ട്രാഫിക് ലൈറ്റ്

From Wikipedia, the free encyclopedia

ട്രാഫിക് ലൈറ്റ്
Remove ads

വൻനഗരങ്ങളിൽ ഗതാഗത സംവിധാനം നിയന്ത്രിക്കുന്നത് പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലുളള ട്രാഫിക് ലൈറ്റുകൾ ഉപയോഗിച്ചാണ്. 1868-ൽ ബ്രിട്ടീഷുകാരനായിരുന്ന ജെ.പി.നൈറ്റ് ആണ് ട്രാഫിക് ലൈറ്റ് കണ്ടുപിടിച്ചത്.

Thumb
ഇംഗ്ലണ്ടിലെ പോർട്ട്‌സ്‌മൗത്തിൽ ഒരു എൽഇഡി ട്രാഫിക് ലൈറ്റ്
Thumb
A traffic light for pedestrians in Switzerland

ചരിത്രം

1868 ഡിസംബർ 9ന് ലണ്ടനിലെ പാർലമെന്റ് ഹൗസിനുപുറത്താണ് ആദ്യത്തെ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചത്. ബ്രിഡ്ജ് സ്ട്രീറ്റ്, ഗ്രേറ്റ് ജോർജ്ജ് സ്ട്രീറ്റ്, പാർലമെന്റ് സ്ട്രീറ്റ് എന്നീ തെരുവുകളിലെ കാൽനടക്കാരും കുതിരവണ്ടികളും മറ്റുമുള്ള റോഡിലെ ഗതാഗത നിയന്ത്രണമായിരുന്നു ലക്ഷ്യം.[1] പച്ചയും ചുവപ്പും നിറമുള്ള കറങ്ങി കൊണ്ടിരിക്കുന്ന ഗ്യാസ് വിളക്കുകളായിരുന്നു ഇവ. എന്നാൽ 1869 ജനുവരി 2ന് ഉണ്ടായ ഒരു സ്ഫോടനത്തിൽ ഈ വിളക്ക് തകരുകയും ഇത്പ്രവർത്തിച്ചുകൊണ്ടിരുന്ന പോലീസുകാരന് പരുക്കേൽക്കുകയും ചെയ്തു.[2]

കാൽനൂറ്റാണ്ട് കഴിഞ്ഞപ്പോഴേയ്ക്കും നഗരങ്ങളിലെ റോഡുകൾ മോട്ടോർ വാഹനങ്ങൾ കൈയടക്കി തുടങ്ങി. ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ എന്തെങ്കിലും സംവിധാനം കൊണ്ടുവരണമെന്ന് അമേരിക്കയിലെ മിഷിഗണിൽ പോലീസുകാരനായിരുന്ന വില്യം പോട്ട്സിനു തോന്നി. റെയിൽവേ ഉപയോഗിച്ചിരുന്ന ട്രാഫിക് ലൈറ്റ് സംവിധാനം റോഡിലും ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ തീവണ്ടികൾക്ക് നേരെ പോകാനുള്ള സിഗ്നൽ മാത്രം ലഭിച്ചാൽ മതിയെങ്കിൽ റോഡിലെ വാഹനങ്ങൾക്ക് ഇരുവശത്തേയ്ക്കും തിരിഞ്ഞു പോകാനുള്ള സിഗ്നൽ കൂടി ലഭിക്കേണ്ടിയിരുന്നു. കുറെ നാളത്തെ പരിശ്രമത്തിനുശേഷം ചുവപ്പ്, തവിട്ടു കലർന്ന മഞ്ഞ, പച്ച എന്നീനിറങ്ങളിലുള്ള ലൈറ്റുകൾ അദ്ദേഹം നിർമ്മിച്ചു.1920-ൽ മിഷിഗണിലും വുഡ്വാർഡിലും ഈ ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചു. [3] ഒരു വർഷത്തിനുള്ളിൽ ഡെഡ്രോയിറ്റിലെ പ്രധാനപ്പെട്ട 15 തെരുവുകളിൽ പോട്ട്സിന്റെ ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

ഇതേ കാലഘട്ടത്തിൽ ഗാരറ്റ് അഗസ്റ്റസ് മോർഗൻ എന്ന ആഫ്രിക്കൻ വംശജനായ അമേരിക്കക്കാരൻ ഓ്ട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം ആവിഷ്കരിച്ചു. ഈ രണ്ടു കണ്ടുപിടിത്തങ്ങളും ചേർന്നാണ് പിൽക്കാലത്ത് ആധുനിക ട്രാഫിക് സിഗ്നൽ സംവിധാനം ഉണ്ടായത്.[4][5]

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads