കൊളംബിയ ബഹിരാകാശ വാഹനം
From Wikipedia, the free encyclopedia
Remove ads
1981 ഏപ്രിൽ 12 നാണ് കൊളംബിയയുടെ ആദ്യ യാത്ര തുടങ്ങിയത്. സാധാരണ വിമാനങ്ങളെപ്പോലെ പറന്നു പോങ്ങുകയും നിലത്തിറങ്ങുകയും ചെയ്യുന്ന കൊളംബിയ നല്ല ഭാരം വഹിക്കാനും പര്യാപ്തമായിരുന്നു. പിന്നീട് രണ്ട് ദശവർഷത്തോളം ബഹിരാകശയാത്രികരേയും വഹിച്ച് കൊണ്ട് ധാരാളം നാഴികക്കല്ലുകൾ താണ്ടി. ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരുപാട് നവീകരണങ്ങൾ നടത്താൻ കൊളംബിയ യാത്രകൾകൊണ്ട് സാധിച്ചു. എങ്കിലും 2003-ല് ഏഴ് ബഹിരാകശ യാത്രികരുടെ ജീവനെടുത്ത്കൊണ്ട് കൊളംബിയ ബഹിരാകാശ വാഹനം തകർന്നു വീണത് ബഹിരാകാശ യാത്രാ ചരിത്രത്തിലെ കറുത്ത അധ്യായമായി ഇന്നും ഓർമിക്കപ്പെടുന്നു.

Remove ads
നാഴികക്കല്ലുകൾ
1981 ഏപ്രില് 12-ൽ കൊളംബിയ ആദ്യമായി ബഹിരകാശ യാത്ര ആരംഭിച്ചു.'സ്പേസ് ഷട്ടിൽ ട്രാൻസ്പൊർടേഷൻ സിസ്റ്റം'(STS) എന്നാണ് കൊളംബിയ ദൗത്യങ്ങൾ അറിയപ്പെടുന്നത്.ആദ്യ ദൗത്യം STS-1 ആയിരുന്നു."ജോൺ യങ്ങ്, ബോബ് ക്രിപ്പൺ" എന്നീ രണ്ടു ബഹിരാകശ യാത്രികർ അടങ്ങുന്നതായിരുന്നു ആദ്യ യാത്ര. പിന്നീട് 1981-1982 കാലഘട്ടത്തിൽ ഒരുപാട് ബഹിരാകാശ ദൗത്യങ്ങൾ കൊളംബിയ നടത്തി.[2]
ഇതുകൂടി കാണുക
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads