ട്രീസ്റ്റെ

From Wikipedia, the free encyclopedia

ട്രീസ്റ്റെ
Remove ads

മനുഷ്യനെ വഹിച്ചു കൊണ്ട് ലോകത്തെ ഏറ്റവും ആഴത്തിലേക്ക് എത്തി ചരിത്രം കുറിച്ച ആഴക്കടൽ വാഹനമാണ്‌ ട്രീസ്റ്റെ. 1960 ജനുവരി 23-ന്‌ സ്വിസ്സ് ഗവേഷകൻ ജാക്വസ് പിക്കാർഡ്, അമേരിക്കൻ മറൈൻ ലെഫ്റ്റനന്റ് ഡോൺ വാൽഷ് എന്നിവർ ഈ വാഹനത്തിൽ ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ ശാന്തസമുദ്രത്തിലെ മരിയാന കിടങ്ങിൽ 10916 മീറ്റർ ആഴത്തിൽ എത്തിച്ചേർന്നു[1].

വസ്തുതകൾ Career (ഇറ്റലി), Career (യു.എസ്.എ) ...
Remove ads

ഇതര സം‌രംഭങ്ങൾ

ഇന്ന് നിലവിലുള്ള ആറ് ആഴക്കടൽ വാഹനങ്ങൾക്ക് ട്രീസ്റ്റേയേക്കാക്കാൾ കൂടുതൽ കാര്യക്ഷമതയുണ്ടെങ്കിലും ഇതിനോളം ആഴത്തിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ജപ്പാന്റെ ഷിങ്കായി എന്ന ആഴക്കടൽ വാഹനമാണ്‌ ഇവയിൽ ഏറ്റവുമധികം ആഴത്തിലെത്തിയിട്ടുള്ളത്. അതായത് 6527 മീറ്റർ. ജപ്പാന്റെ തന്നെ വിദൂരനിയന്ത്രിത റൊബോട്ടായ ജാപ്പനീസ് കൈക്കോ-ക്ക് മാത്രമേ ട്രീസ്റ്റേയേക്കാൾ ആഴത്തിൽ മുങ്ങാനായിട്ടുള്ളൂ. അതായത് 11034 മീറ്റർ വരെ[1].

ഭാവിസം‌രംഭങ്ങൾ

7000 മീറ്റർ ആഴം വരെ എത്താൻ കഴിവുള്ള ഒരു വാഹനം ചൈന പരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഷിങ്കായി 11000 എന്ന പേരിൽ ജപ്പാൻ നിർമ്മിക്കാനുദ്ദേശിക്കുന്ന ആഴക്കടൽ വാഹനം ട്രീസ്റ്റേയെ പിന്നിലാക്കുമെന്നു കരുതുന്നു[1].

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads