ശാസ്ത്രസിദ്ധാന്തം
From Wikipedia, the free encyclopedia
Remove ads
ശാസ്ത്രസിദ്ധാന്തം എന്നാൽ പ്രപഞ്ചത്തിന്റെ ഏതെങ്കിലും സ്വഭാവത്തെപ്പറ്റിയുള്ളതും നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ആവർത്തിച്ച് ശരിവയ്ക്കപ്പെട്ടതുമായ ഒരു അംഗീകൃത വിശദീകരണമാണ്.[1][2] ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ട ഊഹങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ ശാസ്ത്രസിദ്ധാന്തങ്ങൾ രൂപീകരിക്കുന്നത്. തുടർന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് അവയുടെ കൃത്യത പരീക്ഷിക്കുകയും ആവശ്യാനുസരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ വിശദീകരണവും പ്രവചനവും ആണ് സിദ്ധാന്തങ്ങളുടെ ഉപയോഗം.[3][4] ശാസ്ത്രസിദ്ധാന്തങ്ങളാണ് ഏറ്റവും വിശദവും കൃത്യവും ആശ്രയിക്കാവുന്നതുമായ ശാസ്ത്രീയ അറിവുകൾ.[5]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads