സെല്യൂക്കിഡ് സാമ്രാജ്യം
From Wikipedia, the free encyclopedia
Remove ads
അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ പിൻഗാമിയായി നിലവിൽ വന്ന ഒരു സാമ്രാജ്യമാണ് സെല്യൂക്കിഡ് സാമ്രാജ്യം (കാലഘട്ടം: ബി.സി.ഇ. 312 – 63). അലക്സാണ്ടറുടെ ഒരു സൈനികനും അലക്സാണ്ടറുടെ മരണശേഷം ബാബിലോണിന്റെ സത്രപ് ആയി നിയമിക്കപ്പെട്ട സെല്യൂക്കസ് ആണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകൻ.
സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് മദ്ധ്യ അനറ്റോളിയ, ലെവന്റ്, മെസപ്പൊട്ടാമിയ, പേർഷ്യ, ഇന്നത്തെ തുർക്ക്മെനിസ്താൻ, പാമിർ, പാകിസ്താന്റെ ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ ഇതിന്റെ അധീനതയിലായിരുന്നു.
ഇന്നത്തെ ഇറാഖിലെ ബാഗ്ദാദിന് തെക്ക് ടൈഗ്രീസ് നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള സെല്യൂക്ക്യയും ഇന്നത്തെ സിറിയയിലെ അന്ത്യോക്ക്യയും ആണ് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരങ്ങൾ.
Remove ads
സാമ്രാജ്യത്തിന്റെ ഉദയം
സെല്യൂക്കസ്
അലക്സാണ്ടറുടെ കീഴിലെ ഒരു സേനാനായകനായിരുന്ന സെല്യൂക്കസ്, അലക്സാണ്ടറുടെ മരണശേഷം, ബി.സി.ഇ. 321-ലെ ട്രിപാരഡൈസസ് വിഭജനപ്രകാരം ബാബിലോണിന്റെ സത്രപ് ആയി സെല്യൂക്കസ് നിയമിതനായി. തുടർന്ന് ഏഷ്യാമൈനറിലെ സത്രപ് ആയിരുന്ന ആന്റിഗണസിന്റെ ഭീഷണി മൂലം സെല്യൂക്കസിന് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടി വന്നെങ്കിലും ബി.സി.ഇ. 312-ൽ ഈജിപ്തിലെ ടോളമിയുടെ സഹായത്തോടെ ബാബിലോണിൽ തിരിച്ചെത്തി അധികാരം സ്ഥാപിച്ചു. തുടർന്ന് പേർഷ്യ, മീഡിയ തുടങ്ങിയ സത്രപികളെല്ലാം പിടിച്ചെടുത്ത് സാമ്രാജ്യത്തിന് അടിത്തറ പാകി.
തുടർന്ന് തന്നെ തന്റെ മാസിഡോണിയൻ പ്രതിയോഗികളെ തോല്പ്പിച്ച് സെല്യൂക്കസ്, ഇറാനിയൻ പീഠഭൂമിയിലും അധികാരമുറപ്പിച്ചു. പൗരസ്ത്യദേശത്ത് സെല്യൂക്കസ് തന്റെ അധികാരം പിടീമുറൂക്കുന്നതിനിടയിൽ ഈജിപ്തിലെ ടോളമസും, അനറ്റോളീയയിലെ ആന്റിഗണസും പടിഞ്ഞാറു നിന്ന് ഭീഷണീയുയർത്തിയതിനാൽ സെല്യൂക്കസിന് പടീഞ്ഞാറോട്ട് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നു. അതുകൊണ്ട് ഇന്ത്യയിലെ ചന്ദ്രഗുപ്തമൗര്യനുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടേണ്ടി വന്നു.
ബി.സി.ഇ. 303-ലെ ഈ സന്ധിയനുസരിച്ച് 500 ആനകൾക്ക് പകരമായി ഗാന്ധാരം, പാരോപനിസഡെ (ഇന്നത്തെ കാബൂൾ മേഖല), അറാകോസിയ (ഇന്നത്തെ കന്ദഹാർ മേഖല), ഗെദ്രോസിയ എന്നീ പ്രദേശങ്ങൾ ( ഏറിയയും - ഇന്നത്തെ ഹെറാത്ത് പ്രദേശം - ഈ പട്ടികയിൽ ഉൾപ്പെടുന്നതായും പറയപ്പെടുന്നു.) ചന്ദ്രഗുപ്തന് അടിയറ വെക്കെണ്ടിവന്നു[2].
ബി.സി.ഇ. 301-ലെ ഇപ്സസ് യുദ്ധത്തിൽ ആന്റിഗണസിനെ പരാജയപ്പെടുത്തിയ സെല്യൂക്കസ്, വീണ്ടും കിഴക്കൻ പ്രദേശത്തെ ഗ്രീക്ക് മാസിഡോണിയൻ കോളനിവൽക്കരണശ്രമങ്ങൾ ശക്തിപ്പെടുത്തി. കിഴക്ക്, സെല്യൂക്കസിന്റെ പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രം ബാക്ട്രിയയും, മെസപ്പൊട്ടാമിയയിൽ നിന്ന് ബാക്ട്രിയയിലേക്കുള്ള പാതയിലെ നഗരങ്ങളുമായിരുന്നു. സെല്യൂക്കസിന്റെ ഭരണത്തിന്റെ അവസാനസമയങ്ങളിൽ, അതായത് ബി.സി.ഇ. 281-261 കാലത്ത്, പുത്രനായിരുന്ന അന്തിയോക്കസ് ആയിരുന്നു കിഴക്കൻ ദേശങ്ങളിലെ പ്രതിനിധി. പേർഷ്യൻ അക്കാമെനിഡ് സത്രപരപ്പോലെ അന്തിയോക്കസും ബാക്ട്രിയയിലായിരിക്കണം വസിച്സിരുന്നത്[2].
നഗരങ്ങളുടെ സ്ഥാപനം
തങ്ങളുടെ ഭരണകാലത്ത് സെല്യൂക്കസും പിൻഗാമികളും തങ്ങളുടെ ഭരണമേഖലയിൽ സ്ഥാപിക്കുകയും പുനസ്ഥാപിക്കുകയും ചെയ്യുകയും അവക്കെല്ലാം, അലക്സാണ്ട്രിയ, സെല്യൂക്യ, അപാമിയ, അന്ത്യോക്യ എന്നിങ്ങനെ പേരുകൾ നൽകുകയും ചെയ്തു. ബാക്ട്രിയയിലേയും മാർഗിയാനയിലേയും നഗരങ്ങൾ, മുൻപ് അക്കാമെനിഡ് കാലത്തെ അപേക്ഷിച്ച് വളരെ വിസ്തൃതി പ്രാപിച്ചു. മാർഗിയാനയിലെ നഗരത്തിന് അലക്സാണ്ട്രിയ എന്നായിരുന്നു പേര്[2]
ബാക്ട്രിയയിലും സമീപപ്രദേശങ്ങളിലുമുള്ള ഗ്രീക്കുകാരുടെ കൈയേറ്റവും, നഗരവൽക്കരണവും, സ്ഥിരതാമസവും, ചുറ്റുപാടുമുള്ള മേഖലയിലെ സിഥിയൻ നാടോടിവർഗ്ഗക്കാർക്കിടയിൽ എതിർപ്പിന് കാരണമായി. ബി.സി.ഇ. 290-ൽ വടക്കു നിന്നുള്ള ചില സിഥിയൻ വർഗ്ഗക്കാർ മാർഗിയാനയിലേയും ഏറിയയിലേയും നഗരങ്ങൾ ആക്രമിച്ചു നശിപ്പിച്ചു. ഇതിനെത്തുടർന്ന് ഇവരെ തുരത്തിയോടിച്ചെങ്കിലും ഇവരിൽ നിന്നുള്ള ഈ ഭീഷണി നിലനിന്നതിനാൽ പ്രധാനപ്പെട്ട കാർഷികകേന്ദ്രങ്ങൾക്കു ചുറ്റും വൻ മതിലുകൾ പണിയുന്ന രീതി, ഇതോടെ ഗ്രീക്കുകാർ ആരംഭിച്ചു. ഇത്തരത്തിൽ മാർവ് മരുപ്പച്ചക്ക് ചുറ്റുമായി നിർമ്മിക്കപ്പെട്ട മതിലിന് 250 കിലോമീറ്റർ നീളമുണ്ടായിരുന്നു. ഈ മതിലിന്റെ അവശിഷ്ടങ്ങൾ മരുപ്പച്ചയുടെ വടക്ക് ഭാഗത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. അതുപോലെ ബാൾഖ് മരുപ്പച്ചക്ക് ചുറ്റുമുണ്ടായിരുന്ന മതിലിന് 65 കിലോമീറ്ററും നീളമുണ്ടായിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads