കളിമൺ യോദ്ധാക്കൾ

From Wikipedia, the free encyclopedia

കളിമൺ യോദ്ധാക്കൾ
Remove ads

ചൈനയിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന ദിവംഗതനായ ചിൻ ഷി ഹ്വാങ്ങ് ഡിയുടെ(Qin Shi Huang) പ്രതിരോധ സൈന്യത്തെയാണ് കളിമൺ യോദ്ധാക്കൾ അല്ലെങ്കിൽ കളിമൺ പടയാളികളും കുതിരകളും (ഇംഗ്ലീഷ്: Terracotta Army ടെറാകോട്ടാ ആർമി) എന്ന് വിശേഷിപ്പിക്കുന്നത്. കളിമണ്ണിൽ തീർത്ത ശില്പങ്ങളാണ് ഇവ. ചിൻ ഷി ഹ്വാങ്ങ് ഡിയുടെ മൃതശരീരത്തിനൊപ്പം അടക്കം ചെയ്തവായിരുന്നു ഇവ.

വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...

മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നവരായിരുന്നു പുരാതന ചൈനാക്കാർ. മരണാനതര ജീവിതത്തിൽ ചക്രവർത്തിക്ക് സംരക്ഷണം നൽകുന്നതിനായാണ് ചക്രവർത്തിയുടെ ശരീരത്തോടൊപ്പം ഒരു മഹാ സൈന്യത്തെ പ്രധിനിധീകരിക്കുന്ന ശിലപസമൂഹത്തെയും ഇവർ അടക്കം ചെയ്തത്. ക്രി.മു 210-209 വർഷങ്ങളിലായിരുന്നു ഇത്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഇതിനെകുറിച്ച് ആരും അറിഞ്ഞിരുന്നില്ല. 1974-ൽ ശിയാനിലെ ലിങ്ടോൺഗ് ജില്ലയിലുള്ള ഗ്രാമീണ കർഷകരാണ് യാദൃച്ഛികമായി ഈ കളിമൺ ശില്പങ്ങളെ കണ്ടെടുത്തത്. യോദ്ധാക്കൾ, രഥങ്ങൾ, കുതിരകൾ എന്നിവയെല്ലാം ഈ കൂട്ടത്തിലുണ്ട്. ഇവയിൽ ശിലപ്ങ്ങളുടെ പദവിക്കനുസരിച്ച് അവയുടെ വലിപ്പവും വ്യത്യാസപ്പെട്ടിരിക്കുന്നു. സേനാധിപതിയായിരിക്കും ഏറ്റവും വലുത്. മറ്റുപടയാളികൾ താരതമ്യേന ചെറുതും. വിപുലമായ ഉദ്ഖനന പ്രവർത്തനങ്ങളുടെ ഫലമായി മൂന്ന് കുഴികളിൽനിന്നായ് ഏകദേശം 8000ത്തിലധികം പടയാളികളെയും(കളിമൺ ശില്പങ്ങൾ) 520ഓളം കുതിരകളേയും കണ്ടെടുത്തിട്ടുണ്ട്.[1]

Remove ads

ചിത്രശാല

Thumb
ഒരു കളിമൺ യോദ്ധാവ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads