സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്
From Wikipedia, the free encyclopedia
Remove ads
ഫെഡറേഷൻ ഓഫ് സെയ്ന്റ് കിറ്റ്സ് ആന്റ് നീവസ് വെസ്റ്റ് ഇൻഡീസിലെ രണ്ട് ദ്വീപുകളടങ്ങുന്ന ഒരു സംയുക്ത രാഷ്ട്രമാണ്. ലീവാർഡ് ദ്വീപസമൂഹത്തിന്റെ ഭാഗമാണീ രാജ്യം. വിസ്തൃതിയിലും ജനസംഖ്യയിലും അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യമാണ് സെയ്ന്റ് കിറ്റ്സ് ആന്റ് നീവസ്. 261 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 42,696 ആണ്.
തലസ്ഥാന നഗരവുമായ ബസറ്റിയറും സർക്കാരിന്റെ ആസ്ഥാനകാര്യാലയവും സ്ഥിതി ചെയ്യുന്നത് വലിയ ദ്വീപായ സെയ്ന്റ് കിറ്റ്സിലാണ്. ചെറിയ ദ്വീപായ നീവസ് സെയ്ന്റ് കിറ്റ്സിന്റെ 2 കിലോമീറ്റർ തെക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്നു. ഈ രാജ്യത്തിന്റെ വടക്ക്-വടക്ക് പടിഞ്ഞാറായി സെയ്ന്റ് യൂസ്റ്റാഷ്യസ്, സബ, സെയ്ന്റ് ബർത്തലെമി, സെയ്ന്റ് മാർട്ടിൻ എന്നീ ദ്വീപുകളും കിഴക്കും വടക്ക് കിഴക്കുമായി ആന്റിഗ്വ ആന്റ് ബർബൂഡ ദ്വീപുകളും തെക്ക് പടിഞ്ഞാറ് റേഡോണ്ട, മോണ്ട്സെററ്റ് എന്നീ ദ്വീപുകളും സ്ഥിതി ചെയ്യുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads