ധരാതലീയ ഭൂപടം
From Wikipedia, the free encyclopedia
Remove ads
ഒരു ചെറിയ പ്രദേശത്തെ മനുഷ്യനിർമ്മിത വസ്തുക്കളേയും പ്രകൃതിദത്ത സവിശേഷതകളേയും അനുയോജ്യമായ ചിഹ്നങ്ങളും നിറങ്ങളും നൽകി ചിത്രീകരിക്കുന്ന ഭൂപടമാണ് ധരാതലീയ ഭൂപടം. ധരാതലീയ ഭൂപടങ്ങളുടെ ചരിത്രം പ്രധാനമായും സൈനിക പ്രവർത്തനങ്ങളുമായിബന്ധപ്പെട്ടതാണ്.[1][2] തന്ത്രപ്രധാന പ്രദേശങ്ങൾ ചിത്രീകരിച്ചിട്ടുള്ള ധരാതലിയ ഭൂപടങ്ങളുടെ ലഭ്യതയും ഉപയോഗവും നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഭരണനിർവ്വഹണ കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ, അണക്കെട്ടുപ്രദേശങ്ങൾ, അന്തർദ്ദേശീയ അതിർത്തികൾ മുതലായവയുടേത് ഇപ്രകാരം തയ്യാറാക്കാറില്ല.



Remove ads
ഉപയോഗം
• ഭൂപ്രദേശങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ സവിശേഷതകൾ വിശകലനം ചെയ്യുന്നതിന്
• സൈനിക പ്രവർത്തനങ്ങൾക്കും സൈനിക ഭൂപടങ്ങളുടെ നിർമ്മാണത്തിനും
• സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വിഭവങ്ങൾ കണ്ടെത്തി പഠിക്കുന്നതിന്
• നഗരസൂത്രണ പ്രവർത്തനങ്ങൾക്ക്
ചിഹ്നങ്ങൾ
ധാരാതലീയ ഭൂപടങ്ങളിൽ റെയിൽപാതകളെ സൂചിപ്പിക്കാൻ കറുപ്പ് നിറം ഉപയോഗിക്കുന്നു
റോഡ് ചുവപ്പ് , കൃഷിയിടം മഞ്ഞ, റെയിൽപ്പാത കറുപ്പ് അതിർത്തി കറുപ്പ്, ജലാശയങ്ങൾ നീല, സസ്യജാലങ്ങൾ പച്ച, പാർപ്പിടങ്ങൾ ചുവപ്പ്.
- ധാരാതലീയ ഭൂപടങ്ങളിൽ വടക്ക്-തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ ഈസ്റ്റിംഗ്സ് എന്നറിയപ്പെടുന്നു.
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads