യൂനിസെഫ്

From Wikipedia, the free encyclopedia

യൂനിസെഫ്
Remove ads

രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ '1946 ഡിസംബർ 11-ന്‌ യുനൈറ്റഡ് നാഷൻസ് ജനറൽ അസംബ്ലിക്കു കീഴിൽ നിലവിൽവന്ന ഒരു സംഘടനയാണ്‌ യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് അല്ലെങ്കിൽ യുനിസെഫ് (UNICEF). നൂറ്റിത്തൊണ്ണൂറിലേറെ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് യൂനിസെഫിന്‌റെ പ്രവർത്തനമേഖല. ഇരുന്നൂറിലധികം രാജ്യങ്ങളിൽ അതിന് ഓഫീസുമുണ്ട് ഇവിടേക്കാവശ്യമായ സാങ്കേതിക സഹായമെത്തിക്കുവാൻ ഏഴ് റീജണൽ ഓഫീസുകളും പ്രവർത്തിക്കുന്നു. ന്യൂയോർക്കിലെ കേന്ദ്ര ഓഫീസാണ് എല്ലാ ഓഫീസുകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത്. യൂനിസെഫിന്റെ വിതരണവിഭാഗം കോപ്പൻഹേഗൻ കേന്ദ്രമാക്കിയാണ് പ്രവ‍ർത്തിക്കുന്നത്. അത്യാവശ്യ സാധനങ്ങളായ വാക്സിനുകൾ, മരുന്നുകൾ, പോഷകാഹാരങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ ഇവിടെ നിന്ന് വിതരണം ചെയ്യുന്നു. വിദേശങ്ങളിലെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്ളാനിംഗനും 36 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് ബോർഡ് യൂനിസെഫിനുണ്ട്. ലോകമെങ്ങുമുള്ള മുപ്പത്തിയാറ് വ്യവസായിക രാഷ്ട്രങ്ങളിൽ യൂനിസെഫ് നാഷണൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. സ്വതന്ത്ര സംഘടനകളായാണ് അവയുടെ പ്രവർത്തനം. സംഘടനയ്ക്കു വേണ്ട പണം സ്വകാര്യമേഖലയിൽ നിന്ന് സ്വരൂപിക്കുന്നു.

വസ്തുതകൾ Org type:, ചുരുക്കപ്പേര്: ...
Thumb
Lionel Messi wearing a Barcelona shirt showing the UNICEF logo
Remove ads
എഡ്യൂകിറ്റ്സ്

ഏതൊരു കടുത്ത സാഹചര്യമുണ്ടായാലും കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണം. യൂനിസെഫിന്റെ ഉറച്ച തീരുമാനമാണിത്. 1990-മുതൽ അതിനുള്ള എല്ലാ ഏർപ്പാടുകളും അവർ കുട്ടികൾക്ക് ചെയ്തുകൊടുക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വലിയൊരു പെട്ടി അവർ എത്തിച്ചുകൊടുക്കും. എൺപതു കുട്ടികൾക്കുവരെ പഠിക്കാനുള്ള പുസ്തകങ്ങളും ചായപ്പെൻസിലുകളും നോട്ടുകളും ആ പെട്ടിയിലുണ്ടാകും. 'എഡ്യൂകിറ്റ്സ്' എന്നറിയപ്പെടുന്ന ഈ പെട്ടികൾ വർഷത്തിൽ ആയിരക്കണക്കിന് കുട്ടികൾക്കാണ് യൂനിസെഫ് എത്തിക്കുന്നത്.

Remove ads

സ്ത്രീകൾക്കും സഹായം

കുട്ടികളെ മാത്രമല്ല, അമ്മമാരെയും സംരക്ഷിക്കേണ്ടത് തങ്ങളുടെ ധർമമാണെന്ന് യൂനിസെഫ് കരുതുന്നു. നവജാത ശിശുക്കൾക്കും അമ്മമാർക്കും അവർ എല്ലാ സഹായങ്ങളും എത്തിക്കുന്നു. അമ്മമാർ എന്ന നിലയിൽ മാത്രമല്ല, സമൂഹത്തിലെ സുപ്രധാന വ്യക്തികൾ എന്ന നിലയിലാണ് യൂനിസെഫ് സ്ത്രീകളെ കാണുന്നത്. 1992-ൽ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് 'ബേബി ഫ്രണ്ട്ലി ഹോസ്പിറ്റലുകൾക്ക്' യൂനിസെഫ് തുടക്കം കുറിച്ചു. നവജാത ശിശുക്കൾക്കും അമ്മമാർക്കും അവിടെ എല്ലാ സൌകര്യങ്ങളും ഒരുക്കിയിരിക്കും

Remove ads

യൂനിസെഫിന്റെ വരുമാനം

യൂനിസെഫിന്റെ ശരാശരി വാർഷികവരുമാനം ഏകദേശം 14,652 കോടി രൂപയാണ്! 2009-ലെ കണക്കാണിത്. കുട്ടികളെ സഹായിക്കുന്ന യൂനിസെഫിനു വേണ്ടി കുട്ടികൾ തന്നെ പണം പിരിക്കാറുണ്ട്.


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads