ദി ഡിപ്പാർട്ടട്
From Wikipedia, the free encyclopedia
Remove ads
2006-ൽ പുരത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ദി ഡിപ്പാർട്ടട്. നിരവധി പുരസ്ക്കാരങ്ങൾ നേടിയ ചിത്രമാണു ദി ഡിപ്പാർട്ടട്. 2007-ലെ അക്കാദമി അവാർഡിൽ അഞ്ചു നോമിനേഷനുകളും അതിൽ നാലു അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. എല്ലാവര്ക്കും ജീവിതത്തിനു ഒരു ലക്‌ഷ്യം ഉണ്ടാകും പക്ഷെ ജീവിതം അവരെ കൊണ്ടെത്തിക്കുന്നത് മറ്റൊരു വഴിയിൽ ആയിരിക്കും ഒരുത്തൻ നന്നായി ജീവിക്കണം എന്ന് ആഗ്രഹിക്കുമ്പോഴും അവന്റെ ഭൂതകാലവും കുടുംബ ബന്ധങ്ങളും പലപ്പോഴും അവനെപ്പറ്റിയുള്ള പോതുധാരണയെ സ്വാദീനിക്കുന്നു ഇത്തരത്തിൽ ശരി ചെയ്യാൻ ആഗ്രഹിക്കുന്ന ബില്ലി യുടെയും (Leornado Dicaprio) അതെ സമയം എല്ലാ ശരിയും ചെയ്യാൻ അവസരമുണ്ടായിട്ടും തെറ്റായ കൂട്ടുകെട്ടിന്റെ വഴിയിലേക്ക് എത്തിപ്പെടുന്ന സള്ളിവൻ (Matt Damon) കഥയാണ് THE DEPARTED. തന്റെ കുട്ടിക്കാലത്ത് തന്നെ അധോലോക നായകനായ ഫ്രാങ്ക് മായി (Jack Nikolson) സള്ളിവൻ പരിചയപ്പെടുന്നു ആ പരിചയം അയാളെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നയിക്കുന്നു ബുദ്ധിശാലിയായ ഫ്രാങ്ക് അയാളെ രഹസ്യമായി പോലീസിലെ കുറ്റാന്വേഷണ വിഭാഗത്തിൽ നിയമനം തരപ്പെടുത്തുന്നു ഫ്രാന്കിനെതിരെയുള്ള നീക്കങ്ങൾ സള്ളിവൻ അയാൾക്ക് ചോർത്തികൊടുക്കുന്നു അതെ സമയം പോലീസ് അക്കാദമിയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ബില്ലിയെ ർഹാസാന്വേഷണ വിഭാഗം തലവൻ ഡിഗ്നാം( Mark Walberg) വിളിപ്പിക്കുന്നു പരിശീലനം പൂർത്തിയാകുന്നതിനു മുൻപ് തന്നെ രഹസാന്വേഷണ വിഭാഗത്തിനായി ചാരനായി ഫ്രാങ്കിന്റെ സംഘത്തിൽ ചേരാൻ അവർ ബില്ലിയെ നിര്ഭ്ഭന്ധിക്കുന്നു ബില്ലിയുടെ കുറ്റവാളികൾ നിറഞ്ഞ കുടുംബ പശ്ചാത്തലം അതിനു സഹായിക്കും എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു , ബില്ലി പരിശീലനം പാതി വഴിയിൽ ഉപേക്ഷിക്കുന്നു വിശ്വസ്ത നേടിയെടുക്കാൻ അൽപ്പകാലം ജയിലിൽ കഴിയുന്ന അയാൾ ഫ്രാങ്കിന്റെ സംഘത്തിൽ എത്തിച്ചേരുന്നു. ഫ്രാന്കിനെതിരായുള്ള പോലീസിന്റെ ഒരു നീക്കം പരാചയപ്പെടുന്നതോടെ ഇരു കൂട്ടരും തങ്ങളുടെ കൂട്ടത്തിൽ ഒരു ഒറ്റുകാരൻ ഉണ്ടെന്നു തിരിച്ചറിയുന്നു അതോടെ ഇരുകൂട്ടരും അട്ടുകാരനെ കണ്ടുപിടിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കുന്നു തങ്ങളുടെ കള്ളത്തരം പുറത്തു വരാതിരിക്കാൻ എതിരാളി ആരാണെന്ന് മനസ്സിലാകേണ്ടത് സള്ളിവന്റെയും ബില്ലിയുടെയും ആവശ്യമായിരുന്നു. 2002ൽ പുറത്തിറങ്ങിയ INTERNAL AFFAIRSഎന്ന Hong Kong ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് THE DEPARTED . William Monahan ൻറെ തിരക്കഥയിൽ Martin Scorsese ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അവലംബിത ചിത്രത്തിൽ നിന്ന് ഒരു പടി ഉയർന്നു നിൽക്കുന്ന അപൂർവ്വ ചിത്രങ്ങളിൽ ഒന്നാണീ ചിത്രം അപ്രദാന റോളുകളിൽ പോലും മികച്ച പ്രകടനവുമായി എത്തിയ ഒരു വമ്പൻ താരനിരയും വളരെ യാഥാർത്ഥ്യ ബോധത്തോടെയും ടെയും ചടുലതയോടെയുമുള്ള അവതരണ രീതിയും ചിത്രത്തെ മികച്ച ഒരു ക്രൈം ഡ്രാമ ആക്കി മാറ്റുന്നു Martin Scorsese എന്ന പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ മികച്ച ചിത്രങ്ങളിലൊന്ന് .മികച്ച ചിത്രം മികച്ച സംവിധായകൻ, അവലംബിത തിരക്കഥ എഡിറ്റിംഗ് , എന്നീ ഒസ്കാരുകൾ ചിത്രം നേടി.
Remove ads
അഭിനേതാക്കൾ
- ലിയോനാർഡോ ഡികാപ്രിയോ .. വില്ല്യം "ബില്ലി" കോസ്റ്റിഗൻ, ജൂണിയർ
- മാറ്റ് ഡാമൺ .. സ്റ്റാഫ് സർജന്റ് കോളിൻ സള്ളിവൻ
- ജാക്ക് നിക്കോൾസൺ .. ഫ്രാൻസിസ് "ഫ്രാങ്ക്" കോസ്റ്റെല്ലൊ
- മാർക്ക് വാൾബെർഗ്ഗ് .. സ്റ്റാഫ് സർജന്റ് ഷോൺ ഡിഗ്നം
- മാർട്ടിൻ ഷീൻ .. കാപ്റ്റ്യൻ ഒലിവർ ചാർൾസ് ക്വീനൻ
- വെറ ഫാർമിഗ .. ഡോക്ടർ മഡൊല്യ്ൻ മാഡെൻ
- റെയ് വിൻസ്റ്റൺ .. അർനോൾഡ് "ഫ്രഞ്ചി" ഫ്രഞ്ച്
- അലെക് ബാൾഡ്വിൻ .. കാപ്റ്റ്യൻ ജോർജ് എല്ലെർബി
- ആന്റണി ആൻഡേഴ്സൺ .. ട്രൂപ്പർ ബ്രൗൺ
- ജെയിംസ് ബാഡ്ജ് ഡേയിൽ .. ട്രൂപ്പർ ബാരിഗൻ
- ഡേവിഡ് ഒഹാര .. "ഫിറ്റ്സി" ഫിറ്റ്സ്ഗിബ്ബൺസ്
- മാർക്ക് റോൾസ്റ്റൺ .. തിമോത്തി ഡെലഹണ്ട്
- കെവിൻ കോറിഗൻ .. ഷോൺ കോസ്റ്റിഗൻ
- ജോൺ സിനാറ്റിയെപൊ .. മാർക്ക് ബ്രാംബില്ല
- അർമെൻ ഗരോ .. യൂജിൻ ഫ്രാറ്റി
- റൊബർട്ട് വാഹ്ബർഗ് .. എഫ് ബി ഐ സ്പെഷ്യൽ ഏജന്റ് ഫ്രങ്ക് ലാസ്യൊ
- ക്രിസ്റ്റ്ൻ ഡാൽറ്റെൺ .. ഗ്വെൻ കോസ്റ്റെല്ലൊ
- കോണർ ഡോണവൻ .. കോളിൻ സള്ളിവന്റെ ചെറുപ്പം
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads