സശാസ്ത്ര സീമ ബല്
From Wikipedia, the free encyclopedia
Remove ads
സശാസ്ത്ര സീമ ബാൽ (എസ്.എസ്.ബി ; സായുധ അതിർത്തി സേന), നേപ്പാൾ, ഭൂട്ടാൻ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അതിർത്തി കാവൽ സേനയാണ് സശാസ്ത്ര സീമ ബൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഏഴ് കേന്ദ്ര സായുധ പോലീസ് സേനകളിൽ ഒന്നാണിത്.
1963-ൽ ഇന്ത്യ-ചൈന യുദ്ധത്തെത്തുടർന്ന് ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ശത്രുക്കളുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തിപ്പെടുത്തുന്നതിനായി സ്പെഷ്യൽ സർവീസ് ബ്യൂറോ എന്ന പേരിൽ സേന രൂപീകരിച്ചു. ഇന്ത്യ-നേപ്പാൾ, ഇന്ത്യ-ഭൂട്ടാൻ അതിർത്തികളിൽ ആണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. ന്യൂ ഡൽഹിയിലാണ് ഈ സേനയുടെ ആസ്ഥാനം.
Remove ads
ചുമതലകളും പ്രവർത്തനങ്ങളും

സ്പെഷ്യൽ സർവീസ് ബ്യൂറോ എന്ന പേരിൽ ആണ് ഈ സേന രൂപീകരിക്കപ്പെടുന്നത്. ഇതിൻ്റെ പ്രധാന ഉദ്ദേശലക്ഷ്യം, സമാധാനകാലത്തും യുദ്ധസമയത്തും ദേശീയ സുരക്ഷയ്ക്കായി ഇന്ത്യയുടെ അതിർത്തിയിലെ ജനങ്ങളെ പ്രചോദിപ്പിക്കുകയും അണിനിരത്തുകയും ദേശീയോദ്ഗ്രഥനത്തിന്റെ ഉന്നമനത്തിനായി ജനങ്ങൾക്കിടയിൽ സുരക്ഷിതത്വവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും കള്ളക്കടത്തും മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങളും തടയലാണ് ഇന്നത്തെ എസ്.എസ്.ബിയുടെ പ്രധാന ചുമതല.
ഈ നിർബന്ധിത ചുമതല കൈവരിക്കുന്നതിനായി, 1973 ലെ ക്രിമിനൽ നടപടി ചട്ടം, 1959 ലെ ആയുധ നിയമം, 1985 ലെ എൻഡിപിഎസ് ആക്റ്റ്, 1967 ലെ പാസ്‌പോർട്ട് ആക്റ്റ് എന്നിവ പ്രകാരം സശാസ്ത്ര സീമ ബലിന് (SSB) ചില അധികാരങ്ങൾ ഭാരത സർക്കാറ് നൽകിയിട്ടുണ്ട്. 1962-ലെ കസ്റ്റംസ് ആക്ട് പ്രകാരം അധിക അധികാരങ്ങൾ നൽകാനും ഇന്ത്യാ ഗവൺമെന്റ് ഇപ്പോൾ ആലോചിക്കുന്നു.
ഈ അധികാരങ്ങൾ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, സിക്കിം, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യന്തര അതിർത്തി പ്രദേശങ്ങളിലെ 15km പരിധിക്കുള്ളിൽ വിനിയോഗിക്കാൻ അധികാരം നൽകിയിട്ടുണ്ട്. ഇന്തോ-നേപ്പാൾ, ഇന്തോ-ഭൂട്ടാൻ അതിർത്തികളിലൂടെയും അതുപോലെ SSB പ്രവർത്തനത്തിന്റെ മറ്റേതെങ്കിലും മേഖലയിലും ഇവർക്ക് ഈ നിയമങ്ങൾ നടപ്പിലാക്കാൻ അധികാരം ഉണ്ട്.
Remove ads
ഇതും കാണുക
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
