സരോദ്

From Wikipedia, the free encyclopedia

Remove ads

സരോദ് ഹിന്ദുസ്ഥാനി സംഗീതത്തിൽ വളരെയധികം ഉപയോഗിക്കുന്ന ഉപകരണമാണ്. ഇതിന്റെ നീളമുള്ളഭാഗം തേക്കിൻ തടിയിലും ഉദരഭാഗം ആട്ടിൻതോലിൽ പൊതിഞ്ഞും ഉണ്ടാക്കിയിരിക്കുന്നു. പ്രധാനമായി നാലു കമ്പികളും ആറു താളകമ്പികളും പതിനഞ്ചു ശോകഗാനകമ്പികളും ഉണ്ട്. ചിരട്ട കൊണ്ടുണ്ടാക്കിയ ‘’ആകൃതിയിലുള്ള വസ്തു കൊണ്ട് കമ്പിയിൽതട്ടിയാണ് ശബ്ദ്മുണ്ടാക്കുന്നത്. സരോദിന് ചെറുകമ്പികൾ ഇല്ല.

Thumb
:സരോദ്-ഹിന്ദുസ്ഥാനി സംഗീതഉപകരണം

ഒന്നാം നൂറ്റാണ്ടിൽ അജന്താഗുഹകളിലും ചമ്പാ ക്ഷേത്രത്തിലും സരോദിൻ റ്റെ ചിത്രങ്ങളും കൊത്തുപ്പണികളും കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലേയും കാശ്മീരിലേയും റബാബ് എന്ന സംഗീത ഉപകരണതോട് ഇതിന് വളരെയധികം സാദൃശ്യമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ ആമീർ ഹുസ്രു റബാബിന് മാറ്റം വരുത്തിയാണ് സരോദ് ഉണ്ടായതെന്ന് പറയപ്പെടുന്നുണ്ട്. ഉസ്താദ് അലി അക്‌ബർഖാൻ ആണ് സരോദിന്റെ ശരിയായ രൂപത്തിലേക്കുള്ള മാറ്റം സ്വരവിഷയപരമായ കാര്യത്തിൽ മെച്ചപ്പെടുത്തുനതിന് വ്യത്യാസം വരുതിയത്.

പ്രശസ്തനായ സരോദ് വിദ്വാൻ ഉസ്താദ് ബാബ അലാവുദ്ദീൻഖാൻ ആണ് പല തരത്തിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ആധുനികരൂപത്തിലുള്ള സരോദ് ആക്കി മാറ്റിയത്.

Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads