കേംബ്രിഡ്ജ് സർവകലാശാല
ബ്രിട്ടനിലെ പ്രശസ്തമായ സർവ്വകലാശാല From Wikipedia, the free encyclopedia
Remove ads
ഓക്സ്ഫഡിലെ വിദ്യാർത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ വൻലഹളയെത്തുടർന്ന് ഒരു സംഘം വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും കേംബ്രിഡ്ജ് എന്ന സ്ഥലത്തെത്തി സ്ഥാപിച്ച് പഠനകേന്ദ്രമാണ് ഈ യൂണിവേഴ്സിറ്റി. 1209-ൽ ആണ് കേംബ്രിഡ്ജിലെ ആദ്യ കോളേജ് സ്ഥാപിക്കപ്പെടുന്നത്. അക്കാദമിക് മികവ് പുലർത്തുന്ന കാര്യത്തിൽ ഇരു സർവ്വകലാശാലകളും പ്രകടിപ്പിക്കുന്ന കടുത്ത മത്സരം ബ്രിട്ടണെ ലോകത്തെ പ്രധാന വിജ്ഞാനകേന്ദ്രമാക്കി മാറ്റുന്നു. ഇരു സർവ്വകലാശാലകളേയും പൊതുവായി ഓക്സ്ബ്രിഡ്ജ് (Oxbridge) എന്ന് വിളിക്കുന്നു.
ഓക്സ്ഫഡിന്റെ ഘടന തന്നെയാണ് കേംബ്രിഡ്ജിനും. പ്രവേശനം, പഠനം, ഗവേഷണം എന്നിവയെല്ലാം ഓക്സ്ഫഡ് മാതൃക തന്നെ തുടരുന്നു. ശാസ്ത്രവിഷയങ്ങളോട് കേംബ്രിഡ്ജ് കൂടുതൽ ആഭിമുഖ്യം കാണിക്കുന്നു. അതുകൊണ്ടുതന്നെ വൻവ്യവസായ, ഗവേഷണ, കോർപ്പറേറ്റ് സ്ഥാപനങ്ങളോടും സംഘടനകളോടും കേംബ്രിഡ്ജിന് ഒരുപാട് നീക്കുപോക്കുകളുണ്ട്. കൊളീജിയറ്റ് സർവകലാശാലയായ കേംബ്രിഡ്ജിലെ 31 കോളേജുകൾക്ക് ഏതാണ്ട് നൂറൂശതമാനം സ്വാതന്ത്രമുണ്ട്.
കേംബ്രിഡ്ജിലെ ഗണിതവിഭാഗം വിശ്വപ്രസിദ്ധമാണ്. ഐസക് ന്യൂട്ടന്റെ കാലം മുതൽ ഗണിതശാസ്ത്രത്തിന് സർവകലാശാല പ്രത്യേക ഊന്നൽ നൽകുന്നു. ബിരുദതലത്തിൽ ഗണിതശാസ്ത്രം നിർബന്ധവിഷയമാണ്. കേംബ്രിഡ്ജിലെ ബിരുദപ്പരീക്ഷ വിജയിക്കുന്നവരെ ട്രൈപ്പോസ് (Tripos) എന്ന് വിളിക്കുന്നു. വിശ്രുത ശാസ്ത്രജ്ഞരായ ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ, ലോർഡ് കെൽവിൻ, ലോർഡ് റയ്‌ലി എന്നിവർ ട്രൈപ്പോസ്‌മാരാണ്. കേംബ്രിഡ്ജിലെ ഐസക് ന്യൂട്ടൺ ഇൻസ്റ്റിറ്റ്യൂട്ട്, ഗണിത-സൈദ്ധാന്തിക ഭൗതിക രംഗത്തെ ലോകത്തിലെ തന്നെ പ്രധാന സ്ഥാപനമാണ്.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads