തോപ്പിൽ കടവ്

From Wikipedia, the free encyclopedia

തോപ്പിൽ കടവ്map
Remove ads

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് തോപ്പിൽ കടവ്. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഈ പ്രദേശം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.[1] പോളയത്തോടിനു സമീപം കപ്പലണ്ടി മുക്കിൽ നിന്നാരംഭിക്കുന്ന ആശ്രാമം ലിങ്ക് റോഡ് തോപ്പിൽ കടവു വരെ ദീർഘിപ്പിക്കാൻ പദ്ധതിയുണ്ട്.[2]

വസ്തുതകൾ തോപ്പിൽ കടവ് Thoppilkkadavu, രാജ്യം ...
Remove ads

പ്രാധാന്യം

കൊല്ലം ജില്ലയിൽ വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് തോപ്പില്കടവ്. അഷ്ടമുടിക്കായലിന്റെ സാന്നിദ്ധ്യം ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെ ഒരു ബോട്ട് യാർഡ് നിർമ്മിച്ചിട്ടുണ്ട്. ദേശീയ ജലപാത 3-ന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ തോപ്പിൽ കടവിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബോട്ട് സർവീസ് ആരംഭിക്കും. കപ്പലണ്ടി മുക്കിൽ നിന്നാരംഭിച്ച് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന ആശ്രാമം ലിങ്ക് റോഡ് തോപ്പിൽകടവ് വരെ ദീർഘിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഈ പാതയിൽ അഷ്ടമുടിക്കായലിന്റെയും കൊല്ലം കനാലിന്റെയും സംഗമസ്ഥാനത്ത് ഒരു പാലവും നിർമ്മിക്കുന്നുണ്ട്. പണി പൂർത്തിയാകുന്നതോടെ തോപ്പിൽകടവിലേക്ക് കൂടുതൽ സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നു.[3] കൊല്ലത്തെ ആർട്ട് ഓഫ് ലിവിങ് സെന്റർ തോപ്പിൽ കടവിലാണ് സ്ഥിതിചെയ്യുന്നത്.[4][5]

Remove ads

എത്തിച്ചേരുവാൻ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads