ഷിഞ്ജുക്കു (ടോക്കിയോ)

From Wikipedia, the free encyclopedia

ഷിഞ്ജുക്കു (ടോക്കിയോ)
Remove ads

ജപ്പാനിലെ ടോക്കിയോ നഗരത്തിലെ 23 പ്രത്യേക വാർഡുകളിലൊന്നാണ് ഷിഞ്ജുക്കു (新宿区 Shinjuku-ku?, "പുതിയ വാസസ്ഥലം"). ടോക്കിയോ സർക്കാരിന്റെ ഭരണസിരാകേന്ദ്രമായ ഈ പ്രമുഖ സാമ്പത്തിക നഗരത്തിലാണ് ടോക്കിയോ മെട്രോപ്പൊളിറ്റൻ ഗവർണ്മെന്റ് ബിൽഡിങ്ങും ലോകത്തിലെ ഏറ്റവു, തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഷിഞ്ജുക്കു സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. 2008ലെ കണക്കുപ്രകാരം 18.23 കി.മീ.² വിസ്തീർണ്ണമുള്ള ഷിഞ്ജുക്കു നഗരത്തിൽ 312,418 പേർ വസിക്കുന്നു (ചതു. കി.മീ.നു 17,140 പേർ)[2]

വസ്തുതകൾ ഷിഞ്ജുക്കു 新宿, രാജ്യം ...

കിഴക്ക് ചിയോദ വാർഡിനും വടക്ക് ബുങ്ക്യോ, തോഷിമ വാർഡുകൾക്കും, പടിഞ്ഞാറ് നകാനോ വാർഡിനും തെക്ക് ഷിബുയ, മിനറ്റൊ വാർഡുകൾക്കും മദ്ധ്യേയാണ് ഷിഞ്ജുക്കു വാർഡ് സ്ഥിതി ചെയ്യുന്നത്. [3] ഷിഞ്ജുക്കുവിലെ ഏറ്റവും ഉയർന്ന പ്രദേശം തൊയാമ പാർക്കിലെ 1200 മീ ഉയരമുള്ള ഹക്കോനെയാമ (箱根山?) ആണ്. [4].

Remove ads

സഹോദര നഗരങ്ങൾ

ഷിഞ്ജുക്കുവിനു പല സ്ഥലങ്ങളുമായും സഹോദരനഗര ഉടമ്പടിയുണ്ട്.[5]

  • United Kingdom ലണ്ടൺ ബറോ ഓഫ് ലാംബെത്ത്, ലണ്ടൺ, യുണൈറ്റഡ് കിങ്ഡം
  • ഗ്രീസ് ലെഫ്കാദ, ഗ്രീസ്
  • ജെർമനി മിറ്റെ, ജർമനി
  • ചൈന ഡോങ്ചെങ് ജില്ല (ബെയ്ജിങ്), ചൈന

ഇതും കാണുക

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads