തൈറോയ്ഡൈറ്റിസ്
From Wikipedia, the free encyclopedia
Remove ads
തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തെയാണ് തൈറോയ്ഡൈറ്റിസ് എന്ന് വിളിക്കുന്നത്. ശരീരത്തിലെ പല ചപാചയങ്ങളെയും നിയന്ത്രിക്കുന്നതിനാവശ്യമായ, കഴുത്തിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം മൂലം തൈറോയ്ഡ് ഹോർമോൺ സ്രവം കുറയുകയും ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥ വരികയും ചെയ്യുന്നു. എന്നാൽ ചിലരിൽ തൈറോയ്ഡൈറ്റിസ് ഒരു രോഗലക്ഷണവും ഉണ്ടാക്കാറില്ല.
തൈറോയ്ഡൈറ്റിസ് എന്ന അസുഖം ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ്, പ്രസവാന്തര തൈറോയ്ഡൈറ്റിസ്, മരുന്നുമൂലമുണ്ടാകുന്ന തൈറോയ്ഡൈറ്റിസ്, പെട്ടെന്നുള്ള (അക്യൂട്ട്) തൈറോയ്ഡൈറ്റിസ്, റേഡിയേഷൻ തൈറോയ്ഡൈറ്റിസ്, റീഡൽ തൈറോയ്ഡൈറ്റിസ് എന്നിങ്ങനെ പല തരത്തിലുണ്ട്.[1] തൈറോയ്ഡൈറ്റിസ് മൂലം ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം രോഗിക്ക് ക്ഷീണം, ഭാരക്കൂടുതൽ, വരണ്ട ചർമ്മം, ശോധനക്കുറവ് എന്നിവ സാധാരണയായി കണ്ടുവരുന്നു. അപൂർവ്വമായി തടിപ്പ്, ശരീരഭാഗങ്ങളിൽ വേദന, ശ്രദ്ധക്കുറവ് എന്നിവയും കണ്ടുവരാറുണ്ട്. ചിലപ്പോൾ പെട്ടെന്നുണ്ടാകുന്ന തൈറോയ്ഡൈറ്റിസ് കാരണം തൈറോയ്ഡ് ഗ്രന്ഥിക്ക് നാശം സംഭവിക്കുകയും, അങ്ങനെ ഗ്രന്ഥിയിൽ നിന്ന് അമിതമായി ഊറിവരുന്ന തൈറോയ്ഡ് ഹോർമോൺ രക്തത്തിലെത്തി 'തൈറോടോക്സിക്കോസിസ്' എന്ന മാരകമായ അവസ്ഥ വരികയും ചെയ്യുന്നു.[2][3]
ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥയുടെ അപാകതകൊണ്ടോ, തൈറോയിഡ് ഗ്രന്ഥിക്കേൽക്കുന്ന ആഘാതം കൊണ്ടോ, ബാക്റ്റീരിയ, വൈറസ് മുതലായ സൂക്ഷ്മജീവികളുടെ പ്രവർത്തനം കൊണ്ടോ ആണ് സാധാരണയായി തൈറോയ്ഡൈറ്റിസ് ഉണ്ടാവുന്നത്.[4] തൈറോയിഡ് ഗ്രന്ഥിക്കെതിരായ ആന്റിബോഡികൾ ശരീരം വികസിപ്പിക്കുന്നതാണ് ചില തരം തൈറോയ്ഡൈറ്റിസിനു കാരണം.[5] ഇന്റർഫെറോൺ, അമിയോഡറോൺ തുടങ്ങിയ മരുന്നുകളുടെ പാർശ്വഫലമായി തൈറോയ്ഡൈറ്റിസ് ഉണ്ടാവാറുണ്ട്.
അസുഖം ബാധിച്ച വ്യക്തിയുടെ തൈറോയ്ഡ് ഗ്രന്ഥി വീർത്തുവരും. ഇ.എസ്.ആർ, തൈറോഗ്ലോബുലിൻ നിരക്ക്, റേഡിയോ അയഡിൻ അപ്ടേക്ക് ടെസ്റ്റ്, ബയോപ്സി എന്നിവയിലൂടെ രോഗം സ്ഥിതീകരിക്കാവുന്നതാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തൈറോയ്ഡൈറ്റിസ് കൂടുതൽ കണ്ടുവരുന്നത്. ഗ്രീഷ്മകാലത്തും, ഹേമന്തകാലത്തുമാണ് കൂടുതലായും ഈ അസുഖം കാണാറുള്ളത്.
ഹോർമോൺ റീപ്ലേസ്മെന്റ് തെറപ്പി ചില തരത്തിലുള്ള തൈറോയ്ഡൈറ്റിസിനു ഗുണം ചെയ്യും. വീക്കം തടയാനുള്ള മരുന്നുകളും, ബീറ്റാ ബ്ലോക്കറുകളും[6] തൈറോയ്ഡൈറ്റിസിനു ചികിത്സയായി നൽകാറുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads