വെബ് സെർച്ച് എഞ്ചിൻ
From Wikipedia, the free encyclopedia
Remove ads
വേൾഡ് വൈഡ് വെബ്ബിലുള്ള വിവരങ്ങൾ തിരയാനുള്ള ഒരു ഉപാധിയാണ് വെബ് സെർച്ച് എഞ്ചിൻ അഥവാ സെർച്ച് എഞ്ചിൻ. തിരച്ചിൽ ഫലങ്ങൾ സാധാരണായായി ഒരു പട്ടികയായി നൽകുന്നു, തിരച്ചിൽ ഫലങ്ങളെ ഹിറ്റുകൾ എന്നാണ് വിളിച്ചുവരുന്നത്[അവലംബം ആവശ്യമാണ്]. തിരച്ചിൽ ഫലങ്ങളിൽ വെബ് പേജുകൾ, ചിത്രങ്ങൾ, വിവരങ്ങൾ, വെബ്ബിലുള്ള മറ്റ് ഫയൽ തരങ്ങൾ എന്നിവ ഉൾപ്പെടാം. അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് സെർച്ച് എഞ്ചിനുകൾ പ്രവർത്തിക്കുന്നത്.

Remove ads
ചരിത്രം
തുടക്കത്തിൽ ഇന്റർനെറ്റും വെബ്ബും ഇന്നുകാണുന്ന രൂപത്തിലായിരുന്നില്ല, എഫ്.റ്റി.പി സൈറ്റുകളുടെ ഒരു ശൃംഖലയായിരുന്നു അക്കാലത്ത് ഇന്റർനെറ്റ്, ഈ സൈറ്റുകളിൽ നിന്നും ഉപയോക്താക്കൾക്ക് ഫയലുകൾ ഡൗൺലോഡ് ചെയ്യുവാനും തിരിച്ച് അപ്ലോഡ് ചെയ്യാനും മറ്റും സാധിച്ചിരുന്നു.
ഇത്തരം എഫ്.ടി.പി സൈറ്റുകളിൽ നിന്നും ആവശ്യമുള്ള ഫയലുകൾ കണ്ടുപിടിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. 1990ൽ അലൻ എംറ്റേജ് എന്നയാൾ ഇന്റർനെറ്റിൽ ഉപയോഗിക്കാവുന്ന ആദ്യത്തെ സെർച്ച് ഉപകരണം അല്ലെങ്കിൽ ഉപാധി നിർമ്മിച്ചു, ആർച്ചി (ARCHIE) എന്നായിരുന്നു ആ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനത്തിന്റെ പേര്. മോൺട്രിയാലിലുള്ള മക് ഗിൽ യൂണിവേർസിറ്റിയിൽ വിദ്യാർഥിയായിരുന്ന സമയത്താണ് അദ്ദേഹം ആർച്ചി നിർമ്മിച്ചത്.
ആർച്ചിയുടെ പ്രവർത്തനം
നിശ്ചിത ഇടവേളകളിൽ എഫ്.ടി.പി സെർവ്വറുകളെ ബന്ധപ്പെട്ട് ഓരോ സെർവറിലുമുള്ള ഫയലുകളുടെ പട്ടിക ശേഖരിക്കുക എന്നതാണ് ആർച്ചി ആദ്യംചെയ്യുക, ഇതിനു ശേഷം ആ പട്ടികയിൽ നിന്നും യൂണിക്സിൽ ലഭ്യമായ ഗ്രെപ്പ് (GREP) എന്ന നിർദ്ദേശം ഉപയോഗിച്ച് ആവശ്യമുള്ള ഫയൽ പേര് തിരയുന്നു, ഇതു വഴി ഉപയോക്താവിന് ഫയലിന്റെ പേര് അറിയാമെങ്കിൽ അത് ഏത് എഫ്.ടി.പി സെർവറിലാണുള്ളതെന്ന് കണ്ടുപിടിക്കുവാൻ സാധിക്കുന്നു. ആർച്ചി ഉപയോഗിച്ച് ഫയൽ പേരുകൾ മാത്രമേ തിരയുവാൻ സാധിച്ചിരുന്നുള്ളൂ, ടെക്സ്റ്റ് ഫയലുകളുടെയും മറ്റും ഉള്ളടക്കം തിരയാൻ സാധ്യമായിരുന്നില്ല.
1991ൽ ഗോഫർ പ്രോട്ടോക്കോളിന്റെ വരവോടെ പുതിയ രണ്ട് സെർച്ച് സംവിധാനങ്ങൾ കൂടി രംഗത്തെത്തി, വെറോണിക്കയും (Veronica), ജഗ്ഹെഡും(Jughead). ഗോഫർ സെർവറുകളിൽ ശേഖരിച്ചു വച്ചിരിക്കുന്ന ഫയൽ പേരുകളുടെയും, തലക്കെട്ടുകളുടെയും പട്ടികകളിൽ തിരയുകയാണ് വെറോണിക്കയും ജഗ്ഹെഡും ചെയ്തിരുന്നത്. അക്കാലത്തെ പ്രശസ്ത ഹാസ്യ പുസ്തകപരമ്പരയിലെ നായകന്റെ പേരും ആർച്ചി എന്നായിരുന്നു, അതുകൊണ്ടായിരിക്കാം തിരച്ചിൽ സംവിധാനമായ ആർച്ചിക്കു ശേഷം വന്ന പ്രോഗ്രാമുകൾക്ക് അതിലെ മറ്റ് കഥാപാത്രങ്ങളായ വെറോണിക്കയുടേയും ജഗ്ഹെഡിന്റേയും പേര് നൽകിയത്.
ഈ സമയത്ത് വേൾഡ് വൈഡ് വെബ് എന്നൊന്ന് ഇല്ലായിരുന്നു, ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ വഴിയുള്ള ഡാറ്റാ കൈമാറ്റങ്ങളാണ് നടന്നിരുന്നത്. ഒരു ഫയൽ കൈമാറ്റം ചെയ്യുകയോ പങ്കുവെയ്ക്കുകയോ ചെയ്യണമെങ്കിൽ അത്, ഒരു എഫ്.റ്റി.പി സെർവർ വഴി ശൃംഖലയിൽ ലഭ്യമാക്കേണ്ടിയിരുന്നു. ആർക്കെങ്കിലും ആ ഫയൽ ആവശ്യമുണ്ടെങ്കിൽ ഒരു എഫ്.റ്റി.പി ക്ലൈന്റ് സോഫ്റ്റ്വെയർ ഉപയോഗിച്ച് അത് ഏറ്റെടുക്കാനും സാധിക്കും.
ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫെർ പ്രോട്ടോക്കോൾ (HTTP), ഹൈപ്പർടെക്സ്റ്റ് മാർക്കപ് ഭാഷ(HTML), വേൾഡ്വൈഡ്വെബ് എന്ന ആദ്യ വെബ് ബ്രൗസർ, ഇത് വെബ് താളുകൾ സൃഷ്ടിക്കുവാനും തിരുത്തുവാനും മറ്റും ഉപയോഗിക്കാവുന്ന ഒരു വെബ് എഡിറ്റർ കൂടിയായിരുന്നു, ആദ്യ എച്.റ്റി.റ്റി.പി സെർവർ സോഫ്റ്റ്വെയർ അതായത് ആദ്യ വെബ് സെർവർ (ഇത് പിൽക്കാലത്ത് സേർൺ എച്.റ്റി.റ്റി.പി.ഡി (CERN httpd) എന്നറിയപ്പെട്ടു), എന്നിങ്ങനെ പ്രവർത്തനക്ഷമമായ ഒരു വെബ് സംവിധാനത്തിനു വേണ്ട ഉപകരണങ്ങളെല്ലാമായി 1990-ൽ ടിം ബെർണേർസ് ലീ എത്തി. അങ്ങനെ എഫ്.റ്റി.പി സെർവറുകളും, ഗോഫർ സൈറ്റുകളും, ഇമെയിൽ സെർവറുകളും മാത്രമുണ്ടായിരുന്ന കമ്പ്യൂട്ടർ ശൃംഖലകളിലേക്ക് വെബ്സൈറ്റുകൾ എത്തിത്തുടങ്ങി. ഏകദേശം ഈ സമയത്ത് തന്നെയാണ് കമ്പ്യൂട്ടർ ശൃംഖലകൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതും, വിവിധ കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിൽ ബന്ധപ്പെടുത്തി ഇന്റർനെറ്റിന്റെ രൂപപ്പെടലും മറ്റും.
1993 ജൂണിൽ എം.ഐ.റ്റി യിൽ പ്രവർത്തിച്ചിരുന്ന മാത്യൂ ഗ്രേ ആദ്യത്തെ വെബ് റോബോട്ട് നിർമ്മിച്ചു. പേൾ പ്രോഗ്രാമിങ്ങ് ഭാഷ ഉപയോഗിച്ച് നിർമ്മിച്ച വേൾഡ് വൈഡ് വാണ്ടറർ ആയിരുന്നു അത്.
Remove ads
സെർച്ച് എഞ്ചിനുകളുടെ പ്രവർത്തനം
സെർച്ച് എഞ്ചിനുകൾ ഇന്ന്
ജനുവരി 2021 ലെ കണക്ക് പ്രകാരം ലോകത്തെ 91.86% നെറ്റ് ഉപയോഗിക്കുന്ന ആളുകളും ഇന്റർനെറ്റ് തിരയാൻ ഗൂഗിൾ ഉപയോഗിക്കുന്നു. 2.71% പേർ ബിംഗ് ഉപയോഗിക്കുന്നു. 1.46% യാഹൂ! ഉപയോഗിക്കുമ്പോൾ 1.13% പേർ ബൈഡുവും 0.87% പേർ യാൻഡെക്സും 0.66% ആളുകൾ ഡക്ക്ഡക്ക്ഗോയും ഉപയോഗിക്കുന്നു.[1]
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads