ടിച്ചീനോ
From Wikipedia, the free encyclopedia
Remove ads
ദക്ഷിണ സ്വിറ്റ്സർലൻഡിലെ ഒരു പ്രവിശ്യ. ഫ്രഞ്ചിലും ജർമനിയിലും ടെസിൻ (Tessin) എന്നറിയപ്പെടുന്ന ഈ പ്രദേശം അത്യന്തം പർവതനിബിഡവും മനോഹരവുമാണ്. പ്രശാന്തമായ കാലാവസ്ഥയും തെളിഞ്ഞ സൂര്യപ്രകാശവും ടിച്ചീനോയെ സ്വിറ്റ്സർലൻഡിലെ ഒരു പ്രമുഖ ശൈത്യകാല സുഖവാസ കേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു. ആൽപ്സിന്റെ തെ. സ്ഥിതിചെയ്യുന്ന ടിച്ചീനോ പ്രവിശ്യയെ ടിച്ചീനോ നദിയും പോഷകനദികളും ജലസിക്തമാക്കുന്നു. പ്രവിശ്യാവിസ്തീർണം: 2812 ച. കി. മീ. തലസ്ഥാനം: ബെലിൻസോണ (Bellinzona).
ധാതുവിഭവങ്ങളുടെ കാര്യത്തിൽ ടിച്ചീനോ തീരെ അപര്യാപ്തമാണെങ്കിലും വൻതോതിലുള്ള ജലവൈദ്യുതോർജ പദ്ധതികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ടിച്ചീനോ നദിയിലാണ് ഇവയിലധികവും കേന്ദ്രീകരിച്ചിട്ടുള്ളത്. ലുഗാനോ (Lugano), മാഗിയോറി (Maggiore) എന്നീ തടാകങ്ങൾ ഈ പ്രവിശ്യയിലാണ്. കാർഷികവിളകളിൽ ഭക്ഷ്യധാന്യങ്ങൾ, പുകയില, പഴങ്ങൾ, ചെസ്റ്റ്നട്ട്, മുന്തിരി എന്നിവയ്ക്കാണ് പ്രാമുഖ്യം. ഇറ്റലിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം 1512-ൽ സ്വിസ് ഭരണത്തിൻകീഴിലായി. തുടർന്ന് 1803-ൽ ടിച്ചീനോ കോൺഫെഡറേഷനിൽ അംഗമായി. ബി. സി. 218-ലെ രണ്ടാം പ്യൂണിക് യുദ്ധത്തിൽ റോമൻ ജനറലായിരുന്ന പൂബ്ലിയസ് കോർണീലിയസ് സീപിയോ (Publius Comelius)യെ തോൽപിച്ച് കാർതേജിയൻ ജനറലായിരുന്ന ഹാനിബാൾ (Hannibal) വിജയം നേടിയത് ഇവിടെ വച്ചായിരുന്നു.
Remove ads
അവലംബം
അധിക വായനക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads