ഉപഗ്രഹ ടെലിവിഷൻ
From Wikipedia, the free encyclopedia
Remove ads
വാർത്താവിനിമയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ടെലിവിഷൻ സേവനം നൽകുന്നതിനെ ഉപഗ്രഹ ടെലിവിഷൻ എന്നു പറയുന്നു.

Remove ads
തരങ്ങൾ
പ്രധാനമായും മൂന്ന് തരത്തിലാണ് ഉപഗ്രഹ ടെലിവിഷൻ ഉപയോഗപ്പെടുത്തുന്നുത്.
- ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്
- ടെലിവിഷൻ റിസീവ് ഒൺലി
- ഡയറക്ട് ടു ഹോം ടെലിവിഷൻ
ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്
ഉപഗ്രഹ ടെലിവിഷന്റെ ഒരു ഉപയോഗമാണ് ഡയറക്ട്-ടു-ഹോം ബ്രോഡ്കാസ്റ്റിംഗ് (DTH) അഥവ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്(DBS). ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് വീടുകളിലേക്ക് ടെലിവിഷൻ സംപ്രേഷണം ചെയ്യുന്ന രീതിയാണിത്. ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഒരു പ്രത്യേക വിഭാഗത്തെ എപ്പോഴും സേവനപരിധിയിൽ നിർത്താനാകും എന്നതാണ് ഡി.റ്റി.എച്ചിൻറെ അടിസ്ഥാനതത്വം[1]. ഭൂമിയിൽ നിന്ന് അപ്ലിങ്ക് ചെയ്യപ്പെടുന്ന സിഗ്നലുകൾ ഉപഗ്രഹങ്ങൾക്ക് ഭൂമിയിലേക്ക് തന്നെ ഡൌൺലോഡ് ചെയ്ത് വിതരണം ചെയ്യാനാകും. കെയു ബാൻഡിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളാണ് ഡി.റ്റി.എച്ച്. സേവനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഇവയുടെ ട്രാൻസ്പോണ്ടറുകൾക്ക് സിഗ്നൽ ട്രാൻസ്മിഷന്റെ ശക്തി കൂടുതലുള്ളതിനാൽ കുറഞ്ഞ വലിപ്പമുള്ള ആൻറിനകൾ സിഗ്നലുകൾ സ്വീകരിക്കുവാൻ മതിയാകും.
കേബിളിനേയും ടെറസ്ട്രിയൽ ടെലിവിഷൻ സംപ്രേഷണത്തിനേയും അപേക്ഷിച്ച് പല മേന്മകൾ ഡി.ബി.എസിനുണ്ട്. ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് സിഗ്നലുകൾ സ്വീകരിക്കുന്നതുമൂലം പരിപാടികളുടെ ദൃശ്യ-ശ്രാവ്യ ഗുണനിലവാരം ഉയർന്നതായിരിക്കും എന്നതാണ് പ്രധാനം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads