യൂണിവേഴ്സിറ്റി ഓഫ് പാരീസ്

From Wikipedia, the free encyclopedia

യൂണിവേഴ്സിറ്റി ഓഫ് പാരീസ്map
Remove ads

48°50′55″N 2°20′36″E

വസ്തുതകൾ ആദർശസൂക്തം, തരം ...

ഫ്രാൻസിലെ പാരീസിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു സർവ്വകലാശാലയായിരുന്നു യൂണിവേഴ്സിറ്റി ഓഫ് പാരീസ്. യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലകളിലൊന്നായിരുന്ന ഈ സ്ഥാപനം 1160-നും 1250-നും മദ്ധ്യേയാണു് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതു്. നിലനിൽപ്പിനിടയിൽ പല മാറ്റങ്ങൾക്കും വിധേയമായിരുന്ന പാരീസ് സർവ്വകലാശാല 1970-ൽ ഇല്ലാതായി. പകരം 13 പുതിയ സ്വയംഭരണസർവ്വകലാശാലകൾ നിലവിൽ വന്നു. റോബർട്ട് ഡി സൊർബോൺ എന്നയാൾ 1257-ൽ സർവ്വകലാശാലയുടെ കീഴിൽ ആദ്യത്തെ കോളേജ് സ്ഥാപിച്ചതിനുശേഷം സോർബോൺ സർവ്വകലാശാല എന്നുകൂടി അറിയപ്പെട്ടിരുന്നു. എന്നിരുന്നാലും, ഒരിക്കൽപോലും അതു് പൂർണ്ണമായും സൊർബോണിൽ കേന്ദ്രീകൃതമായിരുന്നില്ല.

പുതുതായി രൂപംകൊണ്ട സർവ്വകലാശാലകളിൽ നാലെണ്ണം സോർബോൺ കെട്ടിടങ്ങൾ ഉപയോഗിക്കുന്നുണ്ടു്. വേറെ മൂന്നെണ്ണത്തിന്റെ പേരിൽ സോർബോൺ എന്ന വാക്കു് ഒരു ഭാഗമാണു്. പുതിയ 13 സ്ഥാപനങ്ങളുടേയും ഭാഗികമായ ഭരണനേതൃത്വം കയ്യാളുന്ന ഒരു പൊതുചാൻസലർ ആയി പാരീസ് വിദ്യാഭ്യാസ അതോറിട്ടിയുടെ റെൿടർ പ്രവർത്തിക്കുന്നു. സൊബോണിൽ തന്നെയാണു് ഇദ്ദേഹത്തിന്റെ കാര്യാലയം.

മേരിക്യൂറിയെപ്പോലെയുള്ള നിരവധി ശാസ്ത്രപ്രതിഭകളുടെ സരസ്വതിക്ഷേത്രമാണ് സോർബൺ സർവകലാശാല.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads