ടൈറ്റൻ (ഉപഗ്രഹം)
From Wikipedia, the free encyclopedia
Remove ads
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് ടൈറ്റൻ. ഏറ്റവും കട്ടി കൂടിയ അന്തരീക്ഷമുള്ള ഉപഗ്രഹവും ഇതു തന്നെയാണ്.[1] ഒരു ഗ്രഹസമാനമായ ഉപഗ്രഹമായാണ് ഇതിനെ കണക്കാക്കാറുള്ളത്. ചന്ദ്രന്റേതിനേക്കാൾ 50ശതമാനത്തിലേറെ വ്യാസവും 80ശതമാനത്തിലേറെ പിണ്ഡവും ടൈറ്റാനുണ്ട്. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാമത് ടൈറ്റനാണ്. ഏറ്റവും ചെറിയ ഗ്രഹമായ ബുധനേക്കാൾ അല്പം വലിപ്പവും ടൈറ്റനുണ്ട്. പക്ഷേ ഗാനിമീഡിന്റേയും, ടൈറ്റനിന്റേയും പിണ്ഡം ബുധനെക്കാൾ കുറവാണ്. 1655ൽ ക്രിസ്റ്റ്യൻ ഹ്യൂജിൻസ് ആണ് ടൈറ്റനെ കണ്ടെത്തുന്നത്. ശനിയുടെ ആദ്യം കണ്ടെത്തുന്ന ഉപഗ്രഹവും ഇതു തന്നെ.[2]

Remove ads
കണ്ടെത്തൽ
1655 മാർച്ച് 25 ഡച്ച് ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ഹ്യൂജിൻസ് ആണ് ടൈറ്റനെ കണ്ടെത്തുന്നത്. ഗലീലിയോ വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കണ്ടെത്തിയതിൽ നിന്ന് ആവേശം കൊണ്ടാണ് ഹ്യൂജിൻസ് ദൂരദർശിനി കൂടുതൽ പരിഷ്കരിക്കാനും കൂടുതൽ നിരീക്ഷണങ്ങൾ നടത്താനും തുടങ്ങിയത്.[3] ക്രിസ്റ്റ്യൻ ഹ്യൂജിൻസ് അദ്ദേഹത്തിന്റെ സഹോദരനായ കോൺസ്റ്റന്റിൻ ഹ്യൂജിൻസ് ജൂനിയറുമായി ചേർന്ന് പുതിയൊരു ദൂരദർശിനി നിർമ്മിച്ചു. അതിലൂടെ അദ്ദേഹം ആദ്യമായി നിരീക്ഷിച്ച ബഹിരാകാശ വസ്തുവാൺ` ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ.[4]
അദ്ദേഹം ഈ ഉപഗ്രഹത്തിനെ സാറ്റേർണി ലൂണാ എന്നാണ് വിളിച്ചത്. 1655 ൽ De Saturni Luna Observatio Nova (ശനിയുടെ ഉപഗ്രഹത്തെ കുറിച്ച് ഒരു പുതിയ നിരീക്ഷണം) എന്ന പേരിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു.
Remove ads
സമുദ്രങ്ങൾ

ടൈറ്റനിൽ മിഥേൻ സമുദ്രങ്ങൾ ഉണ്ടെന്നു കരുതപ്പെടുന്നു. ചെറിയ കാറ്റും ഇടയ്ക്കു വീശാറുണ്ട്. എന്നാൽ മീഥേൻ തടാകങ്ങളിൽ അലകൾ കാണപ്പെടാത്തത് ഒരു പ്രഹേളികയായി അവശേഷിക്കുന്നുണ്ട്. കാസ്സിനി പേടകം 2017 ൽ ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നു. [5]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads