സോപ്പ്

From Wikipedia, the free encyclopedia

സോപ്പ്
Remove ads

വെള്ളത്തോടൊപ്പം ചേർത്ത് കഴുകലിനും വൃത്തിയാക്കലിനും ഉപയോഗിക്കുന്ന ഒരു ന്യൂന അയോണിക പദാർത്ഥമാണ് സോപ്പ്. ആദ്യകാലങ്ങളിൽ ഖരരൂപത്തിലാണ് നിർമ്മിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ സോപ്പ് കട്ടിയുള്ള ദ്രാവക രൂപത്തിലും ലഭ്യമാണ്.

Thumb
പല ആകൃതിയിലും നിറത്തിലുമുള്ള സോപ്പുകൾ

പ്രത്യേകതകൾ

ഫാറ്റി ആസിഡുകളുടെ സോഡിയം അല്ലെങ്കിൽ പൊട്ടാസ്യം ലവണങ്ങൾ അടങ്ങുന്ന സോപ്പ് നിർമ്മിക്കുന്നത് കൊഴുപ്പിനെ കാസ്റ്റിക് സോഡയുമായി പ്രവർത്തിപ്പിച്ചിട്ടാണ്. സാപ്പോണിഫിക്കേഷൻ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ഇന്ന് ഉപയോഗിക്കുന്ന പല വൃത്തിയാക്കൽ പദാർത്ഥങ്ങളും സോപ്പുകളല്ല, മറിച്ച് ഡിറ്റർജന്റുകളാണ്. അവ നിർമ്മിക്കാൻ എളുപ്പവും വില കുറഞ്ഞതുമാണ്.

ചരിത്രം

എ.ഡി 77-ൽ ആണ് സോപ്പ് ആദ്യമായി നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ആട്ടിൻ നെയ്യും ചാരവുമായിരുന്നു തുടക്കത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കൾ. വളരെ ചിലവേറിയതായിരുന്നു ഈ സോപ്പ്. സോപ്പു രംഗത്ത് ആദ്യകാലത്ത് വലിയ പുരോഗതിയോന്നുമുണ്ടായില്ല. മദ്ധ്യയുഗത്തിൽ സോപ്പ് നിർമ്മാണവിദ്യ ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ എതാനും നഗരങ്ങളിൽ നിലനിന്നിരുന്നു.

18-ാം നൂറ്റാണ്ടിൽ പൊട്ടാസിയം ഹൈഡ്രോക്സൈഡ് നിർമ്മാണം സാധ്യമായതോടെ സോപ്പ് നിർമ്മാണവും വ്യാപകമായി. മരം കത്തികിട്ടുന്ന ചാരത്തിലെ പൊട്ടാസിയം ഓക്സൈഡ്, കാർബണേറ്റ് ഇവ വെള്ളത്തിൽ അലിപ്പിച്ചെടുത്ത് ചുണ്ണാമ്പുമായി ചേർത്ത് മുഴുവനായും പോട്ടാസിയം ഹൈഡ്രോക്സൈഡാക്കുകയാണ് അക്കാലത്ത് ചെയ്തിരുന്നത്. ഇത്തരത്തിൽ നിർമ്മിച്ചെടുത്ത പോട്ടാസിയം ഹൈഡ്രോക്സൈഡ് സോഡിയം ലവണവുമായി പ്രവർത്തിച്ചാണ് സോഡിയം ഹൈഡ്രോക്സൈഡ് നിർമീച്ചിരുന്നത്. അതുകൊണ്ട് സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചു കിട്ടുന്ന സോഡിയം സോപ്പിന് വിലകൂടുതലാണ്. എന്തായാലും സാധാരണക്കാരനു കൈയെത്തിക്കാൻ കഴിയാത്തത്ര അകലത്തിലായിരുന്നു സോപ്പ്. 19-ം നൂറ്റാണ്ടിൽ സോഡിയം കാർബണേറ്റ് നിർമ്മാണത്തിനുള്ള പുതിയ രീതി (ലെബ്ലാങ്ക് പ്രക്രിയ) ഉടലെടുത്തതൊടെ സോപ്പിന്റെ വില കുറഞ്ഞു.

ഇങ്ങനെ സോപ്പ് സാധരണക്കാർക്കുകൂടി പ്രാപ്യമായതോടെ ആളുകൾക്ക് ശുചിത്വപരിപാലനത്തിൽ കൂടുതൽ ഫലപ്രദമായി ശ്രദ്ധിക്കാനായതുകൊണ്ട് മനുഷ്യരുടെ ശരാശരി ആയുസ്സിലും ജനസംഖ്യയിലും പൊടുന്നനെ കുത്തനെയുള്ള വളർച്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

Remove ads

നിർമ്മാണം

സസ്യ എണ്ണ, മൃഗക്കൊഴുപ്പ് എന്നിവ പോലുള്ള എതെങ്കിലും ഒരു എണ്ണയോ കൊഴുപ്പോ സോഡിയം ഹൈഡ്രോക്സൈഡ് അല്ലെങ്കിൽ പൊട്ടാസിയം ഹൈഡ്രോക്സൈഡുമായി പ്രവർത്തിപ്പിച്ചാൽ കിട്ടുന്ന ഉല്പ്പന്നമാണ് സോപ്പ്. സോപ്പികരണം (saponification) എന്നാണ് ഈ പ്രക്രിയയുടെ പേരു്. സ്റ്റിയറിക്ക് അസിഡ്, പാൽമിറ്റിക് ആസിഡ് തുടങ്ങിയ ഫാറ്റി അമ്ലങ്ങളുടെ ഗ്ലിസറോൾ എസ്റ്റർ അണ് എണ്ണകളും, കൊഴുപ്പുകളും.

        CH2 - OH    C15 H31 COOH
         |
        CH  - OH    പാൽമിറ്റിക് ആസിഡ്.
         |
        CH2 - OH    C17 H35- COOH.
         ഗ്ലിസറോൾ      സ്റ്റിയറിക്ക് ആസിഡ്.
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads