ഷെറ്റ്‌ലാൻഡ്

From Wikipedia, the free encyclopedia

ഷെറ്റ്‌ലാൻഡ്map
Remove ads

ഷെറ്റ്‌ലാൻഡ് (ഓൾഡ് നോർസ്: ഹാൾട്ട്‌ലാൻഡ്; സ്കോട്ട്‌സ്: ഷെറ്റ്‌ലാൻഡ്; നോർൺ: ഹെറ്റ്‌ലാൻഡ്), ഷെറ്റ്‌ലാൻഡ് ദ്വീപുകൾ എന്നും മുമ്പ് സെറ്റ്‌ലാൻഡ് എന്നും അറിയപ്പെട്ടിരുന്ന സ്കോട്ട്ലാൻഡിലെ വടക്കൻ ദ്വീപുകളിലെ ഒരു സബ്ആർട്ടിക് ദ്വീപസമൂഹമാണ്. വടക്കൻ അറ്റ്ലാന്റിക് പ്രദേശത്ത്, ഗ്രേറ്റ് ബ്രിട്ടൻ, ഫറോ ദ്വീപുകൾ, നോർവേ എന്നിവയ്ക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്കോട്ട്‌ലൻഡിന്റെ വടക്കേ അഗ്രമായ ഇത് സ്കോട്ട്ലൻഡിന്റെയും വിശാല യുണൈറ്റഡ് കിംഗ്ഡത്തിന്റെയും ഭാഗമാണ്.

വസ്തുതകൾ Gaelic name, Pronunciation ...

ഓർക്ക്നിയ്ക്ക് 80 കിലോമീറ്റർ (50 മൈൽ) വടക്കുകിഴക്കായി, സ്കോട്ട്ലൻഡിൽ നിന്ന് 170 കിലോമീറ്റർ (110 മൈൽ) ദൂരത്തിലും, നോർവേയ്ക്ക് 300 കിലോമീറ്റർ (190 മൈൽ) പടിഞ്ഞാറുമായാണ് ഈ ദ്വീപുകളുടെ സ്ഥാനം. ഇവ പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാ സമുദ്രവും കിഴക്ക് വടക്കൻ കടലും തമ്മിലുള്ള അതിർത്തിയുടെ ഭാഗമായി മാറുന്നു. ആകെ വിസ്തീർണ്ണം 1,466 ചതുരശ്ര കിലോമീറ്ററായ (566 ചതുരശ്ര മൈൽ)[1] ഈ ദ്വീപുകളിലെ 2019 ലെ കണക്കനുസരിച്ചുള്ള ജനസംഖ്യ 22,920 ആയിരുന്നു.[2] സ്കോട്ടിഷ് പാർലമെന്റിന്റെ ഷെറ്റ്ലാൻഡ് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ഈ ദ്വീപുകൾ. ഷെറ്റ്‌ലാൻഡ് ഐലന്റ്സ് കൗൺസിൽ എന്നറിയപ്പെടുന്ന ഇവിടുത്തെ പ്രാദേശിക അതോറിറ്റി സ്കോട്ട്‌ലൻഡിലെ 32 കൗൺസിൽ ഏരിയകളിൽ ഒന്നാണ്. 1708 മുതൽ ഷെറ്റ്‌ലാൻഡിന്റെ തലസ്ഥാനമായിരുന്ന ലെർവിക് ആണ് ദ്വീപുകളുടെ ഭരണ കേന്ദ്രവും ഏക ബർഗും. അതിനുമുമ്പ് തലസ്ഥാനം സ്കല്ലോവേ ആയിരുന്നു.

മെയിൻ‌ലാൻ‌ഡ് എന്നറിയപ്പെടുന്ന ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ വിസ്തീർണ്ണം 967 ചതുരശ്ര കിലോമീറ്റർ (373 ചതുരശ്ര മൈൽ) ആണ്. ഇത് മൂന്നാമത്തെ വലിയ സ്കോട്ടിഷ് ദ്വീപും[3] ബ്രിട്ടീഷ് ദ്വീപുകളിലെ അഞ്ചാമത്തെ വലിയ ദ്വീപുമാണ്. ഷെറ്റ് ലാൻഡിൽ അധികമായി 15 ജനവാസമുള്ള ദ്വീപുകൾക്കൂടിയുണ്ട്. ഒരു ഓഷ്യാനിക് കാലാവസ്ഥയും, സങ്കീർണ്ണമായ ഭൂമിശാസ്ത്രവും, പരുക്കൻ തീരപ്രദേശങ്ങളുമുള്ള ഈ ദ്വീപസമൂഹത്തിൽ, താഴ്ന്ന നിരപ്പിലുള്ള നിരവധി മൊട്ടക്കുന്നുകളുണ്ട്.

മെസോലിത്തിക്ക് കാലം മുതൽ മനുഷ്യർ ഷെറ്റ്‌ലാൻഡിൽ അധിവസിക്കുന്നു. ആദ്യകാല മധ്യകാലഘട്ടത്തിൽ ദ്വീപുകളിൽ ആധിപത്യം പുലർത്തിയിരുന്നത് പ്രത്യേകിച്ച് നോർവേയിൽ നിന്നുള്ള സ്കാൻഡിനേവിയൻ സ്വാധീനമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ ദ്വീപുകൾ സ്കോട്ട്‌ലൻഡിന്റെ ഭാഗമായിത്തീർന്നത്. 1707-ൽ സ്കോട്ട്ലൻഡ് ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായപ്പോൾ, ഷെറ്റ്ലാൻഡും കോണ്ടിനെൻറൽ വടക്കൻ യൂറോപ്പും തമ്മിലുള്ള വ്യാപാരം കുറഞ്ഞു. 1970 കളിൽ നോർത്ത് സീ ഓയിൽ കണ്ടെത്തിയതോടെ ഷെറ്റ്‌ലാൻഡിന്റെ സമ്പദ്‌വ്യവസ്ഥ, തൊഴിൽ, പൊതുമേഖലാ വരുമാനം എന്നിവ ഗണ്യമായി ഉയർന്നു.[4] മത്സ്യബന്ധനം എല്ലായ്പ്പോഴും ദ്വീപുകളുടെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ്.

അപ് ഹെല്ലി ആ ഫയർ ഫെസ്റ്റിവലുകളും പ്രത്യേകിച്ച് പരമ്പരാഗത ഫിഡിൽ ഉപയോഗിച്ചുള്ള ശക്തമായ സംഗീത പാരമ്പര്യവുമായി ഇണങ്ങിയുള്ള ജനങ്ങളുടെ പ്രാദേശിക ജീവിതശൈലി ദ്വീപുകളുടെ നോർസ്, സ്കോട്ടിഷ് പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ്. പലപ്പോഴും സ്കോട്ട്സ് ഭാഷയുടെ ഒരു വ്യതിരിക്ത ഭാഷാഭേദമായ ഷെട്ട്ലാൻഡ് ഭാഷയിൽ രചനകൾ നടത്തിയ പലതരം ഗദ്യ സാഹിത്യകാരന്മാരെയും കവികളെയും ഈ ദ്വീപുകൾ സൃഷ്ടിച്ചിട്ടുണ്ട്. ദ്വീപുകളിലെ നിരവധി പ്രദേശങ്ങൾ പ്രധാനപ്പെട്ട നിരവധി കടൽ‌ പക്ഷി പ്രജനനകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക ജന്തുജാലങ്ങളെയും സസ്യജന്തുക്കളെയും സംരക്ഷിക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്. അറിയപ്പെടുന്ന രണ്ട് ഷെറ്റ്ലാൻഡ് ജന്തു ജാതികളാണ് ഷെറ്റ്ലാൻഡ് പോണി, ഷെറ്റ്‌ലാൻഡ് ഷീപ്‌ഡോഗ് എന്നിവ. മറ്റ് പ്രാദേശിക ഇനങ്ങളിൽ ഷെറ്റ്ലാൻഡ് ആടുകൾ, പശു, വാത്ത, താറാവ് എന്നിവ ഉൾപ്പെടുന്നു. 1930 മുതൽ ഷെറ്റ്ലാൻഡ് പന്നിയിനത്തിന് വംശനാശം സംഭവിച്ചു.

Remove ads

ഭൂമിശാസ്ത്രം

സ്‌കോട്ട്‌ലൻഡ് പ്രധാന ഭൂഭാഗത്തിന് 170 കിലോമീറ്റർ (106 മൈൽ) വടക്കായും നോർവേയിലെ ബെർഗന് 350 കിലോമീറ്ററും (217 മൈൽ) പടിഞ്ഞാറായുമാണ് ഈ ദ്വീപുകളുടെ സ്ഥാനം. 1,468 ചതുരശ്ര കിലോമീറ്റർ (567 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഇതിന് 2,702 കിലോമീറ്റർ (1,679 മൈൽ) നീളമുണ്ട്.[5]

6,958 ജനസംഖ്യയുള്ള ഈ ദ്വീപസമൂഹത്തിലെ തലസ്ഥാനവും ഏറ്റവും വലിയ വാസസ്ഥലവുമായ ലെർ‌വിക്കിൽ ദ്വീപസമൂഹത്തിലെ മൊത്തം ജനസംഖ്യയുടെ പകുതിയോളം വരുന്ന 22,920 പേർ പട്ടണത്തിന്റെ 16 കിലോമീറ്റർ (9.9 മൈൽ) പരിധിക്കുള്ളിലാണ് താമസിക്കുന്നത്.[6] 1708 വരെ തലസ്ഥാനമായിരുന്ന പടിഞ്ഞാറൻ തീരത്തെ സ്കല്ലോവേയിലെ ജനസംഖ്യ 1,000 ൽ താഴെയാണ്.[7]

ആകെയുള്ള നൂറോളം ദ്വീപുകളിൽ 16 എണ്ണത്തിൽ മാത്രമാണ് ജനാധിവാസമുള്ളത്. ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപ് മെയിൻ‌ലാന്റ് എന്നറിയപ്പെടുന്നു. അടുത്ത വലിയ ദ്വീപുകൾ യഥാക്രമം വടക്കു ഭാഗത്തുള്ള യെൽ, അൺസ്റ്റ്, ഫെറ്റ്‌ലാർ എന്നിവയും കിഴക്ക് ഭാഗത്തുള്ള ബ്രെസെ, വാൽസെ എന്നിവയുമാണ്. ഈസ്റ്റ് ബുറ, വെസ്റ്റ് ബുറ, മക്കിൾ റോ, പപ്പ സ്റ്റൌർ, ട്രോണ്ട്ര, വൈല എന്നിവ മെയിൻ‌ലാൻഡിന് പടിഞ്ഞാറ് ഭാഗത്തു സ്ഥിതിചെയ്യുന്ന ചെറു ദ്വീപുകളാണ്. വാൾസിന് 28 കിലോമീറ്റർ (17 മൈൽ) പടിഞ്ഞാറുള്ള ഫൌള, സുംബർഗ് ഹെഡിന് 38 കിലോമീറ്റർ (24 മൈൽ) തെക്ക്-പടിഞ്ഞാറായുള്ള ഫെയർ ഐൽ, കിഴക്കു ഭാഗത്തുള്ള ഔട്ട് സ്കറീസ് എന്നിവയാണ് മറ്റ് ജനവാസമുള്ള ദ്വീപുകൾ.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads