തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ആണ് തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം.[1] തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് ഈ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത്. 1931 നവംബർ 4നാണ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത് .
ഈ സ്റ്റേഷൻ ദിവസവും 200,000 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു.[2] ഭക്ഷണശാലകൾ , പുസ്തകശാലകൾ, ദിവസവാടകയ്ക്ക് മുറികൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഈ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, മാഗ്ലൂർ, കൊൽക്കത്ത, എറണാകുളം, കൊല്ലം, വർക്കല, ഗുരുവായൂർ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads