സിന്ധി ഭാഷ

From Wikipedia, the free encyclopedia

Remove ads

സിന്ധി (അറബിക്: سنڌي, ദേവനാഗരി: सिन्धी) ഇപ്പോൾ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന സിന്ധ്‌ പ്രദേശത്തെ ഭാഷയാണ്‌. ലോകമെമ്പാടുമായി രണ്ട്കോടിയിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷയായ സിന്ധി, പാകിസ്താനിൽ 1.85 കോടി ആൾക്കാരും ഇന്ത്യയിൽ 25,35,485[1] ആൾക്കാരും സംസാരിക്കുന്നുണ്ട്‌. ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ സിന്ധി, പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ്. ആദ്യകാലത്ത് ദേവനാഗരി ലിപിയിൽ എഴുതപ്പെട്ടിരുന്ന സിന്ധിക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്‌ അറബിയിൽനിന്നും രൂപാന്തരപ്പെടുത്തിയ ലിപി നിർമ്മിക്കാൻ മുൻകൈ എടുത്തത്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ട ഭാഷയാണ് സിന്ധി.

സിന്ധി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സിന്ധി (വിവക്ഷകൾ) എന്ന താൾ കാണുക. സിന്ധി (വിവക്ഷകൾ)
വസ്തുതകൾ സിന്ധി, Native to ...
Remove ads

സംസാരിക്കുന്ന പ്രദേശങ്ങൾ

പാകിസ്താനിലെ സിന്ധിലാണ്‌ ഈ ഭാഷ സംസാരിക്കുന്നവർ ഏറ്റവും കൂടുതലുള്ളത്. 1947ലെ വിഭജനകാലത്ത് അവിടെയുള്ള ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറുകയും, ഇന്ത്യയിൽ പല ഭാഗങ്ങളിലായി താമസിക്കുകയും ചെയ്തു. തെക്കുകിഴക്കൻ പാകിസ്താനിൽ പല വിദ്യാലയങ്ങളിലും സിന്ധി പ്രധാനഭാഷയായി പഠിപ്പിച്ചുവരുന്നു. മഹാരാഷ്ട്രയിൽ സിന്ധിവംശജർ നടത്തുന്ന വിദ്യാലയങ്ങളിൽ ഈ ഭാഷ പഠിപ്പിക്കുന്നുണ്ട്. സിന്ധിയുടെ ഭാഷാന്തരങ്ങൾ പാകിസ്താനിലെ പഞ്ചാബ്, ബലൂചിസ്താൻ, വടക്കുകിഴക്കൻ മേഖല, ഇന്ത്യയിൽ രാജസ്ഥാൻ(3,80,430), ഗുജറാത്ത് (958,787), മഹാരാഷ്ട്ര (7,09,224)എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നു.


Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads