ലിംഗാനുകരണം
From Wikipedia, the free encyclopedia
ഒരു ലിംഗത്തിൽപ്പെട്ട ജീവി എതിർലിംഗത്തെ അനുകരിക്കുന്നതിനെയാണ് ലിംഗാനുകരണം എന്നു പറയുന്നത്. അകശേരുകികളിൽ ആണ് ഇത് പൊതുവെ കാണപ്പെടുന്നത്. എങ്കിലും ചില കഴുതപ്പുലികളിലും ചേക്കയിരിക്കുന്ന പക്ഷികളിലും മൽസ്യങ്ങളിലും ഈ പ്രതിഭാസം കാണപ്പെടുന്നു. ഇണകളെ ലഭിക്കുക, ആൺ ലിംഗത്തിൽപ്പെട്ടവയുടെ മേധാവിത്വത്തിൽനിന്നും രക്ഷനേടുക, അതിജീവിക്കുക തുടങ്ങി പല ധർമ്മങ്ങളാണ് ഇതിനുള്ളത്. ഒരേ ഇനത്തിലുള്ള ലിംഗ അനുകരണങ്ങളാണ് പൊതുവെ കാണപ്പെടുന്നതെങ്കിലും മാറ്റിനങ്ങളിൽപെട്ടവയുമായും കാണാറുണ്ട്. ചില സസ്യങ്ങളുടെ പൂക്കൾ പെൺ തേനീച്ചകളെ അനുകരിച്ചു ആൺ തേനീച്ചകളെ ആകർഷിച്ചു പരാഗണം സാധ്യമാക്കുന്നു.
മോർഫുകൾ
തുമ്പികളിൽ ചിലയിനങ്ങളിൽ പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെയും അല്ലാതെയും ഒന്നിൽക്കൂടുതൽ നിറങ്ങളിൽ കാണപ്പെടുന്നു. ആൺതുമ്പികളെ അനുകരിക്കുന്നവയെ ആൻഡ്രോക്രോം (androchrome) എന്നും അല്ലാത്തവയെ ഗൈനോക്രോം (gynochrome) എന്നും വിളിക്കുന്നു.[1] ഒരു ഇനത്തിന്റെ ഒരു ആവാസവ്യവസ്ഥയിലെ ലിംഗ സാന്ദ്രത കൂടുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്ന് കരുതുന്നു. ആൺതുമ്പികളെ അനുകരിക്കുകവഴി പെൺതുമ്പികൾക്ക് മാറ്റ് ആൺതുമ്പികളുടെ ആക്രമണത്തിനിന്നും രക്ഷപെടാൻ കഴിയുന്നു.[2][3]
- നീല പുൽമാണിക്യൻ, ആൺതുമ്പി
- നീല പുൽമാണിക്യൻ, പെൺ തുമ്പി (ആൻഡ്രോക്രോം)
- നീല പുൽമാണിക്യൻ, പെൺ തുമ്പി (ഗൈനോക്രോം)
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.