തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോ
From Wikipedia, the free encyclopedia
Remove ads
1978 മുതൽ 44 വർഷമായി ഇക്വറ്റോറിയൽ ഗിനിയയുടെ പ്രസിഡന്റാണ് തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോ (ജനനം : 5 ജൂൺ 1942).
Remove ads
ജീവിതരേഖ
പട്ടാളക്കാരനായി ജീവിതമാരംഭിച്ച നഗ്വിമ എംബസഗോ, സ്പെയിനിലെ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടിയിട്ടുണ്ട്. അമ്മാവൻ ഫ്രാൻസിസ്കോ നഗ്വിമ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായപ്പോൾ ലഫ്നന്റായി ഉയർത്തി. നാഷണൽ ഗാർഡ്സിന്റെ തലവനായും ബിയാകോ ഗവർണറായും പ്രവർത്തിച്ചു. ക്രൂര പീഡനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച ബ്ലാക്ക് ബീച്ച് പ്രിസണിന്റെ തലവനായിരുന്നു. 1979ൽ പട്ടാള അട്ടിമറിയിലൂടെ അമ്മാവനെ പുറത്താക്കി പ്രസിഡന്റായി. 1991ൽ പേരിനൊരു ബഹുകക്ഷി ഭരണഘടന തയ്യാറാക്കി. 2004ൽ അട്ടിമറിയെ അതിജീവിച്ചു.[1] 31 ജനുവരി 2011 മുതൽ 29 ജനുവരി 2012 വരെ ആഫ്രിക്കൻ യൂണിയൻ ചെയർപെഴ്ലണായിരുന്നു. 2021 നവംബറിൽ, 2023 ലെ തിരഞ്ഞെടുപ്പിൽ ആറാം തവണയും സ്ഥാനാർത്ഥിയായി ടിയോഡോറോ ഒബിയാങ് എൻഗേമ എംബാസോഗോയെ അദ്ദേഹത്തിന്റെ പാർട്ടി കോൺഗ്രസിൽ നിയമിച്ചു.
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads