പട്ടണം

ഗ്രാമത്തേക്കാൾ വലുതും നഗരത്തേക്കാൾ ചെറുതുമായ അധിവാസകേന്ദ്രം From Wikipedia, the free encyclopedia

പട്ടണം
Remove ads

ഗ്രാമത്തേക്കാൾ വലുതും നഗരത്തേക്കാൾ ചെറുതുമായ അധിവാസകേന്ദ്രങ്ങളാണ് പട്ടണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Thumb
പട്ടണം

പട്ടണം എന്ന പദം ആയിരം പേർ മുതൽ ലക്ഷക്കണക്കിന്‌ ആളുകൾ വരെ ഒരുമിച്ചു വസിക്കുന്ന പ്രദേശത്തെ സൂചിപ്പിക്കാനാണ്‌ പൊതുവേ ഉപയോഗിക്കുന്നത്. പലപ്പോഴും ഈ പദം മെട്രോപ്പൊളീറ്റൻ പ്രദേശങ്ങൾക്കുവരെ ഉപയോഗിക്കാറുണ്ട്, അതുപോലെ രാജ്യങ്ങൾത്തോറും പട്ടണത്തിന്റെ നിർവചനം വ്യത്യസ്തമാണ്‌. എന്നാൽ നിർവചനത്തിലെ അവ്യക്തത മൂലം ഇതിനു ധാരാളം അപവാദങ്ങളുണ്ട് താനും. കേരളത്തിൽ ഔദ്യോഗികമായി പട്ടണം എന്നു പറയുന്നത് മുൻസിപ്പൽ ഭരണസം‌വിധാനം നിലനിൽക്കുന്ന പ്രദേശത്തെയാണ്‌.

Remove ads

ഇന്ത്യ

ഇന്ത്യയിൽ മിക്കസംസ്ഥാനങ്ങളിലും നിലവിലുള്ള നിയമങ്ങൾ പ്രകാരം 20,000 പേർ എങ്കിലും വസിക്കാത്ത ഗ്രാമത്തെ പട്ടണം എന്നു പറയാറില്ല. അത്തരം പട്ടണങ്ങൾ സംസ്ഥാന സർക്കാരിന്റെയോ, കേന്ദ്രസർക്കാരിന്റെയോ നിയമപ്രകാരം രൂപീകരിക്കപ്പെട്ട നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന നിയമാനുസൃത പട്ടണങ്ങൾ (Statutory Towns) എന്ന ഗണത്തിൽപ്പെടുന്നു. എന്നാൽ ഇന്ത്യയിൽ നിലവിലുള്ള സെൻസസ് സമ്പ്രദായം അനുസരിച്ച് 4,000 പേരോ അതിലധികമോ ആളുകൾ വസിക്കുന്ന താമസപ്രദേശങ്ങളെ പൊതുവേ സെൻസസ് പട്ടണം (Census Town) എന്ന് വിശേഷിപ്പിക്കുന്നു. ഇപ്രകാരം ഒരു പ്രദേശം സെൻസസ് പട്ടണം ആയി പ്രഖ്യാപിക്കുന്നതിന് അവിടുത്തെ ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 400 ലധികം ജനസാന്ദ്രതയും പരുഷജനസംഖ്യയുടെ 75 ശതമാനത്തിലധികം പേർ കാർഷികേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായിരിക്കണം. നഗരങ്ങളെയും ഗ്രാമങ്ങളെയും സംബന്ധിച്ച സവിശേഷ വിവരശേഖരണത്തിനാണ് ഇപ്രകാരം സെൻസസ് പട്ടണങ്ങളെ നിശ്ചയിക്കുന്നത്.[1] [2]

Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads