ശങ്കർ ദയാൽ ശർമ്മ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia

ശങ്കർ ദയാൽ ശർമ്മ
Remove ads

1992 മുതൽ 1997 വരെ ഇന്ത്യയുടെ ഒൻപതാമത് രാഷ്ട്രപതിയായിരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു[1] ഡോ. ശങ്കർ ദയാൽ ശർമ്മ.(1918-1999) ഇന്ത്യയുടെ ഉപ-രാഷ്ട്രപതി(1987-1992), മുൻ കേന്ദ്രമന്ത്രി, രണ്ട് -തവണ ലോക്സഭാംഗം, സംസ്ഥാന ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4]

വസ്തുതകൾ ഡോ. ശങ്കർ ദയാൽ ശർമ്മ, ഇന്ത്യയുടെ ഒൻപതാമത് രാഷ്ട്രപതി ...
Remove ads

ജീവിതരേഖ

സ്വതന്ത്ര ഇന്ത്യയുടെ ഒൻപതാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. ശങ്കർ ദയാൽ ശർമ്മ മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1918 ഓഗസ്റ്റ് 19ന് ജനിച്ചു. പഠനത്തിൽ സമർത്ഥനായിരുന്ന ശർമ്മ ഹിന്ദിയോടൊപ്പം സംസ്കൃതവും കരസ്ഥമാക്കിയതോടൊപ്പം ഇംഗ്ലീഷ് സാഹിത്യത്തിലും മികവ് തെളിയിച്ചു. അലഹാബാദ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എയും ലക്നൗ സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എൽ.എൽ.എമ്മും പാസായി. ലിങ്കൺസ് ഇന്നിൽ നിന്ന് ബാർ അറ്റ് ലോ നേടിയ ശർമ്മ 1946-1947 കാലത്ത് കേംബ്രിഡ്ജ് സർവ്വകലാശാലയിലും പിന്നീട് ഒൻപത് വർഷം ലക്നൗ സർവകലാശാലയിലും നിയമ അധ്യാപകനായിരുന്നു.

അഭിഭാഷകനായാണ് ശർമ്മ പൊതുജീവിതം ആരംഭിച്ചത്. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് സ്വതന്ത്ര സമര പ്രസ്ഥാനത്തിൽ ചേർന്ന് ക്വിറ്റിന്ത്യ സമരത്തിൽ സജീവമായി പങ്കെടുത്ത് കൊണ്ട് കോൺഗ്രസ് പാർട്ടിയിൽ അംഗമായി. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സംസ്ഥാന പുന:സംഘടനയ്ക്ക് മുൻപ് മധ്യഭാരത്(ഭോപ്പാൽ) മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാന പു:നസംഘടനയ്ക്ക് ശേഷം മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. 1956-ൽ മധ്യപ്രദേശ് നിയമസഭാംഗമായ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഭോപ്പാലിനെ വ്യവസായ നഗരമാക്കാനും മധ്യപ്രദേശിൻ്റെ തലസ്ഥാന നഗരമാക്കാനും സഹായകരമായി. 1975-ൽ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രിയായ ശർമ്മ പിന്നീട് ആന്ധ്ര പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി സ്ഥാനമേറ്റു. 1987-ൽ ഉപ-രാഷ്ട്രപതി സ്ഥാനത്തിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ശർമ്മ 1992-ൽ എതിർ സ്ഥാനാർത്ഥിയായ ജോർജ്ജ് സ്വലിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഒൻപതാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ശങ്കർ ദയാൽ ശർമ്മയോളം സ്ഥാനങ്ങൾ വഹിച്ച മറ്റൊരു രാഷ്ട്രപതിയില്ല. അധ്യാപകൻ, ഗവേഷകൻ, പത്രപ്രവർത്തകൻ, അഭിഭാഷകൻ, നിയമജ്ഞൻ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, എ.ഐ.സി.സി അധ്യക്ഷൻ, ഗവർണർ, ഉപ-രാഷ്ട്രപതി എന്നീ സ്ഥാനങ്ങളിലെല്ലാം പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് എത്തിയത്. 1992 മുതൽ 1997 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ശർമ്മ 1999 ഡിസംബർ 26ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കർമ്മഭൂമിയാണ് സമാധി സ്ഥലം.[5]

പ്രധാന പദവികളിൽ

  • 1950-1952 : പ്രസിഡൻ്റ്, ഭോപ്പാൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി
  • 1952-1956 : ആദ്യ ഭോപ്പാൽ മുഖ്യമന്ത്രി
  • 1956-1967 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 1966-1968 : പ്രസിഡൻറ്, മധ്യപ്രദേശ്, പി.സി.സി
  • 1967 : എ.ഐ.സി.സി അംഗം
  • 1967-1968 : ജനറൽ സെക്രട്ടറി, എ.ഐ.സി.സി
  • 1968-1972 : ജനറൽ സെക്രട്ടറി, മധ്യപ്രദേശ്, പി.സി.സി
  • 1971 : ലോക്സഭാംഗം, ഭോപ്പാൽ
  • 1972-1974 : അധ്യക്ഷൻ, എ.ഐ.സി.സി
  • 1974-1977 : കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി
  • 1977 : ഭോപ്പാലിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
  • 1980 : ലോക്സഭാംഗം, ഭോപ്പാൽ
  • 1984-1985 : ഗവർണർ, ആന്ധ്ര പ്രദേശ്
  • 1985-1986 : ഗവർണർ, പഞ്ചാബ്
  • 1986-1987 : ഗവർണർ, മഹാരാഷ്ട്ര
  • 1987-1992 : ഇന്ത്യയുടെ ഉപ-രാഷ്ട്രപതി
  • 1992-1997 : ഇന്ത്യയുടെ രാഷ്ട്രപതി

പുരസ്കാരങ്ങൾ

  • ലിങ്കൺ ഇൻ പുരസ്കാരം 1993
  • കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്‌ട്രേറ്റ് ബിരുദം
  • സോഫിയ, ബുക്കാറസ്റ്റ്, കീവ് യൂണിവേഴ്സിറ്റികളിൽ നിന്ന് ഡോക്ട്രേറ്റ് അംഗീകാരം

രചിച്ച പുസ്തകങ്ങൾ

  • The Congress approach to international affairs
  • Studies in Indo-Soviet Co-operation
  • Rule of Law and Role of Police
  • Jawaharlal Nehru: The Maker of Modern Commonwealth
  • Eminent Indians
  • The Democratic Process, for a Better Future

Editor of

  • Lucknow Law Journal
  • Socialist India
  • Jyoti and the llm-noor
Remove ads

പ്രത്യേകതകൾ

  • മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി.
  • ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണ്ണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി.
  • ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള ഇന്ത്യൻ രാഷ്ട്രപതി.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads