ആനതി
From Wikipedia, the free encyclopedia
Remove ads
ഒരു നേർരേഖയുടെ ദിശയും ചരിവും സൂചിപ്പിയ്ക്കുന്ന അളവ് ആണ് അതിന്റെ ആനതി അഥവാ സ്ലോപ്പ് അഥവാ ഗ്രേഡിയന്റ് എന്നറിയപ്പെടുന്നത്.[1] ഇതിനെ സൂചിപ്പിയ്ക്കാൻ സാധാരണയായി m എന്ന അക്ഷരം ഉപയോഗിയ്ക്കുന്നു. ഒരു നേർരേഖയുടെ സമവാക്യത്തിൽ സ്ലോപ്പ് ഇങ്ങനെ ഉപയോഗിയ്ക്കപ്പെടുന്നു: "y = mx + b" അല്ലെങ്കിൽ "y = mx + c".[2]

ഒരു നേർരേഖയിലെ രണ്ടു ബിന്ദുക്കൾ തമ്മിലുള്ള ലംബമായ വ്യത്യാസത്തെ തിരശ്ചീനമായുള്ള വ്യത്യാസം കൊണ്ട് ഹരിച്ചാണ് സ്ലോപ് കണ്ടുപിടിയ്ക്കുന്നത്. ഒരു രേഖയിലെ ഏതു രണ്ടു ബിന്ദുക്കൾ എടുത്താലും ഈ അംശബന്ധം തുല്യമായിരിയ്ക്കും. ഈ വില അന്യൂനമോ ന്യൂനമോ ആകാം. കയറ്റത്തിന് അന്യൂനമായ ആനതിയും ഇറക്കത്തിന് ന്യൂനമായ ആനതിയുമാണ് കൊടുക്കുന്നത്. തിരശ്ചീനമായ ഒരു നേർരേഖയുടെ ആനതി പൂജ്യം ആയിരിയ്ക്കും. ലംബരേഖയുടെ ആനതി നിർണയിയ്ക്കാൻ സാധ്യമല്ല.
ആനതിയുടെ കേവലവിലയെ ചെരിവ് എന്ന് വിളിയ്ക്കുന്നു. ഇതിന്റെ വില കൂടുംതോറും രേഖ കൂടുതൽ ചെരിഞ്ഞതാണെന്ന് പറയുന്നു.
- ഇടതു നിന്നും വലത്തേയ്ക്ക് പോകുംതോറും നേർരേഖയുടെ ഉയരം കൂടിവരികയാണെങ്കിൽ അതിന്റെ സ്ലോപ്പ് അന്യൂനം ആയി കണക്കാക്കുന്നു, i.e. .
- ഇടതു നിന്നും വലത്തേയ്ക്ക് പോകുംതോറും നേർരേഖയുടെ ഉയരം കുറഞ്ഞുവരികയാണെങ്കിൽ അതിന്റെ സ്ലോപ്പ് ന്യൂനം ആയി കണക്കാക്കുന്നു, i.e. .
- തിരശ്ചീനരേഖയുടെ സ്ലോപ്പ് 0 ആണ്.
- ലംബരേഖയുടെ സ്ലോപ്പ് നിർണയിയ്ക്കാൻ സാധ്യമല്ല.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads