ശാസ്ത്രീയ സമീപനം
From Wikipedia, the free encyclopedia
Remove ads
ശാസ്ത്രത്തിന്റെ ഉപാദാനങ്ങൾ ഉപയോഗിച്ച് പ്രാപഞ്ചികപ്രതിഭാസങ്ങളെ വിശദീകരിക്കുകയും പുതിയ ജ്ഞാനം ആർജ്ജിക്കുകയും പഴയ ഉപജ്ഞാനങ്ങളെ തിരുത്തി പുതിയ കണ്ടെത്തലുകളുമായി ഉദ്ഗ്രഥിക്കുകയും ചെയ്യുക എന്നതാണ് ശാസ്ത്രീയസമീപനം കൊണ്ട് അർത്ഥമാക്കുന്നത്. നിലവിൽ വിശദീകരിയ്ക്കാൻ ആവാത്ത പ്രതിഭാസത്തിന്റെ ഉദ്ഭവം ഏതെങ്കിലും ഒരു അപ്രമേയ ശക്തിയുടെ മേൽ കെട്ടി വയ്ക്കുന്നതിനു പകരം, ആ പ്രതിഭാസത്തിനെ കൂടുതൽ മനസ്സിലാക്കാനും, അവയുടെ പ്രവർത്തനത്തിലടങ്ങിയ നിഗൂഢതയുടെ ചുരുൾ അഴിക്കാനും ഉപയോഗിക്കേണ്ട സമീപനത്തെ ശാസ്ത്രീയ സമീപനമെന്നു (scientific method) വിളിക്കുന്നു. ശാസ്ത്രീയ സമീപനം അനവധി പ്രപഞ്ചപ്രതിഭാസങ്ങളെ വിശദീകരിയ്ക്കാനും, നിരവധി കണ്ടുപിടിത്തങ്ങൾ നടത്താനും മനുഷ്യനെ സഹായിച്ചിട്ടുണ്ട്. മനുഷ്യപുരോഗതിയുടെ വലിയപങ്കും ഉണ്ടായിരിക്കുന്നത് ശാസ്ത്രീയ സമീപനമെന്ന രീതി കൈവരിച്ചതു കൊണ്ടാണു.
![]() | This article is written like a personal reflection or essay rather than an encyclopedic description of the subject. |
Remove ads
ശാസ്ത്രീയ രീതി
ഒരു പ്രതിഭാസത്തെപ്പറ്റി അന്വേഷിക്കാനും പുതിയ അറിവുകൾ ആർജ്ജിക്കാനും മുന്നറിവുകളെ കൃത്യതയുള്ളതാക്കാനും പരസ്പരം കൂട്ടിച്ചേർക്കാനും വേണ്ട ഒരു കൂട്ടം ടെക്നിക്ക് ആണ് ശാസ്ത്രീയ രീതി. ശാസ്ത്രീയം എന്ന് ഒരു അന്വേഷണരീതിയെ വിളിക്കണമെങ്കിൽ അത് നമ്മുടെ പഞ്ചേന്ത്രിയങ്ങളിൽ നിന്നും ലഭിക്കുന്ന കൃത്യതയോടെ അളക്കുവാൻ കഴിയുന്ന തെളിവുകൾ ഉള്ളതായിരിക്കണം. അത് യുക്തിപരമായ കാര്യകാരണബന്ധമുള്ളതാകണം. ശാസ്ത്രീയരീതിയെ ഓക്സ്ഫെഡ് ഓൺലൈൻ നിഘണ്ടു ഇങ്ങനെ നിർവ്വചിക്കുന്നു: "ഒരു രീതിയോ രീതിശാസ്ത്രമോ പതിനേഴാം നൂറ്റാണ്ടുമുതലുള്ള പ്രകൃതിശാസ്തം രൂപപ്പെട്ടത് കൃത്യതയും ക്രമവുമുള്ള നിരിക്ഷണം, അളക്കൽ, പരീക്ഷണം, അതിൽനിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ള രൂപപ്പെടുത്തൽ, രൂപപ്പെട്ട ആശയം പരീക്ഷിക്കുക, അതിനുകിട്ടിയ ഫലം വിശകലനംചെയ്ത് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നിലവിലെ സങ്കൽപ്പനത്തെ പരിഷ്കരിക്കുക. ശാസ്ത്രീയരീതിയുടെ എറ്റവും പ്രധാന ഭാഗം പരീക്ഷണമാണ്.
ശാസ്ത്രീയരീതി ഒരു തുടർച്ചയുള്ള പ്രക്രിയയാണ്. ഈ പ്രക്രിയ പലപ്പോഴും തുടങ്ങുന്നത്, പ്രകൃതിനിരീക്ഷണത്തിലൂടെയാണ്. മനുഷ്യൻ പ്രകൃതിപരമായി സംശയാലുവാണ്. അതിനാൽ അവൻ/അവൾ അവർ കണ്ടതും കേട്ടതും പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചതുമായ കാര്യങ്ങളെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുന്നു. അതുവഴി അവർ തങ്ങൾ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ അങ്ങനെ ആ രിതിയിലാകാനുള്ള കാരണങ്ങളെപ്പറ്റി തങ്ങളുടേതായ ചില സങ്കൽപ്പനങ്ങളിലെത്തുന്നു. ഇങ്ങനെ എത്തിച്ചേർന്ന നല്ല സങ്കൽപ്പനങ്ങൾചില പ്രവചനങ്ങളിലെയ്ക്ക് അവരെ നയിക്കുന്നു. ഈ പ്രവചനങ്ങൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ പലരീതിയിൽ പരിശോധനകൾക്കുവിധേയമാക്കാനാവും. പ്രകൃതിയെപ്പറ്റി കൂടുതൽ നിരീക്ഷണങ്ങൾ ഇതിന്റെ അടിസ്ഥാനത്തിൽ നടത്താനാകും. പൊതുവായി പറഞ്ഞാൽ, ഈ സങ്കൽപ്പനങ്ങളെ പരിശോധിക്കാനായി സൂക്ഷ്മതയോടെ നിയന്ത്രിക്കപ്പെട്ടതും ആവർത്തിക്കപ്പെടാവുന്നതുമായ പരീക്ഷണങ്ങൾ നടത്തി അടിസ്ഥാനമുള്ള ദത്തങ്ങൾ ലഭ്യമാക്കി പുതിയ സങ്കൽപ്പനത്തിലെത്തിച്ചേരുകയൊ പഴയ സങ്കൽപ്പനത്തെ ശക്തമാക്കുകയോ ചെയ്യുന്നു. പ്രവചനങ്ങളോട് എത്രമാത്രം ചേർന്നതാണ് പരീക്ഷണങ്ങളുടെയും പരിശോധനകളുടെയും ഫലം എന്നതിനെ ആശ്രയിച്ചിരിക്കും ഈ സങ്കൽപ്പനത്തെ പരിഷ്കരിക്കണോ, മാറ്റം വരുത്തണോ, വിപുലപ്പെടുത്തണോ അല്ലെങ്കിൽ സങ്കൽപ്പനത്തെത്തന്നെ ഉപേക്ഷിക്കണോ എന്നു തീർച്ചയാക്കേണ്ടത്. നന്നായി ഒരു സങ്കൽപ്പനം (hypothesis) പരീക്ഷണനിരീക്ഷണങ്ങളുമായും പ്രവചനത്തോടും യോജിക്കുന്നുവെങ്കിൽ അതിനെ ഒരു സിദ്ധാന്തം (theory) ആയി വികസിപ്പിക്കുന്നു.
Remove ads
പ്രധാന ഘട്ടങ്ങൾ
- പ്രപഞ്ചത്തിലെ ഒരു പ്രതിഭാസത്തിനെ വളരെ വിശദമായി നിരീക്ഷിക്കുക. (observe)[1]
- നിരീക്ഷണത്തിൽ നിന്നും ഒരു പരികല്പന വികസിപ്പിച്ചെടുക്കുക. (develop a hypothesis)
- വിശകലനം ഉപയോഗിച്ച് ആ പ്രതിഭാസത്തിന്റെ അതുവരെ അറിയാത്ത മറ്റ് ചില പ്രത്യേകതകളെ പറ്റി വിശദമാക്കുക. (predict events)
- പുതിയ പ്രത്യേകതകൾ ഉണ്ടോയെന്ന് കൂടുതൽ നിരീക്ഷണം വഴി ഉറപ്പാക്കുക (verify)
- വിശകലനവും, നിരീക്ഷണവും കൂടുതൽ തുടരുകയും, പരികൽപ്പന ഒരു നിയമമായി വികസിപ്പിയ്ക്കുക (validate)
Remove ads
ശാസ്ത്രീയ സമീപനത്തിൽ അവശ്യം വേണ്ട പ്രധാന ഗുണങ്ങൾ
- പരീക്ഷണഫലങ്ങൾ പുനസൃഷ്ടിയ്ക്കപ്പെടാനാവണം (reproducible)
- വികസിപ്പിച്ചെടുക്കുന്ന പരികൽപ്പന തെറ്റെന്ന് തെളിയിക്കപ്പെടാവുന്നതാവണം (falsifiable)
അവലംബം
External links
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads