ജിബ്രാൾട്ടർ കടലിടുക്ക്

From Wikipedia, the free encyclopedia

ജിബ്രാൾട്ടർ കടലിടുക്ക്
Remove ads

അറ്റ്‌ലാന്റിക് സമുദ്രത്തെയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്നതും സ്‌പെയിനിനേയും മൊറോക്കൊയേയും വേർതിരിക്കുന്നതുമായ കടലിടുക്കാണ്‌ ജിബ്രാൾട്ടർ കടലിടുക്ക് (അറബിക്: مضيق جبل طارق, ,സ്പാനിഷ്: Estrecho de Gibraltar) . ജബൽ താരിഖ് (താരിഖിന്റെ പർ‌വതം[1]) എന്ന അറബി പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്‌ ജിബ്രാൾട്ടർ എന്ന പേര്‌. എങ്കിലും ഈ കടലിടുക്കിന്റെ അറബ് നാമം ബാബുൽ സകാത്ത് (ദാനത്തിന്റെ കവാടം ) എന്നാണ്‌. നാവിക സംജ്ഞയിൽ സ്ട്രോഗ്(STROG-Strait Of Gibraltar) എന്നും[2] പൗരാണിക ലോകത്തിൽ ഇതിനെ ഹെർകുലീസിന്റെ തൂണുകൾ എന്നും അറിയപ്പെടുന്നു.[3] ജിബ്രാൾട്ടർ കടലിടുക്കിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് യൂറോപ്പിനേയും ആഫ്രിക്കയേയും വേർതിരിക്കുന്ന ദൂരം 7.7 നോട്ടിക്കൽ മൈൽ (14.24 കി.മീറ്റർ) ആണ്‌. ഇതിന്റെ ആഴം 300 മുതൽ 900 മീറ്റർ (980 മുതൽ 3000 അടി) വരും. ഇരു ഭൂഖണ്ഡങ്ങൾക്കുമിടയിൽ എല്ലാദിവസവും വള്ളങ്ങൾ കടത്തുയാത്രകൾ നടത്തുന്നു. കടത്തുയാത്രക്ക് 35 മിനുട്ട് സമയമാണ്‌ വേണ്ടിവരിക. ഈ കടലിടുക്കിന്റെ സ്‌പെയിൻ ഭാഗം എൽ എസ്‌ട്രക്കോ പ്രകൃതി ഉദ്യാനത്തിന്റെ (El Estrecho Natural Park) ഭാഗമായി സം‌രക്ഷിക്കപ്പെട്ടിരിക്കുകയാണ്‌.

Thumb
ബഹിരാകാശത്തു നിന്നുള്ള ജിബ്രാൾട്ടർ കടലിടുക്കിന്റെ ദൃശ്യം.
(വടക്ക് ഇടത് ഭാഗത്ത്: ഇബേരിയൻ ഉപദ്വീപ് ഇടതുഭാഗത്തും വടക്കേ ആഫ്രിക്ക വലതുഭാഗത്തും)
Remove ads

സ്ഥാനം

Thumb
ത്രിമാനചിത്രം, മെഡിറ്ററേനിയൻ ഭാഗത്തേക്കുള്ള കാഴ്ച.

ജിബ്രാൾട്ടർ കടലിടുക്കിന്റെ വടക്ക് സ്‌പെയ്നും ജിബ്രാൾട്ടറും (ഇബേറിയൻ ഉപദ്വീപിന്റെ ഉള്ളിൽ വരുന്ന ബ്രിട്ടന്റെ ഭൂവിഭാഗം),തെക്ക് മൊറോക്കൊയും സിയൂറ്റയും (Ceuta-വടക്കൻ ആഫ്രിക്കയിലുള്ള സ്‌പെയ്‌നിന്റെ സ്ഥലം) ആണ്‌. പില്ലാഴ്സ് ഓഫ് ഹെർകുലീസ് (Pillars of Hercules)എന്നായിരുന്നു ഈ കടലിടുക്കിന്റെ അതിർത്തികൾ പൗരാണികമായി അറിയപ്പെട്ടിരുന്നത് . തർക്കത്തിലിരിക്കുന്ന സ്ഥലങ്ങളുൾപ്പെടെ നിരവധി കൊച്ചു ദ്വീപ് സമൂഹങ്ങളുണ്ടിവിടെ. ജിബ്രാൾട്ടർ കടലിടുക്കിന്റെ കിടപ്പ് കാരണം ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് വ്യാപകമായി നിയമവിരുദ്ധ കുടിയേറ്റങ്ങൾ നടക്കുന്നുണ്ട്.[4]

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads