സ്റ്റഫൈലോകോക്കസ്

From Wikipedia, the free encyclopedia

സ്റ്റഫൈലോകോക്കസ്
Remove ads

സ്റ്റഫൈലോകോക്കസ് എന്ന ബാക്ടീരിയകൾ ഒരിക്കൽ ശരീരത്തിൽ പ്രവേശിച്ചാൽ ഇവയ്ക്ക് ശരീരത്തിൽ തന്നെ തുടർന്ന് നിലനിൽക്കുന്നതിന് സ്ഥിരമായ മാർഗങ്ങളുണ്ട്. സാധാരണ ഗതിയിൽ ഇത് തൊലിപ്പുറമേ ബാധിക്കാറില്ല. തൊലിക്ക് വരൾച്ച കൂടുന്ന അവസരത്തിൽ ഉദാഹരണത്തിന് മഞ്ഞുകാലം, ചില രോഗങ്ങളുടെ ഭാഗമായി ഉദാഹരണത്തിന് പുഴുക്കടി, ചൊറിച്ചിൽ, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾ, നിയന്ത്രണം കുറഞ്ഞ പ്രമേഹരോഗം. വൃക്കരോഗങ്ങൾ, രക്താർബുദം തുടങ്ങിയ രക്തത്തെ ബാധിക്കുന്ന അസുഖങ്ങൾ ഇവയെല്ലാം ഇത്തരം കുരുക്കൾ ഉണ്ടാകുന്നതിലേക്ക് വഴിവയ്ക്കുന്നു.

വസ്തുതകൾ സ്റ്റഫൈലോകോക്കസ്, Scientific classification ...

കൂടാതെ പോഷകാഹാരത്തിന്റെ കുറവ്, മദ്യപാനം സ്റ്റിറോയ്ഡ് മരുന്നുകളുടെ സ്ഥിരമായ ഉപയോഗം ഇവയെല്ലാം ത്വക്കിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ഇത്തരം കുരുക്കുൾ വിട്ടുമാറാതെ വരികയും ചെയ്യും.

Remove ads

മുൻകരുതലുകൾ

എണ്ണപ്പലഹാരങ്ങൾ, മുട്ട, ഇറച്ചി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. കൂടാതെ ജലാംശമുള്ള ഭക്ഷണങ്ങൾ, പഴങ്ങൾ ഇവ പരമാവധി ഉപയോഗിക്കണം. ശരീരശുചിത്വം ഉറപ്പാക്കണം. ത്വക്കിന് വരൾച്ച വരികയോ ചൊറിച്ചിൽ വരികയോ ചെയ്യുന്ന സ്ഥലം വൃത്തിയായി കഴുകി ത്വക്കിന് മൃദുത്വം നൽകുന്ന ലേപനങ്ങൾ പുരട്ടുന്നത് നല്ലതാണ്. പ്രമേഹരോഗം നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രദ്ധിക്കണം. ഈ രോഗത്തിന് വളരെ ഫലപ്രദമായ മരുന്നുകളുണ്ട്. സ്റ്റഫൈലോകോക്കസ് ബാക്ടീരിയകൾക്കെതിരെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ത്വക്കിന്റെ വരൾച്ച കുറയുന്നതിനും മരുന്നുപയോഗം വഴി സാധിക്കും.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads