ഷെറിൽ സാൻഡ്ബെർഗ്

From Wikipedia, the free encyclopedia

ഷെറിൽ സാൻഡ്ബെർഗ്
Remove ads

ഒരു അമേരിക്കൻ ടെക്നോളജി എക്സിക്യൂട്ടീവും, മനുഷ്യാവകാശപ്രവർത്തകയും, എഴുത്തുകാരിയുമാണ് ഷെറിൽ കാരാ സാൻഡ്ബെർഗ് (ജനനം ഓഗസ്റ്റ് 28, 1969)[1]. ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് . ലീൻ ഇൻ ഫൗണ്ടേഷന്റെ സ്ഥാപകയാണ്. 2012 ജൂണിൽ ഫെയ്സ്ബുക്കിലെ ഡയറക്ടർ ബോർഡിൽ അംഗമായി നിലവിലുള്ള ബോർഡ് അംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഫേസ് ബുക്കിന്റെ ഡയറക്ടർ ബോർഡിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ വനിതയായി. ഫെയ്സ്ബുക്കിലെത്തുന്നതിനു മുൻപ് ഗൂഗിളിൽ വൈസ് പ്രസിഡന്റ് ആയിരുന്നു. ഗൂഗിളിന്റെ ഗൂഗിൾ.ഓർഗ് എന്ന ജീവകാരുണ്യസംഘടന സ്ഥാപിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്.

വസ്തുതകൾ ഷെറിൽ സാൻഡ്ബെർഗ്, ജനനം ...

2012-ൽ ടൈം മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 ആളുകളുടെ പട്ടികയിൽ ഷെറിൽ സാൻഡ്ബെർഗ് ഉണ്ടായിരുന്നു. 2017-ൽ ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ നാലാമതായിരുന്നു സാൻഡ്ബെർഗ് [2].

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads