ടിം കുക്ക്
അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവും ഇൻഡസ്ട്രിയൽ എൻജിനീയറും From Wikipedia, the free encyclopedia
Remove ads
തിമോത്തി ഡൊണാൾഡ് കുക്ക് (ജനനം: നവംബർ 1, 1960)[1] ഒരു അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവും ഇൻഡസ്ട്രിയൽ എൻജിനീയറുമാണ്. നിലവിൽ ടിം കുക്ക് ആപ്പിൾ ഇൻകോർപ്പറേറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. മുമ്പ് അദ്ദേഹം സ്റ്റീവ് ജോബ്സിന്റെ കീഴിൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി സേവനമനുഷ്ടിച്ചു.[2]താൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഫോർച്യൂൺ 500-ൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ ആദ്യ സിഇഒയാണ് അദ്ദേഹം.
1998 മാർച്ചിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങളുടെ മുതിർന്ന വൈസ് പ്രസിഡന്റായി കുക്ക് ആപ്പിളിൽ ചേർന്നു. പിന്നീട് ലോകവ്യാപകമായുള്ള വിൽപന പ്രവർത്തനങ്ങളുടെ ഭാഗമായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു.[3]ആ വർഷം ഒക്ടോബറിൽ ജോബ്സിന്റെ മരണത്തിന് മുമ്പ്, 2011 ഓഗസ്റ്റ് 24-ന് അദ്ദേഹം ചീഫ് എക്സിക്യൂട്ടീവായി. ചീഫ് എക്സിക്യൂട്ടീവായിരിക്കെ, അന്താരാഷ്ട്ര, ആഭ്യന്തര നിരീക്ഷണങ്ങൾ, സൈബർ സുരക്ഷ, അമേരിക്കൻ നിർമ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ രാഷ്ട്രീയ പരിഷ്കരണത്തിനായി അദ്ദേഹം വാദിച്ചു. 2011 മുതൽ അദ്ദേഹം ആപ്പിളിനെ ഏറ്റെടുത്തതിനുശേഷം, 2020 വരെ, കുക്ക് കമ്പനിയുടെ വരുമാനവും ലാഭവും ഇരട്ടിയാക്കി, കമ്പനിയുടെ വിപണി മൂല്യം 348 ബില്യൺ ഡോളറിൽ നിന്ന് 1.9 ട്രില്യൺ ഡോളറായി ഉയർന്നു.[4]
നൈക്കി ഇങ്കിന്റെ(Nike Inc.) ഡയറക്ടർ ബോർഡുകളിലും കുക്ക് സേവനമനുഷ്ഠിക്കുന്നു.[5]കൂടാതെ നാഷണൽ ഫുട്ബോൾ ഫൗണ്ടേഷനിലും;[6]അദ്ദേഹം പഠിച്ച ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ ട്രസ്റ്റിയാണ്.[7]ആപ്പിളിന് പുറത്ത്, കുക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, 2015 മാർച്ചിൽ, തന്റെ സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.[8]
Remove ads
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
അമേരിക്കയിലെ അലബാമയിലെ മൊബൈലിലാണ് കുക്ക് ജനിച്ചത്.[9][10] ഒരു ബാപ്റ്റിസ്റ്റ് പള്ളിയിൽ[11]മാമോദീസ സ്വീകരിച്ച അദ്ദേഹം അടുത്തുള്ള റോബർട്ട്‌സ്‌ഡെയ്‌ലിലാണ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ്, ഡൊണാൾഡ് ഒരു കപ്പൽശാലയിലെ തൊഴിലാളിയായിരുന്നു,[12]അമ്മ ജെറാൾഡിൻ ഒരു ഫാർമസിയിൽ ജോലി ചെയ്തിരുന്നു.[9][13]
പുരസ്കാരങ്ങളും ബഹുമതികളും
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads