സാം ആൾട്ട്മാൻ
From Wikipedia, the free encyclopedia
Remove ads
സാമുവൽ ഹാരിസ് ആൾട്ട്മാൻ (/ˈɔːltmən/ AWLT-mən; ജനനം 1985) ഒരു അമേരിക്കൻ സംരംഭകനും നിക്ഷേപകനും പ്രോഗ്രാമറുമാണ്. ലൂപ്റ്റിന്റെ സഹസ്ഥാപകനായിരുന്ന അദ്ദേഹം ഓപ്പൺഎഐയുടെ നിലവിലെ സിഇഒയാണ്.[1] വൈ കോമ്പിനേറ്ററിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം റെഡ്ഡിറ്റിന്റെ സിഇഒ പദവികൂടി വഹിച്ചിരുന്നു.
Remove ads
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
ആൾട്ട്മാൻ ഒരു യഹൂദ കുടുംബത്തിലാണ് ജനിച്ചത്,[2]വളർന്നത് മിസോറിയിലെ സെന്റ് ലൂയിസിലാണ്. അദ്ദേഹത്തിന്റെ അമ്മ ഒരു ഡെർമറ്റോളജിസ്റ്റാണ്. എട്ടാം വയസ്സിൽ അദ്ദേഹത്തിന് ആദ്യത്തെ കമ്പ്യൂട്ടർ ലഭിച്ചു.[3]അദ്ദേഹം ജോൺ ബറോസ് സ്കൂളിൽ ചേർന്നു. 2005-ൽ, സ്റ്റാൻഫോർഡ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പഠിച്ച് ഒരു വർഷത്തിനുശേഷം, ബിരുദം നേടാതെ അദ്ദേഹം പഠനം ഉപേക്ഷിച്ചു.[4]
കരിയർ
ലൂപ്റ്റ്
2005-ൽ, 19-ആം വയസ്സിൽ,[5]ആൾട്ട്മാൻ, ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് മൊബൈൽ ആപ്ലിക്കേഷനായ ലൂപ്റ്റ്,[6]അദ്ദേഹം സഹസ്ഥാപകനായി. സിഇഒ എന്ന നിലയിൽ, ആൾട്ട്മാൻ കമ്പനിക്കായി 30 മില്യൺ ഡോളർ വെഞ്ച്വർ ക്യാപിറ്റൽ സമാഹരിച്ചു; എന്നിരുന്നാലും മതിയായ ഉപയോക്താക്കളുമായി ട്രാക്ഷൻ നേടുന്നതിൽ ലൂപ്റ്റ് പരാജയപ്പെട്ടു. 2012-ൽ ഇത് ഗ്രീൻ ഡോട്ട് കോർപ്പറേഷൻ 43.4 മില്യൺ ഡോളർ നൽകി ഏറ്റെടുത്തു.[7]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads