സുഹാർത്തോ
From Wikipedia, the free encyclopedia
Remove ads
സുഹാർത്തോ, 8 June 1921 – 27 January 2008) ഇന്തോനേഷ്യയുടെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്നു. 1967ൽ സുകർണോയെ പുറത്താക്കിയശേഷം 1998 വരെ 31 വർഷക്കാലം സ്വയം രാജിവയ്ക്കുന്നതുവരെ ഇന്തോനേഷ്യ ഭരിച്ചു.
ഡച്ച് കോളനിയായിരുന്ന സമയത്ത്, ഇന്തോനേഷ്യയിലെ ഒരു ചെറിയ ഗ്രാമമായ കെമുസുക്കിൽ ജനിച്ചു. ഇത് യോഗ്യകർത്തയ്ക്കടുത്തുള്ള, ഗൊഡിയാൻ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.[2] സുഹാർത്തോയ്ക്ക് വളരെ ദരിദ്രമായ പശ്ചാത്തലമായിരുന്നു. ജാവാനീസ് മാതാപിതാക്കൾ അദ്ദേഹത്തിന്റെ ജനനം കഴിഞ്ഞ് അധികം താമസിക്കാതെ വേർപിരിഞ്ഞു. തുടർന്ന് അദ്ദേഹത്തെ ചിലർ എടുത്തുവളർത്തി. ഇന്തോനേഷ്യ ജപ്പാന്റെ കീഴിലായപ്പോൾ, അദ്ദേഹം ജപ്പാൻ രൂപീകരിച്ച ഇന്തോനേഷ്യൻ സെക്യൂരിറ്റി ഫോഴ്സിൽ അംഗമായി. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം പിന്നീട് ചേർന്നു. ഇന്തോനേഷ്യ സ്വതന്ത്രമായപ്പോൾ സുഹാർത്തോ, മേജർ ജനറൽ പദവിയിലെത്തി. 1965ലെ 30 സെപ്റ്റെംബർ മൂവ്മെന്റ് എന്നറിയപ്പേടുന്ന ഇന്തോനേഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം പിടിച്ചെടുക്കാനുള്ള സമരത്തെ സുഹാർത്തോയുടെ നേതൃത്വത്തിലുള്ള സേന കഠിനമായി നേരിട്ടു.[3] ആർമ്മി സുഹാർത്തോയുടെ നേതൃത്വത്തിൽ അതിക്രൂരമായ ഒരു കമ്യൂണിസ്റ്റുവേട്ട നടത്തി. 1965-66 കാലത്താണിതു നടന്നത്. "ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മോശമായ കൂട്ടാക്കൊല" എന്നാണ് സി ഐ എ ഈ കൂട്ടക്കുരുതിയെ വിശേഷിപ്പിച്ചത്. സുഹാർത്തോ, ഇന്തോനേഷ്യയുടെ സ്ഥാപിത പ്രസിഡന്റായിരുന്ന സുകർണോയിൽനിന്നും അധികാരം ബലമായി പിടിച്ചുപറ്റുകയും 1967ൽ സുഹാർത്തോ, ഇതോനേഷ്യയുടെ നിയുക്ത പ്രസിഡന്റായി അധികാരമേറ്റെടുക്കുകയും ചെയ്തു. അടുത്തവർഷംതന്നെ സുഹാർത്തോ സുകർണോയിൽനിന്നും ഭരണം പിടിച്ചുപറ്റി പ്രസിഡന്റ് ആയി അവരോധിതനാവുകയും ചെയ്തു. തുടർന്ന്, സുഹാർത്തോ, സുകർണോയുടെ സ്വാധീനം കുറയ്ക്കാൻ അദ്ദേഹത്തിന്റെ നയങ്ങൾ എല്ലാം മാറ്റിമറിക്കാൻ പ്രത്യേക പദ്ധതി തുടങ്ങുകയുംചെയ്തു. 1970കൾ മുതൽ 1980കൾവരെ സുഹാർത്തോ ശക്തനായിത്തന്നെ നിലനിന്നു. 1990കളിൽ അദ്ദേഹത്തിന്റെ ഭരണം അഴിമതിയിൽ കുടുങ്ങി, കൂടുതൽ ഏകാധിപത്യപരമായി. ഭൂരിപക്ഷം ജനങ്ങളിൽ അതൃപ്തിക്കുകാരണമായതിനാൽ, 1998 മേയ്മാസം അദ്ദേഹം രാജിവയ്ക്കേണ്ടിവന്നു. 2008ൽ സുഹാർത്തോ മരിക്കുമ്പോൾ അദ്ദേഹത്തിനു ഔദ്യോഗിക ബഹുമതിയോടെയുള്ള മരണാനന്തരച്ചടങ്ങുണ്ടായിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads