സീത
ശ്രീരാമന്റെ പത്നി From Wikipedia, the free encyclopedia
Remove ads
വിഷ്ണുപത്നിയും ഐശ്വര്യത്തിന്റെ ദേവിയുമായ മഹാലക്ഷ്മിയുടെ അവതാരവും രാമായണത്തിലെ കഥാനായികയും ശ്രീരാമചന്ദ്രന്റെ ധർമ്മപത്നിയുമാണ് സീത. മിഥില തലസ്ഥാനമാക്കി, വിദേഹ രാജ്യം ഭരിച്ചിരുന്ന, സീരധ്വജന്റെയും (ജനകൻ) സുനയനയുടെയും വളർത്തുപുത്രിയാണ് സീത. സീരധ്വജൻ നിലമുഴുമ്പോൾ സീതയെ കണ്ടെത്തിയതിനാൽ[1] സീത , ഭൂമീദേവിയുടെ മകളാണെന്നാണ് വിശ്വാസം. കമ്പരാമായണത്തിൽ സഹസ്രമുഖരാവണനെ വധിക്കാൻ ഉഗ്രരൂപിണിയായ മഹാകാളിയായി സീത മാറിയെന്നും ഐതിഹ്യമുണ്ട് . സീതയുടെ ഇളയ സഹോദരിയാണ് ഊർമ്മിള. സീതയുടെ മക്കളാണ് ലവനും കുശനും . ‘ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു? രണ്ടുമൊന്നത്രെ വിചാരിച്ചു കാണുകിൽ’ (അധ്യാത്മരാമായണം). സീതയെകൂടാതെ രാമനോ, രാമനെകൂടാതെ സീതയോ ഇല്ല എന്ന രാമായണ സങ്കൽപത്തിന്റെ പ്രകാശനമാണിത്.
Remove ads
സീതയുടെ മറ്റ് നാമങ്ങൾ
- ജാനകി : ജനകന്റെ പുത്രി
- മൈഥിലി : മിഥിലയുടെ രാജകുമാരി
- വൈദേഹി :വിദേഹ രാജ്യത്തിന്റെ രാജകുമാരി
ജനനം
വിവാഹം
വനവാസം
അപഹരണം
ഹനുമൽ സംഗമം
രാവണ നിഗ്രഹവും രാമനുമായുളള പുനസമാഗമവും
ആരോപണവും വനവാസവും
ലവകുശന്മാർ
ഭൂമി പ്രവേശം
സീത പരിത്യാഗം - യാഥാർത്ഥ്യം
പ്രപഞ്ച നന്മയ്ക്കും ധർമ്മ സംസ്ഥാപനത്തിനും അവതാരവേളയിൽ വിഷ്ണു ഭഗവാനും ലക്ഷ്മി ദേവിയും വിരഹം സഹിക്കുന്നു. അതുപോലെയാണ് ശ്രീരാമനും സീത ദേവിയും.
ഒരു രാജ്യത്തിന്റെ സന്താനങ്ങളാണ് അവിടെ വസിക്കുന്ന പ്രജകൾ. പിതാവിന്റെയും മാതാവിന്റെയും സ്ഥാനമാണ് മഹാരാജാവിനും മഹാറാണിയ്ക്കുമുള്ളത്. അവരാണ് പ്രജകളുടെ മാതൃക . അവരുടെ ഓരോ പ്രവൃത്തിയും ജനങ്ങളിൽ സ്വാധീനം ചെലുത്തും.
സീതദേവിയ്ക്ക് നേരെ ആരോപണമുയർന്നപ്പോൾ , സീത ദേവി സ്വയം തന്നെ രാജ്യത്തിനും പ്രജകൾക്കും ഭർത്താവായ ശ്രീരാമനും വേണ്ടി രാജ്യമുപേക്ഷിക്കാൻ തയാറായി . ഇതിലൂടെ മഹാറാണിയുടെ കർത്തവ്യവും വിവാഹവേളയിൽ ഏത് ദുഃഖത്തിലും ഭർത്താവിനൊപ്പം ഉണ്ടാകുമെന്നും ഭർത്താവിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കുമെന്ന വാക്കും സീത ദേവി പാലിക്കുന്നു.താൻ കാരണം മറ്റുള്ളവർ തന്റെ ഭർത്താവിനെ അപമാനിക്കുന്നത് ദേവിയ്ക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.
ഗർഭിണിയായ സീതയെ ഉപേക്ഷിക്കാൻ ശ്രീരാമൻ ഒട്ടും തയാറായിരുന്നില്ല. എന്നാൽ സീത ദൃഢനിശ്ചയമെടുത്തിരുന്നു. രാജ്യമുപേക്ഷിച്ച് സീതയോടൊപ്പം പോവാൻ തയാറായാൽ അയോധ്യയിലെ തങ്ങളുടെ പ്രജകളാകുന്ന സന്താനത്തിന് തെറ്റായ മാതൃകയാണ് കാട്ടികൊടുക്കുന്നതെന്നും സീത രാമനെ ഓർമ്മിപ്പിച്ചു. തന്റെ അനുജന്മാർ രാജസിംഹാസനം ഏറ്റെടുക്കില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.
ഒടുവിൽ ശ്രീരാമൻ സീതയുടെ നിർണയം അംഗീകരിച്ചു എന്നാൽ സീതയുടെ പക്കൽ നിന്നും ഒരു വാക്ക് അദ്ദേഹം വാങ്ങി. മറ്റുള്ളവരെല്ലാം സീത സ്വയം രാജ്യം ഉപേക്ഷിച്ചതല്ലെന്നും താൻ കാരണമാണ് പോവുന്നതെന്നും കരുതണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സീത നീറുന്ന മനസ്സോടെ പതിയുടെ ആവശ്യം അംഗീകരിച്ചു. ഇതിലൂടെ ശ്രീരാമൻ ഉയർത്തിക്കാട്ടാൻ നോക്കുന്നത് സീതയുടെ പാതിവ്രത്യമാണ്. സീത സ്വയം രാജ്യം ഉപേക്ഷിച്ചു എന്ന് വന്നാൽ തെറ്റ് ചെയ്യാത്ത സീത കുറ്റക്കാരിയാകും. ഭർത്താവിന്റെ സാമീപ്യം ഏറ്റവും അവശ്യമായ തന്റെ ഗർഭിണിയായ ഭാര്യയെ, ഉപേക്ഷിക്കാൻ സാഹചര്യ സമ്മർദ്ദങ്ങൾ അദ്ദേഹത്തിനെ വിവശനാക്കിയപ്പോൾ, അദ്ദേഹം ആ കുറ്റം സ്വയം ഏറ്റെടുക്കാൻ ആഗ്രഹിച്ചു , വിവാഹ വേളയിൽ എത് സാഹചര്യത്തിലും കൂടെയുണ്ടാകും എന്ന വാക്ക് പാലിക്കാൻ കഴിയാത്ത പശ്ചാതാപത്തിൽ.
ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ്. രാമൻ ഒരിക്കൽപോലും സീതയെ അവിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ സീത മാത്രമായിരുന്നു. അശ്വമേധ യജ്ഞത്തിൽ ഭാര്യയുടെ സാന്നിധ്യം ആവശ്യമായിരുന്നു, എന്നിരുന്നാൽ കൂടി അദ്ദേഹം വേറെ വിവാഹം ചെയ്തില്ല, സീതയുടെ സ്വർണ പ്രതിമ തന്റെയൊപ്പം വയ്ക്കുകയാണ് ചെയ്തത്. അതേപോലെ സീത പോയതിന് ശേഷം രാമൻ രാജകീയ ആർഭാടങ്ങളും ഉപയോഗിച്ചില്ല. വനത്തിൽ സീത കഴിയുന്ന പോലെ തന്നെ അദ്ദേഹവും സാധാരണ ജീവിതം നയിച്ചു. അതേപോലെ സുരക്ഷിതമായ വാത്മീകി മഹർഷിയുടെ ആശ്രമ പരിസരത്താണ് സീതയെ ലക്ഷ്മണൻ രാമന്റെ അജ്ഞയാൽ ഉപേക്ഷിച്ചത്. ഇതിലൂടെയെല്ലാം അദ്ദേഹത്തിന് സീതയോടുള്ള അടങ്ങാത്ത സ്നേഹമാണ് കാണാൻ സാധിക്കുന്നത് . ഇതാണ് ശ്രീരാമനെ മര്യാദ പുരുഷോത്തമനാക്കി മാറ്റുന്നത്. അതേപേലെ സീതയെ പതിവ്രതാ രത്‌നമാക്കുന്നതും.
അതേ പോലെ രണ്ടാമതൊരു അഗ്നിപരീക്ഷയ്ക്ക് രാമൻ സീതയെ കൊണ്ട് ചെയ്യിപ്പിക്കാൻ തയാറായില്ല. അങ്ങനെ ചെയ്താൽ ഭാവിയിലും സ്ത്രീകൾ ചെറിയ തെറ്റിന് പോലും അഗ്നിപരീക്ഷ ചെയ്യേണ്ടതായി വരും. ഇങ്ങനെ തെറ്റായ ഒരു സന്ദേശം ഭാവി തലമുറയ്ക്ക് കൊടുക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. ശ്രീരാമനും സീതയും അവരുടെ ഒരുമിച്ചുള്ള ജീവിതം പ്രജകളുടെ ക്ഷേമത്തിനായി ത്യാഗം ചെയ്തു. സ്വാർത്ഥതയേതുമില്ലാത്ത ശ്രീരാമൻ എന്നും മാതൃക ഭരണാധികാരിയാണ് .
സീത പരിത്യാഗത്തിലൂടെ തന്റെ പുത്രന്മാർ സഹിക്കേണ്ടി വരുമായിരുന്ന പഴിയിൽ നിന്നും ശ്രീരാമൻ അവരെ സംരക്ഷിച്ചു. അതേപോലെ വാത്മീകി ആശ്രമം പോലെയൊരു ശ്രേഷ്ഠമായ സ്ഥലമാണ് തന്റെ പുത്രന്മാർക്ക് വേണ്ടി അദ്ദേഹം തിരഞ്ഞെടുത്തത്.ഇതിലൂടെ ശ്രീരാമൻ എന്ന സ്നേഹനിധിയായ പിതാവിനെയാണ് കാണുന്നത്.
സീതയും രാമനും രണ്ടല്ല മറിച്ച് ഒന്നാണ്. ഇരുവരും രണ്ട് ശരീരമെങ്കിലും ഒരു മനമാണ്. അതുകൊണ്ടുതന്നെയാണ് സീതയുടെ നാമം രാമനു മുന്നിൽ ഉച്ചരിക്കുന്നത്. സീതയെയും രാമനെയും യഥാർത്തതിൽ മനസ്സിലാക്കത്തവരാണ് രാമന്റെ പ്രവൃത്തിയെ പഴിക്കുന്നത്. സീതയും രാമനും ഒരിക്കലും വേർപിരിയുന്നില്ല. ഭൂമിപ്രവേശം നടത്തിയ സീതയും സരയൂ നദിയിൽ ഭൗതികദേഹം ഉപേക്ഷിച്ച ശ്രീരാമനും വൈകുണ്ഡത്തിൽ വെച്ച് സംഗമം ഉണ്ടാവുന്നു. ധർമപാലനത്തിന് വേണ്ടിയുള്ള ഭഗവാൻ വിഷ്ണുവിന്റെ ലീലകളാണ് എല്ലാം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads