ട്രിയർ
From Wikipedia, the free encyclopedia
Remove ads
ജർമ്മനിയുടെ പടിഞ്ഞാറൻ അതിർത്തിക്ക് സമീപമുള്ള ഒരു നഗരമാണ് ട്രിയർ അഥവാ ട്രീവ്(ഫ്രഞ്ച് ഭാഷയിൽ). മുന്തിരി കൃഷിയുടെയും വീഞ്ഞുത്പാദനത്തിന്റെയും കേന്ദ്രമായ ഈ ചെറു നഗരം (2015-ലെ ജനസംഖ്യ 1,14,914) ജർമ്മനിയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്.[2] ബീ. സി. നാലാം നൂറ്റാണ്ടിൽ സെൽറ്റുകൾ ഇവിടെ താമസമാരംഭിച്ചു. ആൽപ്സ് പർവ്വതങ്ങൾക്ക് വടക്കുള്ള ആദ്യ ബിഷപ്പ് ട്രിയറിലെ ആർച്ച്ബിഷപ്പ് ആയിരുന്നു. വിശുദ്ധ റോമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയെ തിരഞ്ഞെടുക്കുന്ന ഏഴ് ഇലക്റ്റർമാരിൽ ഒരാൾ കൂടിയായിരുന്നു രിയറിലെ ആർച്ച്ബിഷപ്പ്. സാമ്പത്തികശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ കാൾ മാർക്സിന്റെ ജന്മസ്ഥലം കൂടിയാണ് ട്രിയർ. അദ്ദേഹത്തിന്റെ വീട് ഇന്ന് ഒരു മ്യൂസിയമാണ്.
Remove ads
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- മാർക്സ് ഹൗസ് - കാൾ മാക്സ് ജനിച്ച വീട്
- പോർട്ട നീഗ്ര
- കൈസർതെർമൻ
- ആംഫിതിയേറ്റർ
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
