ടെൻസിങ് നോർഗേ

From Wikipedia, the free encyclopedia

ടെൻസിങ് നോർഗേ
Remove ads

ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളാണ് ടെൻസിങ് നോർഗേ (മേയ് 15, 1914 - മേയ് 9, 1986).

വസ്തുതകൾ ടെൻസിങ് നോർഗേ, ജനനം ...
Remove ads

ജീവചരിത്രം

1914 മേയ് 15-ന് നേപ്പാളിൽ ജനിച്ച ടെൻസിങ്ങിന്റെ യഥാർഥനാമം നമ്ഗ്യാൻ വാങ്ദി എന്നാണ്. 'സമ്പന്നനും ഭാഗ്യവാനുമായ മതവിശ്വാസി' എന്നാണ് നേപ്പാളിഭാഷയിൽ ഈ പേരിനർഥം. ന്യൂസിലാന്റ്കാരനായ എഡ്മണ്ട് ഹിലാരിയോടൊപ്പമാണ് 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിൽ ആദ്യമായി കാലുകുത്തിയത്.

1914ൽ നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു കർഷക കുടും‍ബത്തിലാണ് നോർഗേ ജനിച്ചത്. ഷെർപ്പ വംശജനായതിനാൽ ടെൻസിങ് ഷെർപ്പ എന്ന പേരിലും അറിയപ്പെട്ടു. 1953 മേയ് 29ന് എഡ്മണ്ട് ഹിലാരിയോടൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കി.

മരണം

1986ൽ ഡാർജിലിങ്ങിൽ‌വച്ച് മസ്തിഷ്കരക്തസ്രാവം (Cerebral hemorrhage) മൂലം അന്തരിച്ചു.

Remove ads

എവറസ്റ്റ് കീഴടക്കൽ

Thumb
ടെൻസിങ് നോർഗേയുടെ സമാധി

കുട്ടിക്കാലത്തുതന്നെ വീടുവിട്ടുപോയ ടെൻസിങ് പർവതാരോഹണത്തിൽ വൈദഗ്ദ്ധ്യം നേടിയ ഡാർജിലിങ്ങിലെ ഷെർപ്പകൾക്കിടയിലാണ് ജീവിതം നയിച്ചത്. 1935-ൽ സർ എറിക്ഷിപ്റ്റന്റെ എവറസ്റ്റാരോഹണസംഘത്തിൽ ചുമട്ടുകാരനായി പോയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ പല എവറസ്റ്റാരോഹണസംഘങ്ങളിലും സജീവമായി പങ്കെടുത്തു. രണ്ടാംലോകയുദ്ധത്തിനുശേഷം ചുമട്ടുകാരുടെ സംഘാടകൻ എന്ന നിലയിൽ പല പർവതാരോഹണ സമാരംഭങ്ങളിലും പങ്കാളിയായി. 1952-ൽ സ്വിറ്റ്സർലാന്റ്കാർ നടത്തിയ രണ്ട് എവറസ്റ്റാരോഹണ സമാരംഭങ്ങളിലും ടെൻസിങ് പങ്കാളിയായി. 1953-ൽ ബ്രിട്ടീഷ് പർവതാരോഹകരുമായി ചേർന്നാണ് വിജയകരമായ ദൗത്യം പൂർത്തിയാക്കിയത്. മേയ് 29-ന് രാവിലെ 11.30-ന് അവർ കൊടുമുടിയുടെ അഗ്രഭാഗത്ത് കാലുകുത്തി. പതിനഞ്ചു മിനിറ്റുനേരം ടെൻസിങ് അവിടെ ചെലവഴിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ബുദ്ധമതവിശ്വാസി എന്ന നിലയിൽ അൽപം ഭക്ഷണം നിവേദിച്ചു. അസാധാരണമായ ഈ നേട്ടം കൈവരിച്ചതോടെ ടെൻസിങ് നേപ്പാളികൾക്കും ഇന്ത്യാക്കാർക്കുമിടയിൽ ഒരു വീരകഥാപാത്രമായിമാറി. ബ്രിട്ടന്റെ ജോർജ് മെഡൽ ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ ടെൻസിങ്ങിനു ലഭിക്കുകയുണ്ടായി.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads