെ വർഗ്ഗപരമായി താഴ്‌ന്നനിലയിലുള്ളതും കലർപ്പുള്ളതും നന്നാക്കാനാവാത്തതുമായ കുട്ടികളിൽ നിന്നും മറ്റിപ്പാർപ്പിക്കേണ്ടതിന്റെ ആവശ്യം അടിവരയിടുകയും താഴ്‌ന്ന രക്തശുദ്ധിയുള്ള കുട്ടികളെ വേർതിരിച്ച് പരിഹാരകേന്ദ്രങ്ങളിലേക്ക് അയയ്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്.[12]

Remove ads

വാൻസീ കോൺഫറൻസ്

നാസി മന്ത്രിയായിരുന്ന ഫ്രാൻസ് ഷ്ലെഗൽബെർഗറെ പ്രതിനിധീകരിച്ച് ഫ്രൈസ്ലർ 1942 ജനുവരി 20- ന് വാൻസീ കോൺഫറൻസിൽ പങ്കെടുക്കുകയുണ്ടായി. ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരത്തിന്റെ ഭാഗമായി നിയമജ്ഞനെന്നനിലയിൽ ഉപദേശം നൽകാൻ ആയിരുന്നു അയാൾ അതിൽ പങ്കെടുത്തത്.[13]

ജനകീയകോടതിയുടെ അദ്ധ്യക്ഷസ്ഥാനം

Thumb
A meeting of the four Nazis who imposed Nazi ideology on the legal system of Germany. From left to right: Roland Freisler, Franz Schlegelberger, Otto Georg Thierack and Curt Rothenberger.
Thumb
Roland Freisler, 1944

വൈറ്റ്-റോസ് വിചാരണ പ്രഹസനം

1943-ൽ, ഗെസ്റ്റപ്പോ തന്റെ മുന്നിൽ കൊണ്ടുവന്ന വൈറ്റ് റോസ് റെസിസ്റ്റൻസ് ഗ്രൂപ്പിലെ നിരവധി അംഗങ്ങളെ ഫ്രീസ്‌ലർ ശിക്ഷിച്ചു. ഫാൾബീൽ (ഗില്ലറ്റിൻ) ശിരഛേദം ചെയ്യുന്ന വധശിക്ഷയ്ക്ക് വിധിച്ചു.

ജൂലൈ 20 ഹിറ്റ്‌ലർ വധശ്രമ വിചാരണ പ്രഹസനങ്ങൾ

മരണം

സ്വകാര്യജീവിതം

സാംസ്കാരിക പരാമർശങ്ങൾ

ഇവയും കാണുക

  • Hanging judge
  • Kangaroo court
  • Hans Frank
  • Harry Haffner
  • Lt. Col. Robert Rosenthal
  • Carl Schmitt
  • Günther Vollmer
  • Helmuth James Graf von Moltke

കുറിപ്പുകൾ

പുസ്തകങ്ങളിൽ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads