തൃപ്പൂണിത്തുറ
കൊച്ചി നഗരത്തിന്റെ ഒരു ഉപനഗരം From Wikipedia, the free encyclopedia
Remove ads
തൃപ്പൂണിത്തുറ കൊച്ചി നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. അമ്പലങ്ങളുടെ നാട് എന്ന അപരനാമത്തിലും തൃപ്പൂണിത്തുറ അറിയപ്പെടുന്നു. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം. കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന ഹിൽ പാലസ് തൃപ്പൂണിത്തുറയിലാണു സ്തിഥി ചെയ്യുന്നത്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. എറണാകുളം - കോട്ടയം റോഡ് ഇതിലെയാണ് കടന്നു പോകുന്നത്. പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഇവിടെ നിന്നും ഏതാണ്ട് ആറ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
2001-ലെ കാനേഷുമാരി പ്രകാരം തൃപ്പൂണിത്തുറയിലെ ജനസംഖ്യ 59,881 ആണ്, പുരുഷന്മാർ: 29,508 സ്ത്രീകൾ : 30,373[2]
Remove ads
പേരിനു പിന്നിൽ
പൂണി എന്നത് കപ്പൽ എന്നും തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. സംഘകാലത്ത് കേരളത്തിൽ ഇന്നു കാണുന്ന തീരപ്രദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന തൃപ്പൂണിത്തുറയായിരുന്നു അന്നത്തെ പ്രധാന തുറമുഖം. പൂണിത്തുറയോട് തിരു എന്ന പ്രത്യയം ചേർന്നാണ് തൃപ്പൂണിത്തുറ ആയത്. പൂർണ്ണാ നദിയുടെ തീരത്തുള്ളത് എന്ന അർത്ഥത്തിലും ഈ പേര് വന്നതായി പറയപ്പെടുന്നുണ്ട്. മുഖ്യമായും പേരിന്റെ ഉൽഭവം താഴെ പറയും വിധമാണ്ന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. അർജ്ജുനൻ വൈകുണ്ഡത്ത് നിന്ന് ഭഗവാന്റെ വിഗ്രഹം പൂണി(സഞ്ചി) യിലാക്കി ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ച സ്ഥലം എന്നാണ് അർത്ഥം തിരു (ഭഗവാന്റെ ) പൂണിതുറന്ന സ്ഥലം.
Remove ads
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

- 1914-ൽ സ്ഥാപിതമായ ഗവണ്മെന്റ് സംസ്കൃത കോളേജ്
- 1959-ൽ സ്ഥാപിതമായ ഗവണ്മെന്റ് ആയുർവേദ കോളേജ്
- 1982-ൽ സ്ഥാപിതമായ ഗവണ്മെന്റ് കോളേജ് [3]
- 1956-ൽ സ്ഥാപിതമായ രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ് [4]
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads