ഉർബാക്കോഡോൺ
From Wikipedia, the free encyclopedia
Remove ads
ട്രൂഡോൺടിട് (troodontid) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിൽപ്പെടുന്ന ഒരു ദിനോസർ ആണ് ഉർബാക്കൊഡോൺ.
Remove ads
പേരിനു പിന്നിൽ
ഈ ജീവിയുടെ അവശിഷ്ടകണ്ടെത്തലിൽ പങ്കെടുത്ത ശാസ്ത്രജ്ഞമാരെ ആദരിച്ചാണ് പേര് നൽക്കപ്പട്ടത്. Uzbekishtan, Russia, Britain, America, Canada എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തെയാണ് URBAC സൂചിപ്പിക്കുന്നത്. Odon എന്നത് പല്ലുകളെ കുറിക്കുന്നു. പല്ലുകളടങ്ങിയ കീഴ്താടിയുടെ ഒരു ഭാഗം മാത്രമാണ് കണ്ട്കിട്ടിയിട്ടുള്ളത്.
ഖനന ചരിത്രം
ഉസ്ബെകിസ്താനിലെ Kyzylkum മരുഭൂമിയിലെ ഇറ്റെമിർ പ്രദേശത്ത് 2007ലാണ് ഏക സ്പെസിമൻ കണ്ടെത്തിയത്. ഈ പ്രദേശത്തെ മാനിച്ചാണ് ഉപവർഗ്ഗത്തിനു ഉർബാക്കോഡോൺ ഇറ്റെമിറെൻസിസ് (Urbacodon itemirensis,)എന്ന് പേരിട്ടിരിക്കുന്നത്.
സ്പെസിമൻ വിവരണം
ഇടത് കീഴ്താടിയുടെ ദന്തഭാഗം മാത്രമാണ് ഇത് വരെ ലഭിച്ച അവശിഷ്ടം. 79.2cm നീളമുള്ള ഈ അവശിഷ്ട ഭാഗം 32 പല്ലുകളും ഉൾകൊള്ളുന്നു. പല്ലുകളൂടെ ഘടനയും വലിപ്പവും വച്ച് നോക്കുമ്പോൾ ഈ ജന്തു മാംസംതീനിയായിരുന്നെന്ന് അനുമാനിക്കുന്നു.
ജന്തു വിവരണം
1.5മീറ്റർ നീളവും, 10 കിലോ തൂക്കവുമുള്ള ദിനോസർ ആയിരുന്നിരിക്കണം ഈ ജന്തു.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads