സമ്പ്രതി
From Wikipedia, the free encyclopedia
Remove ads
മൗര്യ ചക്രവർത്തി മഹാനായ അശോകന്റെ അന്ധ പുത്രനായ കുണാലിന്റെ മകനായിരുന്നു സാമ്രാട്ട് സമ്പ്രതി. (Sanskrit: सम्प्रति). [1]മൗര്യ സാമ്രാജ്യത്തിലെ അഞ്ചാമത്തെ ചക്രവർത്തി. ദശരഥ മൗര്യനെ പിന്തുടർന്ന് മൗര്യ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ സമ്പ്രതി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ഭരിച്ചു.
Remove ads
കിരീടത്തിനുള്ള അവകാശം
അശോകനു ജൈനമത വിശ്വാസിയായ പത്മാവതിയിൽ ഉണ്ടായ മകനാണ് കുണാല. കിരീടത്തിലുള്ള കുണാലിന്റെ അവകാശം നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഫലമായി കുണാൽ അന്ധനാക്കപ്പെട്ടു. ഇങ്ങനെ ദശരഥ മൌര്യൻ അശോകനു ശേഷം കിരീടധാരിയായി. അശോകന് പല ഭാര്യമാരുണ്ടായിരുന്നു. ഇതിൽ ദേവി മഹാറാണി ജൈനമത വിശ്വാസിയും മറ്റ് ഭാര്യമാർ ബുദ്ധമത വിശ്വാസികളും ആയിരുന്നു.
ആദ്യകാലം
ആദ്യകാലത്ത് സമ്പ്രതി കുണാലിനോടൊത്ത് ജീവിച്ചത് ഉജ്ജയിനിലാണ്. കിരീടം നിഷേധിക്കപ്പെട്ട് വർഷങ്ങൾക്കു ശേഷം കുണാലും സമ്പ്രതിയും അശോകന്റെ കൊട്ടാരത്തിലെത്തി കിരീടത്തിന് അവകാശം ഉന്നയിച്ചു. അശോകൻ തന്റെ അന്ധനായ പുത്രന് രാജഭരണം കൈമാറാൻ ഒരുക്കമായിരുന്നില്ല. എന്നാൽ അന്ധനായ കുണാലിന്റെ കഴിവും ഭരണ നൈപുണ്യവും രാജഭക്തിയും മനസ്സിലാക്കിയ അശോകൻ അദ്ദേഹത്തിന്റെ പുത്രൻ സമ്പ്രതിയെ അശോകനുശേഷം മൗര്യസാമ്രാജ്യത്തിന്റെ അനന്തരവകാശിയായി പ്രഖ്യാപിച്ചു. അശോകന്റെ മരണസമയത്ത് സമ്പ്രതിയ്ക്കു പ്രായപൂർത്തിയാവാഞ്ഞതിനാൽ അശോകന്റെ മറ്റൊരു പൗത്രൻ ദശരഥ മൗര്യൻ മൗര്യചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ദശരഥ മൗര്യന്റെ മരണത്തിനു ശേഷം സമ്പ്രതി മൗര്യ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
Remove ads
ചക്രവർത്തി സമ്പ്രതി മൗര്യൻ
ചക്രവർത്തിയായ സമ്പ്രതി ഒരു ജൈനസന്യാസിയായ സുഹസ്തിന്റെ വചനങ്ങളിൽ ആകൃഷ്ടനായി. സമ്പ്രതി ജൈനമതം പ്രചരിപ്പിക്കാൻ വിദേശരാജ്യങ്ങളിലേയ്ക്കും പണ്ഡിതരെ അയച്ചു. എന്നാൽ ഈ പണ്ഡിതർ ഏതൊക്കെ രാജ്യങ്ങളിലേയ്ക്കാണ് പോയതെന്നോ അവരുടെ സ്വാധീനം എന്തായിരുന്നു എന്നോ ഇതുവരെ തെളിയിച്ചിട്ടില്ല.
സമ്പ്രതിക്ക് മക്കളുണ്ടായിരുന്നില്ല. ഇത് തന്റെ ആദ്യകാല കർമ്മങ്ങൾക്കുള്ള ഫലമാണെന്ന് കരുതിയ സമ്പ്രതി, മതചടങ്ങുകൾ കൂടുതൽ നിഷ്ഠയോടെ ആചരിച്ചു. ഒരു വലിയ ഭൂവിഭാഗത്തെ 53 വർഷം ഭരിച്ച സമ്പ്രതി ക്രി.മു. 179-ൽ അന്തരിച്ചു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads