ജയ്പാൽ റെഡ്ഡി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
Remove ads
2012 മുതൽ 2014 വരെ കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭൗമ വകുപ്പ് മന്ത്രിയായിരുന്ന ആന്ധ്ര പ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു എസ്. ജയ്പാൽ റെഡ്ഢി.(1942-2019)[1][2] അഞ്ച് തവണ ലോക്സഭാംഗം, ആറു തവണ കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[3][4][5]
Remove ads
ജീവിതരേഖ
ആന്ധ്ര പ്രദേശിലെ മഹാബ്നഗറിലെ മദുഗുൽ ജില്ലയിൽ ദുർഗാ റെഢിയുടേയും യശോദാമ്മയുടേയും മകനായി 1942 ജനുവരി 16ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ.ഇംഗ്ലീഷിൽ ബിരുദം നേടി.
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയായാണ് രാഷ്ട്രീയ പ്രവേശനം. 1962-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായെങ്കിലും 1978-ലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് വിട്ട് ജനതാ പാർട്ടിയിൽ ചേർന്നു. പിന്നീട് 21 വർഷത്തിന് ശേഷം 1999-ൽ കോൺഗ്രസിൽ തിരിച്ചെത്തി.
1998-ൽ ഐ.കെ.ഗുജറാൾ പ്രധാനമന്ത്രിയായിരുന്ന ഐക്യമുന്നണി സർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്ന ജയ്പാൽ റെഡ്ഢി ഒന്ന്, രണ്ട് യു.പി.എ സർക്കാരുകളിൽ കാബിനറ്റ് വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.
1998 മുതൽ 2014 വരെ ലോക്സഭാംഗമായിരുന്നു. ഏറ്റവും മികച്ച പാർലമെൻ്റേറിയനുള്ള അവാർഡ് 1999-ൽ ജയ്പാൽ റെഡ്ഢിക്ക് ലഭിച്ചു.
പ്രധാന പദവികളിൽ
- 1965-1971 : സംസ്ഥാന പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്, ആന്ധ്ര പ്രദേശ്
- 1969-1972 : ജനറൽ സെക്രട്ടറി, ആന്ധ്ര പി.സി.സി
- 1969-1984 : നിയമസഭാംഗം, (4)
- 1979-1988 : ജനതാ പാർട്ടി, ദേശീയ നിർവാഹക സമിതി അംഗം
- 1984 : ലോക്സഭാംഗം, (1)
- 1985-1986 : ജനതാ പാർട്ടി, ദേശീയ ജനറൽ സെക്രട്ടറി
- 1990-1996 : രാജ്യസഭാംഗം, (1)
- 1997-1998 : രാജ്യസഭാംഗം, (2)
- 1991-1992 : രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്
- 1997-1998 : കേന്ദ്ര, കാബിനറ്റ് വകുപ്പ് മന്ത്രി
- 1998 : ലോക്സഭാംഗം, (2)
- 1999 : ലോക്സഭാംഗം, (3)
- 2004 : ലോക്സഭാംഗം, (4)
- 2004-2005 : കേന്ദ്ര, കാബിനറ്റ് വകുപ്പ് മന്ത്രി
- 2006, 2009-2011 : കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി
- 2009 : ലോക്സഭാംഗം, (5)
- 2011-2012 : കേന്ദ്ര, പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി
- 2012-2014 : കേന്ദ്ര ശാസ്ത്ര-സാങ്കേതിക, ഭൗമ വകുപ്പ് മന്ത്രി[6]
Remove ads
മരണം
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2019 ജൂലൈ 28ന് ഹൈദരാബാദിൽ വച്ച് അന്തരിച്ചു.[7][8]
പുറത്തേക്കുള്ള കണ്ണികൾ
Jaipal Reddy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads