ശക്തികുളങ്ങര

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കൊല്ലം ജില്ലയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ശക്തികുളങ്ങര. നീണ്ടകര - ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിലെ പ്രധാനഭാഗം ശക്തികുളങ്ങരയിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു ഗ്രാമപഞ്ചായത്തായിരുന്ന ശക്തികുളങ്ങര ഇപ്പോൾ കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെടുന്നു. കോർപ്പറേഷനിലെ ഏതാനും ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് ശക്തികുളങ്ങര ഭാഗം. ശക്തികുളങ്ങര വില്ലേജ് ഈ മേഖലയ്ക്കകത്തു പ്രവർത്തിക്കുന്നു. ചവറ സർക്കിളിൽ ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷനും പ്രവർത്തന നിരതമാണ്. അഷ്ടമുടിക്കായലിന്റെയും അറബിക്കടലിന്റെയും സംഗമ സ്ഥാനമായ അഴിമുഖത്തിനു തെക്കുഭാഗം മുതൽ ഒരു ഉപദ്വീപ് പോലെ വ്യാപിച്ചു കിടക്കുന്ന നാടാണ് ശക്തികുളങ്ങര. മത്സ്യബന്ധനവും അനുബന്ധ തൊഴിലുമാണ് മുഖ്യവരുമാനം. പരമ്പരാഗത വള്ളങ്ങൾ മുതൽ ആധുനിക യന്ത്രവൽകൃത യാനങ്ങൾ വരെ ഈ മേഖലയിൽ കർമനിരതമാണ്. കയർ വ്യവസായം ഇപ്പോൾ നാമമാത്രമായി. കൃഷിയും കുറഞ്ഞു. ജൈവ കൃഷിയിലേക്ക് തിരുമുല്ലവാരം നിവാസികൾ കടന്നുവന്നത് കൃഷി മേഖലയിൽ ഒരു ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ശക്തികുളങ്ങര കൃഷി ഭവന്റെ സേവനങ്ങൾ എടുത്തു പറയണം[അവലംബം ആവശ്യമാണ്]. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവർ ഇല്ലാത്ത കുടുംബങ്ങൾ ഈ പ്രദേശത്തു വളരെ കുറവാണ് എന്നുതന്നെ പറയാം. യു. എസ്, യു.കെ, തുടങ്ങി മറ്റനേകം വിദേശരാജ്യങ്ങളിലും ഇവിടെ നിന്നുള്ളവർ ജോലി ചെയ്യുന്നു.

വസ്തുതകൾ ശക്തികുളങ്ങര, രാജ്യം ...
Remove ads

വിദ്യാഭ്യാസസ്ഥാപനങ്ങൾ

സെന്റ്‌ ജോസഫ്സ് ഹൈ സ്കൂൾ, വള്ളിക്കീഴ്‌ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ്‌ മേരിസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂൾ, ഹോളി ഫാമിലി ഹൈ സ്കൂൾ, ലേക് ഫോർഡ് സ്കൂൾ എന്നിവ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവ കൂടാതെ നിരവധി പ്രൈമറി സ്കൂളുകളും മറ്റു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.

ആരാധനാലയങ്ങൾ

ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, സെന്റ്‌ ജോൺ ഡി ബ്രിട്ടോ ദേവാലയം, മരുത്തടി ശ്രീ ദേവി ക്ഷേത്രം, കല്ലുംപുറം ശ്രീദേവി ക്ഷേത്രം, തിരുക്കുടുംബ ദേവാലയം, വള്ളിക്കീഴ് ശ്രീ ദേവി ക്ഷേത്രം തുടങ്ങിയവ പ്രധാന ആരാധനാലയങ്ങളാണ്. ചരിത്രപരമായി ശക്തികുളങ്ങര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൻറെ നാലുകരകളുടെ സംയോജനമായി ശക്തികുളങ്ങര പ്രദേശത്തെ കാണാം. ശക്തികുളങ്ങര ചേരി, മീനത്തു ചേരി, കന്നിമേൽ ചേരി, കുരീപ്പുഴ ചേരി എന്നിവയാണ് ആ നാലുകരകൾ.

Remove ads

രാഷ്ട്രീയം

ശക്തികുളങ്ങര വില്ലേജുകാരായ നാലുപേരാണ് 1967ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാലുമണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് കേരള നിയമസഭയിലെത്തിയത്.

ശക്തികുളങ്ങര കൊച്ചുതോപ്പിൽ വീട്ടിൽ ഇ. ബാലാനന്ദൻ (വടക്കേക്കര മണ്ഡലം), താമരശ്ശേരി വീട്ടിൽ ബി വെല്ലിങ്ടൺ (കൽപ്പറ്റ മണ്ഡലം), കളീലിൽ വീട്ടിൽ ആർ എസ് ഉണ്ണി(ഇരവിപുരം മണ്ഡലം), സന്തോഷ്ഭവനിൽ ഡോ. പി കെ സുകുമാരൻ (കുണ്ടറ മണ്ഡലം) എന്നിവരാണ് വിവിധ മണ്ഡലങ്ങളെ പ്രതിനിധാനംചെയ്ത് മൂന്നാം കേരള നിയമ സഭയിൽ ഒത്തുകൂടിയത്.

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads