ഷാൻ സംസ്ഥാനം
From Wikipedia, the free encyclopedia
Remove ads
ഷാൻ സംസ്ഥാനം മ്യാൻമറിലെ ഒരു സംസ്ഥാനമാണ്. ഈ സംസ്ഥാനത്തിന്റെ അതിരുകൾ വടക്കുവശത്ത് ചൈന, കിഴക്ക് ലാവോസ്, തെക്ക് തായ്ലാന്റ്, പടിഞ്ഞാറ് മ്യാൻമറിലെ അഞ്ച് ഭരണവിഭാഗങ്ങൾ എന്നിവയാണ്. മ്യാൻമറിലെ 14 ഭരണവിഭാഗങ്ങളിൽ ഏറ്റവും വലിയ ഭാഗമായ ഷാൻ സംസ്ഥാനത്തിന്റെ ആകെ വിസ്തൃതി155,800 ചതുരശ്ര കിലോമീറ്ററാണ്. ഇത് ബർമയുടെ മൊത്തം വിസ്തൃതിയുടെ നാലിലൊന്നു വരുന്നു. പ്രദേശത്ത് താമസിക്കുന്ന പല വംശീയ വിഭാഗങ്ങളിലൊന്നായ ഷാൻ ജനതയിൽനിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്. ഷാൻ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഗ്രാമീണമേഖലകളാണ്. ലാഷിയോ, കെങ്റ്റുങ്, തലസ്ഥാനമായ തൗങ്കിയി എന്നീ മൂന്നു നഗരങ്ങൾ മാത്രമാണ് സാരമായ വലിപ്പവും അഭിവൃദ്ധിയുമുള്ളത്.[3] രാജ്യത്തിന്റെ തലസ്ഥാനമായ നേപ്യിഡോയ്ക്ക് 150.7 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് തൗങ്കിയി സ്ഥിതിചെയ്യുന്നത്.
പല വംശീയ ഗ്രൂപ്പുകളും അധിവസിക്കുന്ന ഷാൻ സംസ്ഥാനം നിരവധി സായുധ വംശീയ സേനകളുടെ താവളമാണ്. ഭൂരിഭാഗം ഗ്രൂപ്പുകളുമായും സൈനിക സർക്കാർ വെടിനിർത്തൽ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് സാൽവിൻ നദിയുടെ കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ വലിയൊരുഭാഗം പ്രദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിനു പുറത്താണ്. അടുത്ത കാലത്തായി ഈ പ്രദേശങ്ങളിൽ കടുത്ത രീതിയിലുള്ള ഹാൻ-ചൈനീസ് വംശത്തിന്റെ സാമ്പത്തിക രാഷ്ട്രീയ സ്വാധീനം പ്രകടമാണ്. മറ്റ് മേഖലകൾ ഷാൻ സംസ്ഥാന ആർമി പോലുളള സൈനിക വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്.
Remove ads
ഭൂമിശാസ്ത്രം
ഷാൻ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും മലയോര പീഠഭൂമിയാണ്. ഷാൻ പീഠഭൂമിയും വടക്കും തെക്കുമുള്ള ഉന്നത പർവതങ്ങളും ചേർന്ന് ഷാൻ ഹിൽസ് സിസ്റ്റം രൂപംകൊള്ളുന്നു.
ജനസംഖ്യാ കണക്കുകൾ
ഷാൻ സംസ്ഥാനത്തെ ജനങ്ങളെ ഒൻപത് പ്രാഥമിക വംശീയ വിഭാഗങ്ങളായി തിരിക്കാം: ഷാൻ, പാ-ഓ, ഇന്ത, ലാഹു, ലിസു, തൌങ്ഗ്യോ, ഡാനു, ത'ആങ്, ആഹ്ക, ജിങ്പാവ് (കച്ചിൻ) എന്നിവയാണ് ഈ വംശീയ വിഭാഗങ്ങൾ.[4]
ഭാഷയും സംസ്കാരവും തായിസ്, ഡായി, ലാവോ എന്നിവയോട് സാമ്യമുള്ള ഷാനുകളാണ് താഴ്‍വരയിലും പീഠഭൂമിയിലും വസിക്കുന്നത്. ഇവർ കൂടുതലും ബുദ്ധമതക്കാരും പ്രധാനമായി കാർഷികവൃത്തി നയിക്കുന്നവരുമാണ്. ഷാനുകൾക്കിടയിൽ ബാമർ, ഹാൻ-ചൈനീസ്, കാരെൻസ് വർഗ്ഗങ്ങളും ജീവിക്കുന്നു. പർവ്വതങ്ങളിൽ വസിക്കുന്ന വിവിധ വിഭാഗത്തിലുള്ള ജനതയിലെ പ്രമുഖർ പ്രമുഖർ വാ ജനതയാണ്. വടക്ക് ഭാഗത്തും ചൈനീസ് അതിർത്തിയിലും ഇവരിടെ അസംഖ്യം ആളുകൾ ഉണ്ട്. വടക്കൻ ഷാൻ സംസ്ഥാനത്തിൽ അസംഖ്യമുള്ള ത'ആങ് ജനങ്ങൾ നംഖാം, മ്യൂസ്, നാംഫക, കുട്ട്കായി, ലാഷിയോ തുടങ്ങിയ ബർമ്മ-ചൈനീസ് അതിർത്തി പ്രദേശങ്ങളിലെ ടൌൺഷിപ്പുകളിലും ഷാൻ സംസ്ഥാനത്തിന്റെ മദ്ധ്യഭാഗങ്ങളിലെ നാംസാം, ക്യൂക്മെ, തിബാവ് ടൌൺഷിപ്പുകളിലും വസിക്കുന്നു. ത'ആങ് ജനതയുടെ അംഗസംഖ്യ ഏകദേശം 1,000,000 ത്തിനു മുകളിലാണ്. തെക്കൻ ഷാൻ സംസ്ഥാനത്തെ കാലാവ്, ഒൌങ്ബാൻ എന്നിവിടങ്ങളിലും ഏതാനും ത'ആങ് ജനങ്ങൾ അധിവസിക്കുന്നുണ്ട്.
വടക്കേ ഷാൻ സംസ്ഥാനത്തിന്റെ മോങ്മിറ്റ്, ഹ്സിപാവ്, ക്യാവുക്മെ, നാംഹ്സാം, നാംഹ്പാകാ, കുറ്റ്കായി, നാംതു, ലാഷിയോ, ഹോപ്പാങ്, ടാൻഗ്യാൻ, കൊകാങ് എന്നിവിടങ്ങളിൽ ലിസി ജനങ്ങളിലെ അസംഖ്യം ആളുകളുണ്ട്. ലിസു ജനങ്ങളിലെ അസംഖ്യം പേർ തെക്കൻ ഷാൻ സംസ്ഥാനത്തിലെ തൌങ്കി, പെക്കോൺ, ഹോപ്പോംഗ്, മോങ്പോൺ, ലോയിലം, പാങ്‍ലോങ്, ലായ്-ഹ്ക, നംസാങ്, മോങ്നായി, മോങ്പാൻ തുടങ്ങിയ പ്രദേശങ്ങളിലും അധിവിസക്കുന്നു. കെങ്ടുങ്, വൂ എന്നീ മേഖലകളിൽ ഏതാനും ചില ലിസു വർഗ്ഗാർ താമസിക്കുന്നുണ്ട്. ആംഗ്ലോ-ബർമീസ് ജനതയുടെ കൊളോണിയൽ കാലഘട്ടത്തിലെ ഒരു വളരെ ചെറിയ വിഭാഗം കലാവ്, തൌങ്കി തുടങ്ങിയ മലമ്പ്രദേശങ്ങളിൽ വസിക്കുന്നു. വടക്കൻ ഷാൻ സംസ്ഥാനത്തു പ്രാമുഖ്യമുള്ള ജനതയായ ജിംഗ്പാവ്, നംഖാം, മ്യൂസ്, നംപാക, കുട്കായി, കൗംഗ് ഹ്ക, മുങ്മിറ്റ് കൊഡാവ്ങ്ങ്, കെഗ്തുങ്, ലാഷിയോ ടൗൺഷിപ്പുകളിലും ബർമ്മ-ചൈന അതിർത്തിയിലുടനീളവും അധിവസിക്കുന്നു. ഷാൻ സംസ്ഥാനത്തിലെ ജിംഗ്പാവ് ജനതയുടെ അംഗസംഖ്യ ഏകദേശം 200,000 ത്തിൽ അധികമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads