കടൽ
സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടൽ എന്നു പറയുന്നത് From Wikipedia, the free encyclopedia
Remove ads
സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടൽ എന്നു പറയുന്നത്. ജലത്തിന് പുറത്തേക്ക് കടക്കാൻ വഴികളില്ലാത്തതും വലുതും മിക്കവാറും ലവണ ജലം നിറഞ്ഞതുമായ തടാകങ്ങളേയും കടൽ എന്ന് പറയുന്നു. കാസ്പിയൻ കടൽ, ചാവ് കടൽ തുടങ്ങിയവ ഉദാഹരണം. സമുദ്രം എന്ന വാക്കിന് പര്യായമായും കടൽ എന്ന പദം ഉപയോഗിക്കാറുണ്ട്. സമുദ്രത്തിൽ നിന്നുമുള്ള കാറ്റ് മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ മാർജിനൽ കടലുകളെന്നും ലവണത്വത്തിന്റെയും താപനിലയുടേയും വ്യതിയാനം മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ മെഡിറ്ററേനിയൻ കടലുകൾ എന്നും പറയുന്നു.
കടലിലുണ്ടാകാറുള്ള ഒരു പ്രതിഭാസമാണ് കീഴ്ത്തലം പൊങ്ങൽ (Upwelling). കടലിലെ താഴെ തട്ടിലുള്ള തണുത്ത വെള്ളം മുകളിലേക്കുയരുന്ന പ്രതിഭാസമാണിത് . മത്സ്യങ്ങൾക്ക് വളരാൻ അനുകൂല സാഹചര്യം ഇതുമൂലമുണ്ടാകുന്നു
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads