എസ്.എച്ച്. റാസ

From Wikipedia, the free encyclopedia

എസ്.എച്ച്. റാസ
Remove ads

വിഖ്യാതനായ ഇന്ത്യൻ ചിത്രകാരനാണ് സെയ്ദ് ഹൈദർ റാസ എന്ന എസ്.എച്ച്. റാസ (22 ഫെബ്രുവരി 1922 - 23 ജൂലൈ 2016). പത്മശ്രീ, പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. എസ്.എച്ച്. റാസ 2007 ൽ വരച്ച 'മഹാഭാരത' എന്ന ചിത്രത്തിന് 1.05 കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നു.[1]

വസ്തുതകൾ പത്മവിഭൂഷൺ സെയ്ദ് ഹൈദർ റാസ, ജനനം ...
Remove ads

ജീവിതരേഖ

മധ്യപ്രദേശിലെ മാണ്ഡ്ല ജില്ലയിലെ ബാബറിയയിൽ ജനിച്ചു. നാഗ്പൂർ ആർട്സ് സ്കൂളിലും ജെ.ജെ.സ്കൂൾ ഓഫ് ആർട്സിലും ചിത്രകല പഠിച്ചു. എം എഫ് ഹുസൈൻ, എഫ് എൻ സൂസ, കെ എച്ച് ആറാ തുടങ്ങിയ ചിത്രകാരന്മാർക്കൊപ്പം ബോംബെ പുരോഗനകലാസംഘത്തിന് റാസ അടിത്തറ പാകി. 1950 - 53 കാലത്ത് ഫ്രഞ്ച് സ്കോളർഷിപ്പോടെ ഇ കോൾ നാഷണൽ സുപ്പീരിയർ ഡെസ് ബ്യൂക്ക്സ് ആർട്സിൽ ഉന്നത പരിശീലനം നേടി. പാശ്ചാത്യ രാജ്യങ്ങളിലടക്കം ധാരാളം പ്രദർശനങ്ങൾ നടത്തി.[2]2015ൽ ഫ്രഞ്ച് സർക്കാർ പരമോന്നത സിവിലിയൻ പുരസ്കാരമായ കമാൻഡർ ഓഫ് ലീജിയൻ ദി ഓണർ പുരസ്കാരം സമ്മാനിച്ചു. പാരിസിലെ സഹപാഠിയും പിൽകാലത്ത് ശിൽപിയുമായിരുന്ന ജനീൻ മോൻഗില്ലറ്റായിരുന്നു ജീവിത സഖി. ദീർഘകാലം ഫ്രാൻസിലായിരുന്നെങ്കിലും ഇന്ത്യൻ പൌരത്വം ഉപേക്ഷിച്ചിരുന്നില്ല. 2011ൽ ഭാര്യയുടെ മരണാനന്തരം ഇന്ത്യയിൽ മടങ്ങിയെത്തി. യുവതലമുറയിലെ ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം റാസ ഫൌണ്ടേഷൻ തുടങ്ങി.

Remove ads

ബിന്ദു

1970കളിലെ രചനകൾ മുതലാണ് റാസ പെയിന്റിംഗുകളിൽ 'ബിന്ദു'പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. നിറങ്ങളുടെ ഭക്തി എന്നാണ് ബിന്ദുവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. രാമ രാമ രാമ എന്നോ അല്ലാഹു അല്ലാഹു എന്നോ ജപിക്കുന്നത് പോലെയാണ് നിറങ്ങളിലെ ബിന്ദു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്കൂൾ ക്ലാസുകളിൽ വികൃതിയായിരുന്ന റാസയുടെ മനസ്സിനെ അടക്കിയിരുത്താൻ ടീച്ച‌ർ നൽകിയ ശിക്ഷ, ഭിത്തിയിൽ അടയാളപ്പെടുത്തിയ ബിന്ദുവിൽ നോക്കി ഏകാഗ്രമായിരിക്കാനുള്ള ആജ്ഞയായിരുന്നു. ഇതാണ് തന്റെ രചനകളിൽ ആവർത്തിച്ചു വരുന്ന ബിന്ദുവിന്റെ പിന്നിലെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. [3]


Remove ads

പ്രസിദ്ധ ചിത്രങ്ങൾ

'പുരുഷ് -പ്രകൃതി', 'നാരി' തുടങ്ങിയവ പ്രശസ്ത ചിത്രങ്ങളാണ്. 'സൗരാഷ്ട്ര' എന്ന ചിത്രം 16.42 കോടി രൂപയ്ക്കും 'ലാ ടെറി' എന്ന ചിത്രം വിറ്റത് 18.61 കോടി രൂപയ്‌ക്കും വിറ്റു.

പുരസ്കാരങ്ങൾ

  • 1956: പ്രിക്സ് ദെ ലാ ക്രിട്ടിക്, പാരീസ്
  • 1981: പത്മശ്രീ; ഭാരത സർക്കാർ
  • 1981: ലളിത കലാ അക്കദമി ഫെല്ലോഷിപ്പ്, ദില്ലി
  • 1981:കാളിദാസ് സമ്മാൻ, മദ്ധ്യപ്രദേശ് സർക്കാർ
  • 2007: പത്മഭൂഷൺ; ഭാരത സർക്കാർ
  • 2013: പത്മവിഭൂഷൺ; ഭാരത സർക്കാർ

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads