അരണ

From Wikipedia, the free encyclopedia

അരണ
Remove ads

Scincidae എന്ന ഉരഗ ഉപഗോത്രത്തിലെ ഒരംഗം. നാല്പതോളം സ്പീഷിസുണ്ട്. ദക്ഷിണേഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. വിവിധ സ്ഥലങ്ങളിലുള്ളവയ്ക്ക് നിറത്തിലും രൂപത്തിലും ചെറിയ വ്യത്യാസങ്ങൾ കാണാം. കരയിൽ പാറകൾക്കിടയിലും മറ്റു പ്രകാശം കുറഞ്ഞ ഭാഗങ്ങളിലുമാണ് സാധാരണ കാണപ്പെടുന്നത്. ചില അംഗങ്ങൾ ഭാഗികമായി ജലജീവികളാണ്.

വസ്തുതകൾ അരണ, Conservation status ...
Remove ads

ശരീരപ്രകൃതി

Thumb
അരണ

നീണ്ട ശരീരവും കുറുകിയ കാലുമാണുള്ളത്. ചിലയിനം അരണകളുടെ കാലുകൾ അനിതരസാധാരണമാംവിധം ചെറുതാണ്. തന്മൂലം ഇവ പാമ്പുകളാണെന്നു തോന്നാനിടയുണ്ട്. ശരീരം മിനുസവും തിളക്കവുമുള്ള ചെതുമ്പലുകൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. തലയിലുള്ള ചെതുമ്പലുകൾ വിസ്താരം കൂടിയവയാണ്. തലയ്ക്ക് കോണാകൃതിയാണ്. പരന്ന തലയോട്ടിയും ശൂലം പോലുള്ള നാവും ഇവയുടെ സവിശേഷതയാണ്. നാവിൽ പല്ലു പോലെയുള്ള ശല്ക്കങ്ങളുണ്ട്. പുറത്ത് നെടുകെ ഒന്നും പാർശ്വഭാഗങ്ങളിൽ ഈരണ്ടും വെളുത്ത വരകൾ കാണാം. ശരീരത്തിന്റെ ഉപരിഭാഗത്തിനു തവിട്ടുനിറമാണ്. അടിവശം മഞ്ഞയോ വെള്ളയോ ആയിരിക്കും.


Remove ads

പ്രജനനം

അരണ മുട്ടയിട്ടാണ് പ്രത്യുത്പാദനം നടത്തുന്നത്.

അന്ധവിശ്വാസം

'അരണ കടിച്ചാൽ ഉടനെ മരണം' എന്നൊരു ചൊല്ലുണ്ട്. ഇത് വെറും അന്ധവിശ്വാസമാണ്. അരണയ്ക്ക് വിഷപ്പല്ലുകളോ വിഷഗ്രന്ഥികളോ ഇല്ല. എന്നാൽ അരണയ്ക്ക് വിഷമുണ്ടെന്നും കടിക്കാൻ ചെല്ലുമ്പോഴേക്കും അക്കാര്യം അത് മറന്നുപോകുമെന്നും ഒരു വിശ്വാസം പരന്നിട്ടുണ്ട്. ഈ സങ്കല്പത്തിന്റെ ഫലമായാണ് ഓർമക്കുറവുള്ള ആളുകളെ പരിഹസിക്കാൻ 'അരണബുദ്ധി' എന്ന ശൈലി മലയാള ഭാഷയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

സർപ്പങ്ങളെപ്പോലെ അരണയും ഒരു ഉരഗമായതുകൊണ്ട് ഇതിന്റെ വായിലും മാണിക്യരത്നമുണ്ടെന്ന് ഒരു കവി സങ്കല്പമുണ്ട്. 'അരണമാണിക്യം' എന്ന പേരാണ് ഇതിനു കൊടുത്തിരിക്കുന്നത്. [1]

Thumb
ചുവന്ന വാലൻ അരണ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads